ഹൈ എനർജിയിൽ ആറാടി നസ്രിയയും നാനിയും; ട്രെൻഡിങ്ങിൽ നിന്നു മാറാതെ പാട്ട്
നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ യുടെ പ്രമോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. വിവേക് സാഗർ ഈണമൊരുക്കിയ ഗാനം ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചത്. ഹൈ എനര്‍ജിയിലുള്ള നസ്രിയയുടേയും നാനിയുടേയും നൃത്തം ആണ് ഗാനരംഗത്തിൽ

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അണ്ടേ സുന്ദരാനികി’ യുടെ പ്രമോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. വിവേക് സാഗർ ഈണമൊരുക്കിയ ഗാനം ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ് ആലപിച്ചത്.
ഹൈ എനര്‍ജിയിലുള്ള നസ്രിയയുടേയും നാനിയുടേയും നൃത്തം ആണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ഇതിനകം 40 ലക്ഷത്തോളം പ്രേക്ഷകരെയാണു സ്വന്തമാക്കിയത്. ട്രെൻഡിങ്ങിൽ മുൻനിരയിലെത്തിയ പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഛായാഗ്രഹണം നികേത് ബൊമ്മി. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
മിശ്രവിവാഹമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണു മറ്റു താരങ്ങൾ.