സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ; അരങ്ങേറ്റം ‘പത്തൊൻപതാം നൂറ്റാണ്ടി’ലൂടെ
പ്രശസ്ത സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിലേയ്ക്കെത്തുന്നു. വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘പത്തൊൻപതാം നൂറ്റാണ്ടി’ലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിനു വേണ്ടി പശ്ചാത്തലസംഗീതമാണ് ഒരുക്കുന്നത്. എം.ജയചന്ദ്രൻ പാട്ടുകൾ ചിട്ടപ്പെടുത്തുന്നു. സന്തോഷ് നാരായണൻ മലയാളത്തിലേയ്ക്ക് എത്തുന്നതിന്റെ

പ്രശസ്ത സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിലേയ്ക്കെത്തുന്നു. വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘പത്തൊൻപതാം നൂറ്റാണ്ടി’ലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിനു വേണ്ടി പശ്ചാത്തലസംഗീതമാണ് ഒരുക്കുന്നത്. എം.ജയചന്ദ്രൻ പാട്ടുകൾ ചിട്ടപ്പെടുത്തുന്നു. സന്തോഷ് നാരായണൻ മലയാളത്തിലേയ്ക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് വിനയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞൻ സന്തോഷ് നാരായണൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലസംഗീതം ചെയ്യുന്നു. സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണിത്.
ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങൾ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജു വിൽസൺ എന്ന യുവനടൻ മലയാളസിനിമയുടെ മൂല്യവത്താർന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ മനസ്സു പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാർഥന ഉണ്ടാകുമല്ലോ’, .
സിജു വിൽസൺ നായകനായെത്തുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ആറാട്ടു പുഴ വേലായുധപ്പണിക്കരായാണ് താരം വേഷമിടുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമാകുന്നു.