‘പാടാമൊന്നായ്’ ഗാനസമാഹാരം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്
പാടാമൊന്നായ്– പേരു പോലെ ഉയരുന്നത് സംഘഗാനത്തിന്റെ താളം. 125 ഗാനങ്ങൾ അടങ്ങിയ സമാഹാരത്തെ കൂടുതൽ ജനകീയമാക്കാൻ ‘പാടാമൊന്നായ്’ എന്ന പേരിൽ വെബ്പോർട്ടലിലും ലഭ്യമാക്കി. 1980കളിൽ സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റിൽ (എസ്‍സിഎം) സജീവമായിരുന്ന വിദ്യാർഥികളുടെ കൂട്ടായ്മായാണ് ഈ ഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്.

പാടാമൊന്നായ്– പേരു പോലെ ഉയരുന്നത് സംഘഗാനത്തിന്റെ താളം. 125 ഗാനങ്ങൾ അടങ്ങിയ സമാഹാരത്തെ കൂടുതൽ ജനകീയമാക്കാൻ ‘പാടാമൊന്നായ്’ എന്ന പേരിൽ വെബ്പോർട്ടലിലും ലഭ്യമാക്കി. 1980കളിൽ സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റിൽ (എസ്‍സിഎം) സജീവമായിരുന്ന വിദ്യാർഥികളുടെ കൂട്ടായ്മായാണ് ഈ ഗാനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്. അവരുൾപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് വെബ്പോർട്ടൽ തയാറാക്കിയതും.
ഗാനത്തിന്റെ വരികൾ, സ്റ്റാഫ് നൊട്ടേഷൻ രൂപത്തിലുള്ള സംഗീതം, ഗാനത്തിന്റെ ഓഡിയോ/ വിഡിയോ റിക്കോർഡിങ്, ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും ലഘുജീവചരിത്രക്കുറിപ്പ്, അതോടൊപ്പം ഗാനത്തിന്റെ ദൈവശാസ്ത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തെ കുറിച്ചുള്ള ഒരു വിവരണവും ഈ പോർട്ടലിൽ കൊടുത്തിട്ടുണ്ട്. ഈ ഗാന ശേഖരത്തിലെ ടൈറ്റിൽ സോങ്ങായി പരിഗണിക്കാവുന്ന ഗാനമാണിത്:
‘പാടാമൊന്നായ് പാടാമൊന്നായ്
തരളിതമൊരു നവഗാനം
അതിന്റെ ഗരിമയിലലിഞ്ഞു
ചേർന്നങ്ങൊഴുകാമൊന്നായ് നാം’
സന്തോഷ് ജോർജ് രചിച്ച ഈ ഗാനം ഒത്തുചേരലിൽ കൂടി മാത്രമേ ജീവിതത്തിന്റെ പൂർണത നമുക്ക് നേടാനാവൂ എന്ന് ഉറപ്പിച്ചു പറയുന്നു. ഒഴുകുമ്പോൾ, ചുറ്റുമുള്ള എല്ലാ ജീവജാലങ്ങൾക്കും ജീവൻ നൽകുന്ന സ്രോതസ്സായിത്തീരുന്ന പുഴ, ഒഴുക്ക് അവസാനിപ്പിക്കുമ്പോൾ സ്വയം നഷ്ടപ്പെടുകയും അഴുകുവാൻ തുടങ്ങുകയും ചെയ്യുന്നു....
ബാബു കോടംവേലിൽ എഴുതിയ ‘ഈ മണൽക്കാടുകൾ ഈച്ചരൽപാതകൾ ഇരുളിന്റെ മേടും കടന്ന്...’. എന്ന ഗാനത്തിൽ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ച് വർണിക്കുന്നു. ഓരോ ഗാനവും ഓരോ പ്രത്യേക പശ്ചാത്തലത്തിൽ രൂപപ്പെട്ടവയാണ്. 100 ഗാനങ്ങളുടെ സമാഹാരമായി പുസ്തക രൂപത്തിൽ 1993ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കുറച്ചുഗാനങ്ങൾകൂടി ചേർത്ത് 1997ൽ വീണ്ടും പുസ്തകമിറക്കി.
റവ. അലക്സാണ്ടർ വർഗീസ്, എസ്.കെ. ഏബ്രഹാം, ഡോ. എബ്രഹാം ജോഷ്വ, വിനോദ് കോശി, ഈപ്പൻ മാത്യൂ, ജോർജ് സഖറിയ, ജോസ്, പ്രഫ. കോശി തലയ്ക്കൽ, ജയപാലൻ, എലിസബത്ത് മാത്യൂ, ബേബി തയ്യിൽ, പി.സി. മൂപ്പായിക്കാട്, കെ.ജെ. ബേബി, റവ സാജൻ പി മാത്യു, സ്വാമി യേശുദാസൻ, പ്രഫ. വി.സി. ജോൺ, ജയപാലൻ, യാക്കോബ് തോമസ്, പി. വൈ. ബാലൻ, ജോർജ് തോമസ്, റവ വി.എം. മാത്യു, മാമ്മൻ വർഗീസ് തിട്ടമേൽ, റവ എം.ജെ. ജോസഫ്, ഷാജി നേടുഞ്ചേരി, എസ്.കെ. ഏബ്രഹാം, സി ബാബു, ഏബ്രഹാം ഈപ്പൻ, പി.ഡി. ജോൺ, ജിജി അലക്സ്, റവ. ജോർജ് ഏബ്രഹാം, ഈപ്പൻ മാത്യൂ തുടങ്ങിയവരും ‘പാടാമൊന്നായ്’ ഗാനസമാഹാരത്തിന് പിന്നിലുണ്ട്.
‘പാടാമൊന്നായ്’ യുട്യൂബ് ചാനൽ: https://youtube.com/channel/UCQ6Kym-cvCa_VLWLvimjrnA