പ്രിയപ്പെട്ടവളെ മാറോടു ചേർത്ത് ധനുഷ് അന്ന് പാടി, മുഖം പൊത്തി നാണിച്ച് ഐശ്വര്യ; വിഡിയോ
ധനുഷ്–ഐശ്വര്യ താരജോടികളുെട വേർപിരിയിൽ സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേർപിരിയൽ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂർത്തങ്ങൾ തെളിയുന്ന പഴയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ഒരു

ധനുഷ്–ഐശ്വര്യ താരജോടികളുെട വേർപിരിയിൽ സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേർപിരിയൽ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂർത്തങ്ങൾ തെളിയുന്ന പഴയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെ ഐശ്വര്യയ്ക്കു വേണ്ടി പാട്ട് പാടുന്ന ധനുഷിന്റെ വിഡിയോ മുൻപ് വൈറലായിരുന്നു. ഇപ്പോൾ വേർപിരിയൽ വാർത്ത പുറത്തു വന്നതോടെ പഴയ ദൃശ്യങ്ങൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കയ്യില്‍ മൈക്ക് പിടിച്ചു പാട്ട് പാടി ചുവടുവച്ച് ഐശ്വര്യയ്ക്കരികിൽ എത്തുന്ന ധനുഷ് ആണ് ദൃശ്യങ്ങളിൽ. പാട്ടിനൊപ്പം താരം ഐശ്വര്യയെ സ്നേഹപൂർവം ചേർത്തു പിടിക്കുന്നതും വിഡിയോയിൽ കാണാം.
കോവിഡ് കാലത്തിനു മുൻപ് ഇരുവരും പങ്കെടുത്ത ആഘോഷ പരിപാടിക്കിടെ ആയിരുന്നു ധനുഷിന്റെ രസിപ്പിക്കും പ്രകടനം. ഒരു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. പലരും വിഡിയോ പങ്കുവച്ചിട്ടുമുണ്ട്.
ആറ് മാസം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മെഗാ സ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിർമാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. യാത്രയും ലിംഗയുമാണ് മക്കള്‍.