മലയാളിത്തമുള്ള പാട്ടുകൾ വിശ്വനാഥന്റെ മുഖമുദ്ര
വണ്ണാത്തിപ്പുഴയുടെ തീരത്ത് കണ്ണാടി പുഴയുടെ താളം കേട്ട് വളർന്ന കൈതപ്രം വിശ്വനാഥൻ ഗ്രാമീണതയും മലയാളിത്തവും പകർന്നു നൽകിയ സംഗീത കലാകാരനാണ്. പിതാവ് കണ്ണാടി കേശവൻ നമ്പൂതിരി ഭാഗവതരുടെയും സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കൂടെ സംഗീതം പഠിച്ചാണ് സിനിമാ സംഗീത സംവിധായകനായത്. തിരുവനന്തപുരം

വണ്ണാത്തിപ്പുഴയുടെ തീരത്ത് കണ്ണാടി പുഴയുടെ താളം കേട്ട് വളർന്ന കൈതപ്രം വിശ്വനാഥൻ ഗ്രാമീണതയും മലയാളിത്തവും പകർന്നു നൽകിയ സംഗീത കലാകാരനാണ്. പിതാവ് കണ്ണാടി കേശവൻ നമ്പൂതിരി ഭാഗവതരുടെയും സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും കൂടെ സംഗീതം പഠിച്ചാണ് സിനിമാ സംഗീത സംവിധായകനായത്.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ പഠിക്കുമ്പോൾ വിശ്വനാഥൻ യേശുദാസിന്റെ കച്ചേരിക്ക് തംബുരു ആർട്ടിസ്റ്റായി പങ്കെടുത്തിരുന്നു. പിന്നീട് നാട്ടിൽ കച്ചേരിയും ഗാനമേള ട്രൂപ്പും നടത്തി. പയ്യന്നൂർ, പിലാത്തറ, മാതമംഗലം എന്നിവിടങ്ങളിൽ സംഗീത സ്കൂളും നടത്തി. സംഗീത അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ ജോലി രാജി വച്ചത്.
ജയരാജിന്റെ ദേശാടനം സിനിമ മുതൽ ഒട്ടേറെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കി. സഹസംഗീത സംവിധായകനായി സിനിമാ പിന്നണിയിലെത്തിയ വിശ്വനാഥൻ കണ്ണകി സിനിമ മുതലാണ് സ്വതന്ത്ര സംഗീത സംവിധാന രംഗത്ത് എത്തിയത്. തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മധ്യവേനൽ, കൗസ്തുഭം തുടങ്ങി ഒട്ടേറെ സിനിമകൾക്ക് സംഗീത സംവിധാനം ചെയ്തു.
മാതമംഗലം, പിലാത്തറ, പയ്യന്നൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി തുടങ്ങിയതാണ് കണ്ണാടി ഭാഗവതർ സ്മാരക സംഗീത വിദ്യാലയമായ ശ്രുതിലയ. അതുവഴി വിശ്വനാഥന് ഏറെ ശിഷ്യരുമുണ്ട്.