ഹൃദയം തൊട്ട് അഖിലയുടെ പാട്ടും ആര്യയുടെ നൃത്തവും; ‘ജഗദോദ്ധാരണ’ ശ്രദ്ധേയം
സംഗീത–നൃത്ത ആവിഷ്കാര വിഡിയോയുമായി ഗായിക അഖില ആനന്ദ്. കാപ്പി രാഗത്തിലുള്ള ‘ജഗദോദ്ധാരണ’ എന്ന കൃതിയാണ് അഖില ആലപിച്ചിരിക്കുന്നത്. ഡോ. ആര്യ നർത്തകിയായി എത്തുന്നു. പാട്ടിന് അകമ്പടിയായുള്ള നൃത്താവിഷ്കാരം ആസ്വാദകർക്കു പുത്തൻ അനുഭവം സമ്മാനിക്കുകയാണ്. ‘ജഗദോദ്ധാരണ’ അറേഞ്ച് ചെയ്തതും മിക്സിങ്ങും

സംഗീത–നൃത്ത ആവിഷ്കാര വിഡിയോയുമായി ഗായിക അഖില ആനന്ദ്. കാപ്പി രാഗത്തിലുള്ള ‘ജഗദോദ്ധാരണ’ എന്ന കൃതിയാണ് അഖില ആലപിച്ചിരിക്കുന്നത്. ഡോ. ആര്യ നർത്തകിയായി എത്തുന്നു. പാട്ടിന് അകമ്പടിയായുള്ള നൃത്താവിഷ്കാരം ആസ്വാദകർക്കു പുത്തൻ അനുഭവം സമ്മാനിക്കുകയാണ്.
‘ജഗദോദ്ധാരണ’ അറേഞ്ച് ചെയ്തതും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചതും സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ് ആണ്. ജസ്റ്റിൻ വയലിനിലും അലക്സ് മാത്യു ഗിറ്റാറിലും ഈണമൊരുക്കി. ഉസ്താദ് മഹേഷ് മണി മൃദംഗം വായിച്ചു.
മികച്ച ദൃശ്യഭംഗികൂടി സമ്മാനിച്ചാണ് ‘ജഗദോദ്ധാരണ’ പ്രേക്ഷകർക്കരികിലെത്തിയത്. അഖിലയുടെ ഹൃദ്യമായ ആലാപനവും ആര്യയുടെ ചടുലമായ ചുവടുകളും വിഡിയോയെ മറ്റൊരു തലത്തിലെത്തിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. നിരവധി പേർ ഈ സംഗീത–നൃത്താവിഷ്കാര വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.