ലോകപ്രശസ്ത വയലിൻ നിർമാതാക്കളുടെ ബ്രാൻഡ് അംബാസഡറായി ഗ്രാമി ജേതാവ് മനോജ് ജോർജ് എറണാകുളത്തുനിന്ന് 600 രൂപയ്ക്കു വാങ്ങിയ ഒരു സാധാരണ വയലിനിൽനിന്നായിരുന്നു മനോജിന്റെ തുടക്കം. അന്ന് വയസ്സ് 12. ഇന്ന് 38 വർഷങ്ങൾക്കുശേഷം, പട്ടാള അകമ്പടിയോടെ കൊണ്ടുവരുന്ന മഹത്തായ ചരിത്ര പാരമ്പര്യമുള്ള അമാത്തി വയലിനിന്റെ

ലോകപ്രശസ്ത വയലിൻ നിർമാതാക്കളുടെ ബ്രാൻഡ് അംബാസഡറായി ഗ്രാമി ജേതാവ് മനോജ് ജോർജ് എറണാകുളത്തുനിന്ന് 600 രൂപയ്ക്കു വാങ്ങിയ ഒരു സാധാരണ വയലിനിൽനിന്നായിരുന്നു മനോജിന്റെ തുടക്കം. അന്ന് വയസ്സ് 12. ഇന്ന് 38 വർഷങ്ങൾക്കുശേഷം, പട്ടാള അകമ്പടിയോടെ കൊണ്ടുവരുന്ന മഹത്തായ ചരിത്ര പാരമ്പര്യമുള്ള അമാത്തി വയലിനിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്ത വയലിൻ നിർമാതാക്കളുടെ ബ്രാൻഡ് അംബാസഡറായി ഗ്രാമി ജേതാവ് മനോജ് ജോർജ് എറണാകുളത്തുനിന്ന് 600 രൂപയ്ക്കു വാങ്ങിയ ഒരു സാധാരണ വയലിനിൽനിന്നായിരുന്നു മനോജിന്റെ തുടക്കം. അന്ന് വയസ്സ് 12. ഇന്ന് 38 വർഷങ്ങൾക്കുശേഷം, പട്ടാള അകമ്പടിയോടെ കൊണ്ടുവരുന്ന മഹത്തായ ചരിത്ര പാരമ്പര്യമുള്ള അമാത്തി വയലിനിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്ത വയലിൻ നിർമാതാക്കളുടെ ബ്രാൻഡ് അംബാസഡറായി ഗ്രാമി ജേതാവ് മനോജ് ജോർജ്

 

ADVERTISEMENT

എറണാകുളത്തുനിന്ന് 600 രൂപയ്ക്കു വാങ്ങിയ ഒരു സാധാരണ വയലിനിൽനിന്നായിരുന്നു മനോജിന്റെ തുടക്കം. അന്ന് വയസ്സ് 12. ഇന്ന് 38 വർഷങ്ങൾക്കുശേഷം, പട്ടാള അകമ്പടിയോടെ കൊണ്ടുവരുന്ന മഹത്തായ ചരിത്ര പാരമ്പര്യമുള്ള അമാത്തി വയലിനിന്റെ പുതുരൂപവുമായാണ് ഈ മലയാളിയുടെ സംഗീതയാത്ര. തൃശൂരിലെ ഒളരിയെന്ന ഗ്രാമത്തിൽനിന്നാരംഭിച്ച് ലോകം മുഴുവൻ വയലിനിന്റെ ഈണമെത്തിച്ച് പ്രശസ്തനായതിന്റെ മികവിനാണ് ഈ ബഹുമതി. ലോകത്തിലെ ഏറ്റവും മികച്ച വയലിൻ നിർമാതാക്കളായ സ്റ്റെൻ‌ഡറിന്റെ ബ്രാൻഡ് അംബാസഡർ പദവി സമ്മാനിച്ചതിനൊപ്പം അവർ മനോജിന് കൈമാറിയത് അവരുടെ അമാത്തി ശ്രേണിയിലുള്ള വയലിൻ, കമ്പനിയുടെ ഏറ്റവും പ്രശസ്തമായ വിഭാഗത്തിലുള്ള വയലിൻ. വില ഏകദേശം 2 ലക്ഷം രൂപ..! ബ്രിട്ടൻ ആസ്ഥാനമായുള്ള സ്റ്റെൻഡർ അവരുടെ 100 വർഷ ചരിത്രത്തിലാദ്യമായാണ് ഒരു കലാകാരന് അവരുടെ ബ്രാൻഡ് അംബാസഡർ പദവി സമ്മാനിക്കുന്നത്. നേരത്തെ ജപ്പാനിലെ ഇലക്ട്രോണിക്സ് ഉപകരണനിർമാതാക്കളായ റോളണ്ടിന്റെയും ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായിരുന്നു. ഇറ്റാലിയൻ വയലിൻ നിർമാതാക്കളായ കാന്റിനിയും മനോജിനെ അംബാസഡറാക്കിയിരുന്നു.  

 

പട്ടാള അകമ്പടിയുള്ള അമാത്തി

 

ADVERTISEMENT

നിക്കോളോ അമാത്തി ഇറ്റലിക്കാരനാണ്. അമാത്തിയെന്നത് കുടുംബപ്പേര്. ഇവരാണ് നിലവിലുള്ള വയലിൻ ഈ രൂപത്തിൽ 300 വർഷം മുൻപ് ആദ്യമായി നിർമിച്ചതെന്നു പറയപ്പെടുന്നു. അതോടെ അമാത്തിയെന്നത് വയലിനിന്റെ ബ്രാൻഡ് നെയിമായി മാറി. അന്ന് അവർ കൈകൊണ്ട് നിർമിച്ച അമാത്തി വയലിൻ വളരെ കുറച്ചുമാത്രമേ ഇപ്പോൾ ലോകത്തിലുള്ളൂ. ഉള്ളവയിൽ ഏറെയും മ്യൂസിയങ്ങളിൽ. കോടികളാണ് ഇതിന്റെ വില. അപൂർവമായി മാത്രമേ സംഗീത പരിപാടികൾക്ക് ഇവ പുറത്തെടുക്കൂ. വേദിയിലേക്കു കൊണ്ടുവരുന്നതു പട്ടാളത്തിന്റെ അകമ്പടിയോടെയാണ്. പഴയ അമാത്തിയുടെ സാക്ഷാൽ പുനഃസൃഷ്ടിയാണ് സ്റ്റെൻഡറിന്റെ അമാത്തി വിഭാഗം വയലിനും. അതേ കരുത്തും അതേ ഈണവും ഒരുക്കാവുന്നത്. ഇതിലൊന്നാണ് മനോജിന് സമ്മാനമായി നൽകിയിരിക്കുന്നത്. അംബാസഡറായതോടെ കമ്പനിയുടെ ലേകവേദികളിലെല്ലാം ഇനി മനോജിന്റെ സാന്നിധ്യമുണ്ടാകും. 150 വർഷം പഴക്കവും 3 ലക്ഷം രൂപ വിലയുമുള്ള ഗോർണറി അക്വസ്‌റ്റിക് വയലിനൊപ്പം (ലേലത്തിലൂടെ വാങ്ങിയത്)  ഇനി അമാത്തി വയലിനും മനോജിന്റെ ശേഖരത്തിൽ.

 

ഒരിക്കൽക്കൂടി ഗ്രാമി..?

 

ADVERTISEMENT

ഒരിക്കൽക്കൂടി ഗ്രാമി സംഗീത പുരസ്കാരത്തിലേക്ക് മനോജ് കടന്നുവരുമോ..? ഗ്രാമി സംഗീത പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വയലിനിസ്റ്റായ മനോജ് ജോർ‌ജ് അടങ്ങുന്ന സംഘത്തിന് ഇത്തവണയും ഗ്രാമി നോമിനേഷനുണ്ട്. 2015 ലാണ് ആദ്യമായി ഗ്രാമി ലഭിച്ചത്. ബെംഗളൂരു സ്വദേശിയായ റിക്കി കേജിനൊപ്പം ചേർന്നൊരുക്കിയ ‘വിൻഡ്സ് ഓഫ് സംസാര’ എന്ന സംഗീത ആൽബത്തിലൂടെയായിരുന്നു അത്. ഇത്തവണ ഗ്രാമി നോമിനേഷൻ ലഭിച്ചിരിക്കുന്ന റിക്കിയുടെ തന്നെ സംഗീത ആൽബത്തിലും മനോജ് പങ്കാളിയാണ്. ഏപ്രിലിലാണ് പുരസ്കാര പ്രഖ്യാപനം. 2 വർഷം മുൻപ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്സിന്റെ (എച്ച്എംഎംഎ) നോമിനേഷനും മനോജിനു ലഭിച്ചിരുന്നു. ആ വർഷം നോമിനേഷൻ ലഭിച്ച ഏക ഇന്ത്യക്കാരനായിരുന്നു. എൻലൈറ്റൻഡ് സൺറൈസ് എന്ന സംഗീത ആൽബത്തിലെ സ്പാർക്ലിങ് സെലബ്രേഷൻസ് എന്ന ട്രാക്കിനായിരുന്നു (സംഗീത വിഭാഗം) രാജ്യാന്തര പ്രശസ്തരായ എച്ച്എംഎംഎമ്മിന്റെ നോമിനേഷൻ. ഐക്യരാഷ്ട്ര സഭയും (യുഎൻ) ലോകാരോഗ്യ സംഘടനയും ചേർന്ന് 4 വർഷം മുൻപ് ജനീവയിൽ നടത്തിയ സംഗീതപരിപാടിയിലേക്കും മനോജിന് ക്ഷണം ലഭിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച രാജ്യാന്തര ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായായിരുന്നു സംഗീതപരിപാടി. 

 

മലയാള സിനിമയിലേക്ക്

 

വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്കും മനോജ് മടങ്ങിയെത്തുകയാണ്. യുവം സിനിമയുടെ സംവിധായകൻ പിങ്കു പീറ്ററിന്റെ പുതിയ ചിത്രത്തിന്റെ സംഗീതസംവിധാനം മനോജാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. റെക്കോർഡിങ് പൂർത്തിയായിവരുന്നു. കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള 2001ലെ ദേശീയ സിനിമാ പുരസ്‌കാരം നേടിയ ഖരാക്ഷരങ്ങളുടെ പശ്‌ചാത്തലസംഗീതം മനോജിന്റേതായിരുന്നു. ആത്മീയ എന്ന കന്നഡ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതസംവിധാനം നിർവഹിച്ച മനോജ്, വാധ്യാർ എന്ന മലയാള സിനിമയിലും 2 പാട്ടുകൾ ഒരുക്കിയിരുന്നു. ഉർവി എന്ന കന്നഡ സിനിമയിലെ ഗാനത്തിന് ചേംബർ ഓർക്കെസ്ട്ര സംഗീതമെന്ന പുതുപരീക്ഷണം നടത്തിയിരുന്നു മനോജ്. ഇരുപത്തഞ്ചോ മുപ്പതോ പേർ ചേർന്നു വ്യത്യസ്ത സംഗീതോപകരണങ്ങളിലൂടെയൊരുക്കുന്ന ചേംബർ ഓർക്കെസ്ട്രയുടെ മധുരിമയാണ് മനോജ് ജോർജ് വയലിനിൽ തീർത്തത്. ചേംബർ ഓർക്കെസ്ട്ര വിഭാഗത്തിൽപ്പെടുന്ന ഫസ്റ്റ് വയലിൻ, സെക്കൻഡ് വയലിൻ, വിയോള, ചെല്ലോ, ഡബിൾ ബേസ് എന്നീ വാദ്യോപകരണങ്ങൾ പൊഴിക്കേണ്ട സംഗീതം വയലിനിൽ സ്വയം ചിട്ടപ്പെടുത്തി മുപ്പതിലേറെ ട്രാക്കൊരുക്കിയാണു സാധ്യമാക്കിയത്. ചിത്രയായിരുന്നു ആലാപനം. 

 

മ്യൂസിക് സ്കൂൾ, പുസ്തകം

 

ബെംഗളൂരുവിലെ മനോജ് ജോർജ് സ്കൂൾ ഓഫ് മ്യൂസിക്കിൽ നിലവിൽ നൂറോളം വിദ്യാർഥികളുണ്ട്. ഓൺലൈനായി മറ്റൊരു നൂറുപേർക്കും വയലിൻ ക്ലാസെടുക്കുന്നു. തെക്കേ അമേരിക്കൻ രാജ്യമായ സുരിനാം അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മനോജിന്റെ ശിഷ്യരായുണ്ട്. വയലിൻ പഠനത്തിന് പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് ഇതിന്റെ 2 വോള്യം പുറത്തിറക്കി. ഓൺലൈനിൽ ഇവ ലഭ്യം. ആദ്യ വോള്യത്തിന്റെ ആദ്യ എഡിഷൻ മുഴുവൻ വിറ്റുതീർന്നു. മൂന്നാം വോള്യം ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഒപ്പം കിഡ്സ് വോള്യവും ഇറക്കും.