ഹൃദയം കൊണ്ടൊരു ‘പാട്ടുകെട്ട്’! അവർ ആദ്യമായി ഒത്തുകൂടി; പാട്ടെഴുത്തുകാരും ‘രചന’യും
പലപ്പോഴും അവനവൻ തുരുത്തുകളിൽ വിഹരിച്ചിരുന്ന പാട്ടെഴുത്തുകാരെ സൗഹൃദത്തിന്റെ വാട്സാപ് ശൃംഖലയിലേക്ക് കൊരുത്തിടാനുള്ള ആശയം പ്രാവർത്തികമാക്കിയതിന്റെ മൂന്നാം വർഷം അവർ ഒത്തുകൂടി. മലയാളത്തിലെ പാട്ടെഴുത്തുകാരുടെ കൂട്ടായ്മയായ രചനയിലെ ഇരുപത്തിയഞ്ചോളം പേർ ജൂൺ ആദ്യവാരം കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ പിറന്നത്
പലപ്പോഴും അവനവൻ തുരുത്തുകളിൽ വിഹരിച്ചിരുന്ന പാട്ടെഴുത്തുകാരെ സൗഹൃദത്തിന്റെ വാട്സാപ് ശൃംഖലയിലേക്ക് കൊരുത്തിടാനുള്ള ആശയം പ്രാവർത്തികമാക്കിയതിന്റെ മൂന്നാം വർഷം അവർ ഒത്തുകൂടി. മലയാളത്തിലെ പാട്ടെഴുത്തുകാരുടെ കൂട്ടായ്മയായ രചനയിലെ ഇരുപത്തിയഞ്ചോളം പേർ ജൂൺ ആദ്യവാരം കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ പിറന്നത്
പലപ്പോഴും അവനവൻ തുരുത്തുകളിൽ വിഹരിച്ചിരുന്ന പാട്ടെഴുത്തുകാരെ സൗഹൃദത്തിന്റെ വാട്സാപ് ശൃംഖലയിലേക്ക് കൊരുത്തിടാനുള്ള ആശയം പ്രാവർത്തികമാക്കിയതിന്റെ മൂന്നാം വർഷം അവർ ഒത്തുകൂടി. മലയാളത്തിലെ പാട്ടെഴുത്തുകാരുടെ കൂട്ടായ്മയായ രചനയിലെ ഇരുപത്തിയഞ്ചോളം പേർ ജൂൺ ആദ്യവാരം കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ പിറന്നത്
പലപ്പോഴും അവനവൻ തുരുത്തുകളിൽ വിഹരിച്ചിരുന്ന പാട്ടെഴുത്തുകാരെ സൗഹൃദത്തിന്റെ വാട്സാപ് ശൃംഖലയിലേക്ക് കൊരുത്തിടാനുള്ള ആശയം പ്രാവർത്തികമാക്കിയതിന്റെ മൂന്നാം വർഷം അവർ ഒത്തുകൂടി. മലയാളത്തിലെ പാട്ടെഴുത്തുകാരുടെ കൂട്ടായ്മയായ രചനയിലെ ഇരുപത്തിയഞ്ചോളം പേർ ജൂൺ ആദ്യവാരം കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ പിറന്നത് ചരിത്രം! വാക്കുകളിലൂടെയും വരികളിലൂടെയും മാത്രം പരിചയിച്ച പലരെയും നേരിൽ കാണാനുള്ള അവസരമായിരുന്നു ചിലർക്കെങ്കിലും ആ കൂട്ടായ്മ. മറ്റു ചിലർക്കാകട്ടെ, കോവിഡിന്റെ അടച്ചിടൽ കാലത്തിനു ശേഷമുള്ള സൗഹൃദം പങ്കിടലായി! അവർ കണ്ടു, സംസാരിച്ചു, ചിത്രങ്ങളെടുത്തു... അങ്ങനെ ഖൽബു കൊണ്ടൊരു പാട്ടുകെട്ടായി!
ഔപചാരികമായ അജൻഡയൊന്നുമില്ലാതെ നടന്ന ഒത്തുചേരലിൽ ഷിബു ചക്രവർത്തി, ചിറ്റൂർ ഗോപി, അൻവർ അലി, റഫീഖ് അഹമ്മദ്, സന്തോഷ് വർമ, ഹരി ഏറ്റുമാനൂർ എന്നിവരടക്കം 24 പേരാണ് പങ്കെടുത്തത്. ശശികല, ഫൗസിയ, മൃദുലാദേവി, ധന്യ സുരേഷ് മേനോൻ, ഷഹീറ, ഹരിത തുടങ്ങി 'രചന'യിലെ പെൺസാന്നിധ്യവും കൂട്ടായ്മയ്ക്കു കരുത്തായി.
'കാണുക, പരിചയപ്പെടുക എന്നതായിരുന്നു പ്രധാന പരിപാടി', രചനയുടെ ഒത്തുചേരലിനെ കുറിച്ച് യുവഗാനരചയിതാവും സംസ്ഥാന പുരസ്കാരജേതാവുമായ ബി.കെ ഹരിനാരായണൻ പറഞ്ഞു തുടങ്ങി. 'ഇങ്ങനെ പാട്ടെഴുത്തുകാർ കൂടിയിരിക്കുന്നതും കൂട്ടായ്മയും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. വല്ലാത്തൊരു സന്തോഷം... നമ്മൾ എന്നു പറയാവുന്ന തരം ഫീൽ! ഫ്രട്ടേണിറ്റി എന്ന വാക്കിന്റെ സൗന്ദര്യവും അർഥവും ആഴവും ഉൾക്കൊള്ളാൻ പറ്റുന്ന കൂട്ടായ്മയാണ് രചന. ഈ കൂടിച്ചേരൽ ഒരുപാട് ആത്മവിശ്വാസമേകി,' ഹരിനാരായണൻ പറഞ്ഞു.
മൂന്നു വർഷം മുമ്പാണ് തീർത്തും സൗഹൃദകൂട്ടായ്മയായി വാട്സാപ്പിലൂടെ 'രചന' പിറവിയെടുത്തതെന്ന് മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി ഓർത്തെടുത്തു. റഫീഖ് അഹമ്മദിന്റെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു ഇത്. പാട്ടെഴുത്തുകാരുടെ പ്രശ്നങ്ങൾ എവിടെയും ചർച്ച ചെയ്യപ്പെടാതെ പോകുന്ന സമയത്ത് അവർക്കായി ഒരു വേദിയുണ്ടാവുക എന്നതായിരുന്നു ഇത്തരമൊരു കൂട്ടായ്മയുടെ പ്രഥമ ഉദ്ദേശ്യം. ആ സമയത്താണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അകാലത്തിൽ വിട പറയുന്നത്. അന്നാണ് പാട്ടെഴുത്തുകാരുടെ കൂട്ടായ്മയുടെ മൂല്യം തിരിച്ചറിയുന്നത്. വളരെ ചെറിയൊരു കൂട്ടായ്മ ആയിരുന്നിട്ടു പോലും അനിലിന്റെ കുടുംബത്തിന് പെട്ടെന്നൊരു സാമ്പത്തിക സഹായം എത്തിക്കുന്നതിന് ഈ കൂട്ടായ്മയ്ക്കു സാധിച്ചു. അതു ചർച്ചയായി. അന്നു മുതൽ എല്ലാവരും ഒന്നിച്ചു കൂടണമെന്ന് ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ടും അതു നടന്നില്ല. കോവിഡ്, തിരക്കുകൾ... അങ്ങനെ അതു നീണ്ടു പോയി. ഒടുവിൽ ജൂൺ ആദ്യവാരമാണ് അത് സംഭവിച്ചത്, ഷിബു ചക്രവർത്തി പറയുന്നു.
പലരെയും ആദ്യമായിട്ടായിരുന്നു നേരിൽ കണ്ടത്. ഉദാഹരണത്തിന് ഗാനരചയിതാക്കളിൽ വളരെ സീനിയർ ആയിട്ടുള്ള ശശികലയെ ഞാൻ നേരിൽ കണ്ടത് ഈ ഒത്തുചേരലിലാണ്. പറയുമ്പോൾ ഞങ്ങൾ രണ്ടു പേരും കൊച്ചിയിലുണ്ട്. അതുപോലെ ഹരി ഏറ്റുമാനൂർ. എല്ലാവരെയും നേരിൽ കാണുന്നതിന്റെ ഊഷ്മളത ഒന്നു വേറെ തന്നെയാണ്. ഒരു പകൽ മുഴുവൻ ഞങ്ങൾ സംസാരിച്ചു. ഒരുപക്ഷേ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഇരുപത്തിയഞ്ചോളം പാട്ടെഴുത്തുകാർ ഒരുമിച്ചു വരുന്നതും സംസാരിക്കുന്നതും, ഷിബു ചക്രവർത്തി ആ കൂടിച്ചേരലിന്റെ ആവേശം പങ്കുവച്ചു.
സൗഹൃദസംഭാഷണങ്ങൾക്കപ്പുറത്ത് പുതിയ കാലത്തെ ഗാനരചയിതാക്കളുടെ ഇടത്തെക്കുറിച്ചും ഗൗരവമായ ചർച്ചകൾ ഒത്തുചേരലിൽ നടന്നതായി ഷിബു ചക്രവർത്തി പറഞ്ഞു. വയലാറിനും ഭാസ്കരൻ മാഷിനും ഒഎൻവിക്കുമൊക്കെ ഈ സമൂഹം നൽകിയൊരു സ്ഥാനമുണ്ട്. അത് പാട്ടെഴുത്തിലൂടെ മാത്രം സംഭവിച്ചതല്ല. അവർ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുകയും സാമൂഹിക മാറ്റത്തിനു വേണ്ടി പാട്ടെഴുതുകയും കവിത എഴുതുകയുമൊക്കെ ചെയ്തതുകൊണ്ടാണ് സമൂഹം അവർക്കൊരു സ്ഥാനം കൽപിച്ചു നൽകിയത്. അത് പാട്ടിന്റെ ജനകീയത കൊണ്ട് മാത്രം ലഭിച്ചതല്ല. എന്നാൽ, ഇപ്പോഴത്തെ ഗാനരചയിതാക്കൾ എപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. സിനിമയുടെ ശൈശവകാലത്ത് പാട്ട് അവിഭാജ്യഘടകം ആയിരുന്നു. സിനിമ വളർന്നപ്പോൾ സിനിമയിൽ പാട്ടിന് വലിയ സ്ഥാനമില്ലാതായി. അപ്പോൾ ഗാനരചയിതാക്കളുടെ കാര്യം പറയാനുണ്ടോ? കാലത്തിനനുസരിച്ച് ഇൻഡസ്ട്രിയിൽ വരുന്ന കാര്യങ്ങൾ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. പാട്ടിന്റെ ഇടം നമ്മൾ കണ്ടെത്തണം എന്നു പറയുന്നത് ചരിത്രപരമായ ആവശ്യമാണ്. ഇത്തരം കാര്യങ്ങളൊക്കെ ചർച്ചയായി.
2019ൽ 'രചന' തുടങ്ങിയതിനുശേഷം മൂന്നു തവണയാണ് സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. ഈ മൂന്നു വർഷങ്ങളിൽ മികച്ച ഗാനരചയിതാക്കളായ തിരഞ്ഞെടുക്കപ്പെട്ട സുജേഷ് ഹരി (2019), അൻവർ അലി (2020), ബി.കെ ഹരിനാരായണൻ (2021) എന്നിവരെ അനുമോദിക്കാനും ഈ ഒത്തുചേരൽ വേദിയായി. കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് പുരസ്കാര സന്തോഷം എഴുത്തുകാർ ആഘോഷിച്ചത്.