കാറപകടത്തിൽ പരുക്ക്, ആശുപത്രി വിട്ടതിനു പിന്നാലെ പുത്തൻ പാട്ടുമായി ‘കച്ചാ ബദം’ സ്രഷ്ടാവ്
കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽക്കഴിഞ്ഞ വൈറൽ ഗായകൻ ഭൂപൻ ഭട്യാകർ കാറപടകത്തെക്കുറിച്ചു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമര്‍ നോതുന്‍ ഗാരി (എന്റെ പുതിയ വണ്ടി) എന്ന പേരില്‍ ആണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം പാട്ട് ആസ്വാദകർക്കിടയിൽ

കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽക്കഴിഞ്ഞ വൈറൽ ഗായകൻ ഭൂപൻ ഭട്യാകർ കാറപടകത്തെക്കുറിച്ചു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. അമര്‍ നോതുന്‍ ഗാരി (എന്റെ പുതിയ വണ്ടി) എന്ന പേരില്‍ ആണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം പാട്ട് ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
‘കച്ചാ ബദം’ എന്ന പാട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായ ഗായകനാണ് ഭൂപൻ ഭട്യാകർ. ബദാം വില്‍പനയിലൂടെ കുടുംബം പോറ്റിയിരുന്ന ഭൂപൻ, ആളുകളെ ആകര്‍ഷിക്കാനായി കച്ചവടത്തിനിടെ പാടിയ പാട്ട് വൈറൽ ആവുകയായിരുന്നു. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വൈറൽ ആയി. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഭൂപന് വാഹനാപകടത്തിൽ പരുക്കേറ്റത്. ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഭൂപൻ ആശുപത്രി വിട്ടതോടെയാണ് അപകടത്തെക്കുറിച്ചുള്ള പാട്ടുമായി രംഗത്തെത്തിയത്.