വിനീത് വരികൾ കുറിച്ചു, ദിവ്യ പാടി; ‘ഹൃദയ’ത്തിലെ പുതിയ പാട്ടും ഹിറ്റ്
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില പുതിയ ഗാനം പുറത്തിറങ്ങി. ‘ഉണക്ക മുന്തിരി’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച ഗാനം അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില പുതിയ ഗാനം പുറത്തിറങ്ങി. ‘ഉണക്ക മുന്തിരി’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. വിനീത് ശ്രീനിവാസൻ വരികൾ കുറിച്ച ഗാനം അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ആലപിച്ചിരിക്കുന്നു.
അന്ന ബെൻ നായികയായെത്തിയ ‘സാറാസി’ലൂടെ പിന്നണിഗാനരംഗത്തെത്തിയ ഗായികയാണ് ദിവ്യ. മുൻപ് വീട്ടിൽ വച്ചു ദിവ്യ പാടുന്നതിന്റെ ഹ്രസ്വ വിഡിയോകൾ വിനീത് ശ്രീനിവാസൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ദിവ്യയുടെ ശബ്ദത്തിൽ പുറത്തു വന്ന ‘ഹൃദയ’ത്തിലെ പാട്ട് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ദിവ്യയുടെ ആലാപനത്തെക്കുറിച്ചാണു ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. 15 പാട്ടുകളുമായാണ് ‘ഹൃദയം’ ഒരുങ്ങുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തു വന്ന ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിര്‍മ്മിക്കുന്നു. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാസ് നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്.