മേപ്പടിയാനിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തിഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. ഉണ്ണി തന്നെയാണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ ഈണമൊരുക്കി. ശബരിമല സന്നിധാനത്തു വച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്. സ്വന്തം ചിത്രത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷം ഉണ്ണി

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. ഉണ്ണി തന്നെയാണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ ഈണമൊരുക്കി. ശബരിമല സന്നിധാനത്തു വച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്.
സ്വന്തം ചിത്രത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചു. മുൻപും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതിയ അനുഭവമായിരുന്നുവെന്നും വെല്ലുവിളികൾ നേരിട്ടുവെന്നും താരം വെളിപ്പെടുത്തി.
ഉണ്ണി മുകുന്ദന്റെ പാട്ട് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മേപ്പടിയാനിലെ മൂന്നാം ഗാനമാണിത്. മുൻപ് പുറത്തിറങ്ങിയ ‘കണ്ണിൽ മിന്നും മന്ദാരം’, മേലെ വാനിൽ’ എന്നീ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ’. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽസൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.