അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ അനുസ്മരണ ചടങ്ങിൽ വികാരാധീനയായി സഹോദരിയും ഗായികയുമായ ആശ ഭോസ്‌ലെ. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതോടെ ലത ആയിരുന്നു തങ്ങൾ സഹോദരങ്ങളെ സംരക്ഷിച്ചിരുന്നതെന്നും ലതാജി തങ്ങൾക്ക് അച്ഛനും അമ്മയുമെല്ലാം ആയിരുന്നുവെന്നും ആശാ ഭോസ്‌ലെ പറഞ്ഞു. ലതാജിയുടെ മരണത്തോടെ താനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ അനുസ്മരണ ചടങ്ങിൽ വികാരാധീനയായി സഹോദരിയും ഗായികയുമായ ആശ ഭോസ്‌ലെ. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതോടെ ലത ആയിരുന്നു തങ്ങൾ സഹോദരങ്ങളെ സംരക്ഷിച്ചിരുന്നതെന്നും ലതാജി തങ്ങൾക്ക് അച്ഛനും അമ്മയുമെല്ലാം ആയിരുന്നുവെന്നും ആശാ ഭോസ്‌ലെ പറഞ്ഞു. ലതാജിയുടെ മരണത്തോടെ താനും സഹോദരങ്ങളും അനാഥരായിപ്പോയി എന്നും നിറകണ്ണുകളോടെ ഗായിക വെളിപ്പെടുത്തി. 

ADVERTISEMENT

എന്നും എപ്പോഴും തന്റെ അനുഗ്രഹവും പ്രാര്‍ഥനയും കൂടെയുണ്ടാകുമെന്ന് ലതാജി പറയുമായിരുന്നെന്നും ഇന്ന് ആ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും ആശ വേദനയോടെ പറഞ്ഞു. ഇനി തന്റെ കുറവുകളും പിഴവുകളും ആരോടാണു പറയുകയെന്നു തനിക്ക് അറിയില്ല എന്നു പറഞ്ഞ ആശ ഭോസ്‌ലെ വികാരാധീനയായി. മുംബൈയിൽ വച്ചു നടന്ന അനുസ്മരണ ചടങ്ങിൽ ലതാ മങ്കേഷ്കറിന്റെ സഹോദരങ്ങളായ ഹൃദയ്നാഥ് മങ്കേഷ്കർ, ഉഷ മങ്കേഷ്കർ എന്നിവരും പങ്കെടുത്തിരുന്നു.

ADVERTISEMENT

ഫെബ്രുവരി 6നാണ് ഇതിഹാസ ഗായിക ലത മങ്കേഷ്കർ അന്തരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായെങ്കിലും വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.