കൃഷ്ണപ്രഭ പാടുന്നു, പ്രണയത്തിന്റെ ചാറ്റൽമഴപ്പെയ്ത്തു പോൽ; കവർ ഗാനം ശ്രദ്ധേയം
ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ചാറ്റൽ മഴപോലെ ഒരു പ്രണയഗാനം. പ്രണയപ്പാതിയുടെ കൈപിടിച്ച് ഉള്ളും പുറവും ഒരുപോലെ കുളിർപ്പിക്കുന്ന ചാറ്റൽ മഴയിലേക്ക് ഓടിയിറങ്ങാൻ കൊതിതോന്നും ഈ പാട്ടുകേട്ടാൽ. കാതുവാക്കിലേ രണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലെ നാൻ പിഴൈ എന്ന ഗാനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രത്തിലെ

ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ചാറ്റൽ മഴപോലെ ഒരു പ്രണയഗാനം. പ്രണയപ്പാതിയുടെ കൈപിടിച്ച് ഉള്ളും പുറവും ഒരുപോലെ കുളിർപ്പിക്കുന്ന ചാറ്റൽ മഴയിലേക്ക് ഓടിയിറങ്ങാൻ കൊതിതോന്നും ഈ പാട്ടുകേട്ടാൽ. കാതുവാക്കിലേ രണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലെ നാൻ പിഴൈ എന്ന ഗാനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനത്തിന് കവർ വേർഷനൊരുക്കിയിരിക്കുകയാണ് അഭിനേത്രിയും നർത്തകിയും വ്ലോഗറുമായ കൃഷ്ണ പ്രഭ.
ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടൊരാളുടെ ഹൃദയത്തുടിപ്പുകൾക്ക് കാതോർക്കുന്നതുപോലെയൊരു അനുഭവമാണ് ഈ കവർസോങ് സമ്മാനിക്കുന്നത്. പെൺസ്വരത്തിൽ പ്രണയത്തിന്റെ തേൻകിനിയുന്ന സുന്ദരഗാനം നൽകുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. വളരെ മനോഹരമായ പശ്ചാത്തലത്തിലാണ് നോയിസ് ഗേറ്റ് സ്റ്റുഡിയോ കവർ സോങ്ങ് ഒരുക്കിയിരിക്കുന്നത്. ഡെൻസൺ ഡൊമനിക് ആണ് കവർസോങ്ങിന്റെ ക്രിയേറ്റീവ് ഹെഡ്. മനു മധു എഡിറ്റിങ് നിർവഹിച്ച കവർ സോങ്ങിനുവേണ്ടി ക്യാമറ ചെയ്തത് ശ്രീരാഗ് മാങ്ങാട്ട്. ശ്യാം ലാൽ, വിഷ്ണു പി.വി,സനീഷ്, എം.എസ്.നിതിൻ, ജിതിൻ കച്ചിലാച്ച്, ദിനേഷ് ഡി. എന്നിവരും കവർ സോങ്ങിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഏപ്രിൽ 28 ന് തിയറ്ററിലെത്തുന്ന ‘കാതുവാക്കിലേ രണ്ടു കാതൽ’ സംവിധാനം ചെയ്യുന്നത് വിഘ്നേശ് ശിവനാണ്. നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നാൻ പിഴൈ എന്ന പ്രണയ ഗാനത്തിനു വരികളെഴുതിയിരിക്കുന്നത് വിഘ്നേശ് ശിവന്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.