ലതാജിക്ക് ഗാനാഞ്ജലിയുമായി കെ.എസ്.ചിത്ര; മനം നിറഞ്ഞ് ആരാധകർ
രാജ്യത്തിന്റെ സ്വരരാജ്ഞി ലതാ മങ്കേഷ്കറിനു സംഗീതാദരവുമായി വാനമ്പാടി കെ.എസ്.ചിത്ര. 1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിൽ ലത മങ്കേഷ്കർ ആലപിച്ച 'തേരി ആങ്കോം' എന്ന പാട്ടിന്റെ കവർ പതിപ്പുമായാണ് ചിത്ര എത്തിയത്. ഗായികയുടെ മനം നിറയ്ക്കും ആലാപനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇതിനോടകം നിരവധി

രാജ്യത്തിന്റെ സ്വരരാജ്ഞി ലതാ മങ്കേഷ്കറിനു സംഗീതാദരവുമായി വാനമ്പാടി കെ.എസ്.ചിത്ര. 1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിൽ ലത മങ്കേഷ്കർ ആലപിച്ച 'തേരി ആങ്കോം' എന്ന പാട്ടിന്റെ കവർ പതിപ്പുമായാണ് ചിത്ര എത്തിയത്.
ഗായികയുടെ മനം നിറയ്ക്കും ആലാപനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ലതാ മങ്കേഷ്കറിനൊപ്പമുള്ള പൂർവകാലചിത്രവും ഉൾപ്പെടുത്തിയാണ് കെ.എസ്.ചിത്ര ആദര വിഡിയോ ഒരുക്കിയിരിക്കുന്നത്.
മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോഹൻ ഈണമൊരുക്കിയ ഗാനമാണ് 'തേരി ആങ്കോം'. ലതാ മങ്കേഷ്കറിന്റെ ആരാധകരുടെ ഹൃദയങ്ങളിൽ ഈ പാട്ടിന് എന്നും പ്രത്യേക ഇടമുണ്ട്. ലതാജിയുടെ വേർപാടിന്റെ വേദനയിൽക്കഴിയുന്ന ആരാധകർക്ക് നവ്യാനുഭവമാവുകയാണ് കെ.എസ്.ചിത്രയുടെ കവർ ഗാനം.