‘ശ്രീശാന്തിനു വേണ്ടി കവല പ്രസംഗവും കവിതാരചന മത്സരവും നടത്തുന്നവർ അറിയാൻ’; കുറിപ്പുമായി രാഹുൽ രാജ്
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെക്കുറിച്ചു സമൂഹമാധ്യമ കുറിപ്പുമായി സംഗീതസംവിധായകൻ രാഹുൽ രാജ്. ശ്രീശാന്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ആരും കൂടെ നിന്നില്ലെന്നും യാതൊരു പിന്തുണയും ലഭിക്കില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വിരമിക്കലിലേയ്ക്ക്

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെക്കുറിച്ചു സമൂഹമാധ്യമ കുറിപ്പുമായി സംഗീതസംവിധായകൻ രാഹുൽ രാജ്. ശ്രീശാന്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ആരും കൂടെ നിന്നില്ലെന്നും യാതൊരു പിന്തുണയും ലഭിക്കില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വിരമിക്കലിലേയ്ക്ക് എത്തിച്ചതെന്നും അല്ലാതെ ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം തീർന്നിട്ടല്ല എന്നു രാഹുൽ തുറന്നടിച്ചു.
‘ഇപ്പോൾ ശ്രീശാന്തിനു വേണ്ടി കവിതാരചന മത്സരവും കവല പ്രസംഗവും നടത്തുന്നവർ അറിയാൻ! അങ്ങേർക്ക് ഏറ്റവും ആവശ്യമുള്ള സമയത്തു നിങ്ങൾ (ഞാനുൾപ്പടെ) കാണിച്ച ആ നിസ്സംഗതയും എങ്ങനെ പോയാലും നന്നാവരുത് എന്ന ആ ഒരു നയവും തന്നെയാണ് യാതൊരു സപ്പോർട്ടും തനിക്കില്ല എന്ന് മനസ്സിലാക്കിയുള്ള ഈ വിരമിക്കലിൽ എത്തിച്ചത്. അല്ലാതെ കളിക്കാനുള്ള അയാളുടെ ആഗ്രഹം തീർന്നിട്ടല്ല.
ഇനി ഇവിടെ എന്ത് ചെയ്താലും ആരുടേയും കണ്ണ് തുറക്കില്ല എന്നയാൾ മനസ്സിലാക്കി കാണും. നേരിട്ടറിയില്ല എന്നാലും ഇതാണ് എന്റെ മനസ്സു പറയുന്നത്.
ശരിയാവാം, തെറ്റാവാം. അതിപ്പൊഴെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോ പറയാൻ?’, രാഹുൽ രാജ് കുറിച്ചു.