‘പാട്ടിനു യോജിക്കാത്ത നൃത്തം’; വിജയ്‌യുടെ ചുവടുകളെ വിമർശിച്ച് പ്രേക്ഷകർ

ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിനൊപ്പമുള്ള വിജയ്‌യുടെ ചുവടുകളെ വിമർശിച്ച് പ്രേക്ഷകർ. പാട്ടിനു യോജിക്കാത്ത തരത്തിലാണ് നടന്റെ നൃത്തമെന്നും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നുമാണ് ആരാധകരുൾപ്പെടെയുള്ളവരുടെ പ്രതികരണം. പാട്ടിന്റെ വിഡിയോ പതിപ്പ് ഇന്നലെയാണ് പുറത്തു വന്നത്. നേരത്തേ ലിറിക്കൽ വിഡിയോ പുറത്തു

ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിനൊപ്പമുള്ള വിജയ്‌യുടെ ചുവടുകളെ വിമർശിച്ച് പ്രേക്ഷകർ. പാട്ടിനു യോജിക്കാത്ത തരത്തിലാണ് നടന്റെ നൃത്തമെന്നും വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നുമാണ് ആരാധകരുൾപ്പെടെയുള്ളവരുടെ പ്രതികരണം. പാട്ടിന്റെ വിഡിയോ പതിപ്പ് ഇന്നലെയാണ് പുറത്തു വന്നത്. നേരത്തേ ലിറിക്കൽ വിഡിയോ പുറത്തു വന്നപ്പോൾ മുതൽ പാട്ട് തരംഗമായിരുന്നു. എന്നാൽ ഇന്നലെ നടൻ വിജയ്‌യുടെ നൃത്തരംഗങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോ റിലീസ് ചെയ്തതോടെയാണ് പ്രേക്ഷകരിൽ അതൃപ്തിയുണ്ടായത്.
പാട്ടുമായി യാതൊരു ബന്ധവുമില്ലാതെയാണ് വിജയ് ഡാൻസ് ചെയ്തതെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും വിലയിരുത്തുന്നത്. വർഷങ്ങളായി നടൻ ഒരേ തരത്തിലുള്ള ചുവടുകളാണ് ആവർത്തിക്കുന്നതെന്നും പുതുമ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും ചിലർ കുറിച്ചു. പാട്ട് മാത്രമാണ് ഇപ്പോഴും തരംഗമെന്നും നൃത്തം യാതൊരു തരത്തിലും പാട്ടുമായി ഒത്തുപോകുന്നില്ലെന്നുമാണ് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും. സമീപകാലത്തുണ്ടായതിൽ വച്ച് വിജയ്‌യുടെ ഏറ്റവും മോശം പ്രകടനമാണ് ‘അറബിക് കുത്ത്’ പാട്ടിൽ കണ്ടതെന്നു ചിലർ പ്രതികരിച്ചു. എന്നാൽ വിജയ് മികച്ച നർത്തകൻ ആണെന്നും നൃത്തസംവിധായകന്റെ പിഴവു കൊണ്ടാണ് ‘അറബിക് കുത്ത്’ പരാജയപ്പെട്ടതെന്നും വേറെ ചിലർ വിലയിരുത്തി.
വിമർശനങ്ങള്‍ക്കിടയിലും പ്രേക്ഷകരെ വാരിക്കൂട്ടുകയാണ് ‘അറബിക് കുത്ത്’. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അരക്കോടിയോളം പ്രേക്ഷകരെ നേടിയ ഗാനം, ട്രെൻഡിങ്ങിൽ നാലാമതെത്തി. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ പാട്ടാണിത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് സിനിമയിൽ ഗാനം ആലപിച്ചു. നടൻ ശിവകാർത്തികേയൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. വിജയ്ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്‌ഡെയാണു നായിക. സിനിമയ്ക്കു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിച്ചത്.