ഹൂസ്റ്റണിലെ ദുരന്തത്തിനു കാരണം ലഹരി? കുടുങ്ങുമോ റാപ്പർ ട്രാവിസ് സ്കോട്ട്?
ലോക സംഗീതരംഗത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായത്. 50,000ത്തിലധികം ആളുകൾ പങ്കെടുത്ത അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പോപ് ഗായകൻ ട്രാവിസ് സ്കോട്ടിന്റെ
ലോക സംഗീതരംഗത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായത്. 50,000ത്തിലധികം ആളുകൾ പങ്കെടുത്ത അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പോപ് ഗായകൻ ട്രാവിസ് സ്കോട്ടിന്റെ
ലോക സംഗീതരംഗത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായത്. 50,000ത്തിലധികം ആളുകൾ പങ്കെടുത്ത അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പോപ് ഗായകൻ ട്രാവിസ് സ്കോട്ടിന്റെ
ലോക സംഗീതരംഗത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹൂസ്റ്റണിൽ ഉണ്ടായത്. 50,000ത്തിലധികം ആളുകൾ പങ്കെടുത്ത അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പോപ് ഗായകൻ ട്രാവിസ് സ്കോട്ടിന്റെ സംഗീതപരിപാടിക്കിടെയായിരുന്നു ദുരന്തം. വേദിയിൽ പാടുന്ന ട്രാവിസ് സ്കോട്ടിനെ അടുത്ത് കാണാൻ തിക്കിത്തിരക്കുകയായിരുന്നു ജനക്കൂട്ടം. ദുരന്തത്തിൽ തനിക്ക് കടുത്ത നിരാശയും ദുഃഖവുമുണ്ടെന്ന് സ്കോട്ട് പിന്നീട് ട്വിറ്ററിൽ കുറിച്ചു.
ആരാണ് ട്രാവിസ് സ്കോട്ട്? ആരാധകവൃന്ദത്തെ ഇത്രയധികം ഇളക്കി മറിക്കാൻ കെൽപുള്ള ഗായകനായി അദ്ദേഹം മാറിയതെങ്ങനെ? ഹൂസ്റ്റണിലെ ദാരുണ സംഭവം ചർച്ചയാകുമ്പോൾ ഈ ചോദ്യങ്ങൾക്കു കൂടി ഉത്തരം തേടുകയാണ് ലോകം.
15 വർഷമായി സംഗീത ലോകത്തെ നിറസാന്നിധ്യമാണ് ട്രാവിസ് സ്കോട്ട്. മുപ്പതുകാരനായ ഈ അമേരിക്കൻ റാപ്പറുടെ സംഗീതജീവിതവും സ്വകാര്യ ജീവിതവും കയറ്റിറക്കങ്ങൾ നിറഞ്ഞതാണ്. ജാക്വസ് ബെർമൻ വെബ്സ്റ്റർ എന്നാണ് യഥാർഥ പേര്. സംഗീതലോകത്തു വേരുറച്ചതോടെയാണ് പേരു മാറിയത്.
ആറു വയസ്സ് വരെ ഹൂസ്റ്റൺ നഗര പ്രാന്തത്തിൽ മുത്തശ്ശിക്കൊപ്പമായിരുന്നു ട്രാവിസ് ജീവിച്ചത്. ആ കാലഘട്ടമാണ് താനെന്ന വ്യക്തിയെ രൂപപ്പെടുത്തിയതെന്നു ട്രാവിസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവും മനസ്സ് മടുപ്പിക്കുന്നതായിരുന്നുവെന്നും മുത്തശ്ശിയുടെ അടുത്തുനിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം മിസോറോയിൽ വന്നതോടെയാണ് ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞതെന്നും ട്രാവിസ് വ്യക്തമാക്കുന്നു.
സ്കൂൾ കാലത്തു തന്നെ സംഗീതത്തിൽ തത്പരനായിരുന്നു ട്രാവിസ് സ്കോട്ട്. അച്ഛന്റെയും മുത്തശ്ശന്റെയും പാത പിന്തുടർന്ന് ചെറിയ ചില സംഗീത പരിപാടികളിലൂടെയായിരുന്നു തുടക്കം. കൗമാരകാലത്ത് ചില സുഹൃത്തുകളുമായി ചേർന്ന് ക്ലാസ്സ്‌മേറ്റ്സ് പോലുള്ള സംഗീത ബാൻഡുകൾക്കു രൂപം നല്‍കിയെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും പൊരുത്തക്കേടുകളും സാമ്പത്തിക കലഹങ്ങളും ബാൻഡുകളുടെ ആയുസ്സ് വെട്ടിച്ചുരുക്കി.
പിന്നീട് ട്രാവിസ് സ്കോട്ടിന്റെ ശബ്ദവും ആഫ്രോ അമേരിക്കൻ ഈണങ്ങളും ലോക ശ്രദ്ധ നേടി. ലൈറ്റ്സ്, അനിമൽസ്, ഓൾ ഫാരാരോ തുടങ്ങിയ സ്കോട്ടിന്റെ നമ്പറുകൾ റെക്കോർഡ് ഡീലുകളായി മ്യൂസിക് കമ്പനികൾ വിലയ്ക്കു വാങ്ങി. ഒടുവിൽ സ്കോട്ടിന്റെ സംഗീത പരിപാടികൾക്കായി അമേരിക്ക മുഴുവൻ കാത്തു നിൽക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. അങ്ങനെ, അമേരിക്കയിൽ നടക്കുന്ന ഒരു സംഗീത പരിപാടിക്ക് ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്നതിന്റെ റെക്കോർഡ് ചുരുങ്ങിയ കാലം കൊണ്ട് ട്രാവിസ് സ്കോട്ട് സ്വന്തമാക്കി.
പ്രശസ്തിയിലേക്കുള്ള കുതിച്ചുചാട്ടത്തിനിടെ പലപ്പോഴും ട്രാവിസ് വിവാദങ്ങളിലും കുരുങ്ങി. മുന്നും പിന്നും നോക്കാതെയുള്ള ചില തുറന്നു പറച്ചിലുകൾ വിമർശനങ്ങൾക്കു വഴിയൊരുക്കി. ലൈംഗികതയെയും അരാജകത്വത്തെയും കുറിച്ചുള്ള സ്കോട്ടിന്റെ പല പ്രസ്താവനകളും ചർച്ചയായി. പിന്നാലെ, ലഹരി ഉപയോഗം സംബന്ധിച്ച സംശയങ്ങളും ഗായകനെതിരെ ഉയർന്നു. സ്കോട്ട് ആരാധകരെ ലഹരി ഉപയോഗത്തിലേക്കും മാനസിക അടിമത്തത്തിലേക്കും നയിക്കുകയാണെന്നുള്ള ആരോപണങ്ങള്‍ ശക്തമായതോടെ ഗായകനെതിരെയുള്ള വിമർശനത്തിനു ശക്തി കൂടി.
ഇപ്പോഴുണ്ടായ ഹൂസ്റ്റൺ ദുരന്തത്തിനു പിന്നാലെ ലഹരിമരുന്ന് വിവാദങ്ങളും ട്രാവിസ് സ്കോട്ടിനെ വേട്ടയാടിത്തുടങ്ങിയിരിക്കുകയാണ്. സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവരിൽ 80 ലധികം പേർക്ക് ഹൃദയാഘാതം സംഭവിച്ചത് ലഹരിമരുന്നിന്റെ ഉപയോഗം കൊണ്ടാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അക്കാര്യം സ്ഥിരീകരിക്കപ്പെട്ടാൽ ട്രാവിസ് സ്കോട്ടിന്റെ സംഗീതജീവിതത്തിനും വ്യക്തിജീവിതത്തിനും കനത്ത പ്രഹരമായിരിക്കും ഏറ്റുവാങ്ങേണ്ടി വരിക.