‘നീലപ്പൊന്മാനെ’ അനുകരിപ്പിച്ച സലിൽ ചൗധരി; നഞ്ചിയമ്മ എന്ന കാട്ടുകുയിലിനെ താരാട്ടി സച്ചി!
മുളങ്കാട് ഈണമിടുന്ന അട്ടപ്പാടിയുടെ കാടകത്തേക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയപ്പോൾ ‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ എന്ന ഗോത്രഭാഷാ ഗാനം മലയാളികൾ ഒരിക്കൽക്കൂടി പാടിരസിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി കാട്ടുവഴികൾ താണ്ടി കണ്ടെത്തിയതാണ്
മുളങ്കാട് ഈണമിടുന്ന അട്ടപ്പാടിയുടെ കാടകത്തേക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയപ്പോൾ ‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ എന്ന ഗോത്രഭാഷാ ഗാനം മലയാളികൾ ഒരിക്കൽക്കൂടി പാടിരസിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി കാട്ടുവഴികൾ താണ്ടി കണ്ടെത്തിയതാണ്
മുളങ്കാട് ഈണമിടുന്ന അട്ടപ്പാടിയുടെ കാടകത്തേക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയപ്പോൾ ‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ എന്ന ഗോത്രഭാഷാ ഗാനം മലയാളികൾ ഒരിക്കൽക്കൂടി പാടിരസിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി കാട്ടുവഴികൾ താണ്ടി കണ്ടെത്തിയതാണ്
മുളങ്കാട് ഈണമിടുന്ന അട്ടപ്പാടിയുടെ കാടകത്തേക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയപ്പോൾ ‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ എന്ന ഗോത്രഭാഷാ ഗാനം മലയാളികൾ ഒരിക്കൽക്കൂടി പാടിരസിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി കാട്ടുവഴികൾ താണ്ടി കണ്ടെത്തിയതാണ് നഞ്ചിയമ്മയെന്ന കാട്ടുകുയിലിനെ. മലയാള സിനിമ ഗോത്രഭാഷാ ഗാനങ്ങൾ പാടുന്നത് ആദ്യമായല്ല. പല സിനിമകളിലും നാടൻ പാട്ടുകൾ ഇടം തേടി. സിനിമയ്ക്കൊപ്പം പല പാട്ടുകളും ഹിറ്റായി. നാടൻ പാട്ടുകളുടെ ഈരടികൾ നാട്ടുകാർ പാടി പാടി നടന്നു. ഗോത്രഭാഷാ ഗാനങ്ങൾ മാത്രമല്ല നാടൻ പാട്ടുകളും വള്ളപ്പാട്ടുകളും പുള്ളോൻ പാട്ടുകളും സിനിമികളിൽ താരങ്ങളായി.
∙ നാടൻ പാട്ടു പാടിയ നീലക്കുയിൽ
സിനിമകളിൽ നാടൻ പാട്ടുകൾ എന്നു മുതലാണ് വന്നു തുടങ്ങിയത്. നീലക്കുയിൽ’ മുതൽ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതാണ്. എന്നാലും ഗോത്രഭാഷാ ഗാനത്തിന്റെ താളത്തുടിപ്പ് മലയാള സിനിമ ആദ്യമായി ഏറ്റെടുക്കുന്നത് 1988ൽ അലി അക്ബർ സംവിധാനം ചെയ്ത ‘മാമലകൾക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാവണം. മോഹൻ സിത്താരയുടെ ഈണത്തിൽ യേശുദാസാണ് ആ പാട്ടു പാടിയത്.
‘കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻകരാഞ്ചി നടാന്തേ....
....വള നല്ല കുപ്പിവളവാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്’
ഈ ഗാനത്തിൽ കാട്ടുതേനിന്റെ മധുരമുള്ള ഈണം അതേപടി പിന്തുടരുന്നു. ഈ ചിത്രത്തിൽ തന്നെ യേശുദാസ്, സിന്ധുദേവി എന്നിവർ പാടി ‘ഉച്ചാലു തിര മലവാൻ, നീയോ വാത്തമാൻ’ എന്ന ഗാനവും ഇതേ ഗണത്തിൽ വരുന്നതുതന്നെ.
2012ൽ മഹേഷ് കാരന്തൂർ സംവിധാനം ചെയ്ത ‘തേൻതുള്ളികൾ’ എന്ന ചലച്ചിത്രത്തിൽ ഒരു ഗോത്രഭാഷാ ഗാനം അതേപടി ഉപയോഗിച്ചിട്ടുണ്ട്. 2018ൽ ഇറങ്ങിയ ‘വെളുത്ത രാത്രികൾ’ എന്ന സിനിമയിലും സമാനമായൊരു പരമ്പരാഗത ഗാനം നഞ്ചിയമ്മ, രശ്മി സതീഷ്, സ്മിത അമ്പു എന്നിവർ ചേർന്നു പാടി.
‘അയ്യപ്പനും കോശി’ക്കും ശേഷം നഞ്ചിയമ്മ തന്നെ വേറെയും ഗോത്രഗാനങ്ങൾ പാടിയിട്ടുണ്ട്. ‘ഉൾക്കനൽ’ എത്ര ചിത്രത്തിനുവേണ്ടി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഈണമിട്ട ഗാനം ഇതിലൊന്നാണ്. അട്ടപ്പാടിയുടെ വിശപ്പിനു രക്തസാക്ഷിയായ മധുവിന്റെ കഥ പറയുന്ന ‘ആദിവാസി’ എന്ന ചിത്രത്തിൽ ചന്ദ്രൻമാരി എഴുതി, രതീഷ് വേഗ ഈണമിട്ട് വകിടികിയമ്മ പാടുന്ന ‘രാരാരി രാജ ചിന്നരാജ’ എന്ന ഗാനവും കരളലിയിപ്പിക്കുന്നതാണ്.
∙ എല്ലാരും ചൊല്ലണ്, ആ നാടൻ പാട്ടുകൾ
1954ൽ ‘നീലക്കുയിൽ’ എന്ന സിനിമയിൽ പി. ഭാസ്കരൻ എഴുതി, കെ. രാഘവന്റെ ഈണത്തിൽ ജാനമ്മ ഡേവിഡ് പാടിയ ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം മുതൽ മലയാളസിനിമ പാട്ടിന്റെ നാട്ടുവഴിയേ സഞ്ചരിച്ചുതുടങ്ങിയിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’, ‘നാഴിയൂരിപ്പാലുകൊണ്ടു നാടാകെ കല്യാണം’, ‘എല്ലാരും പാടത്ത് സ്വപ്നം വിതച്ചു’ തുടങ്ങിയ അക്കാലത്തെ മിക്ക ഗാനങ്ങളും നാടൻ പാട്ടിന്റെ മധുരമിറ്റുന്നവയായിരുന്നു. എങ്കിലും 1979ൽ ‘പ്രഭു’ എന്ന സിനിമയ്ക്കുവേണ്ടി ഏറ്റുമാനൂർ ശ്രീകുമാർ എഴുതി ശങ്കർ ഗണേഷ് ഈണമിട്ട് കെ.പി. ചന്ദ്രമോഹൻ പാടിയ ‘മുണ്ടകൻ പാടത്തു പോയേ ഏനൊരു മൂപ്പനെ കൂട്ടിന്നെടുത്തേ’ എന്ന ഗാനം ആലാപനം കൊണ്ടും താളവിന്യാസം കൊണ്ടും നാടൻപാട്ടിന്റെ ആത്മാവ് ആവാഹിച്ചതായിരുന്നു. കേവലം നാടൻ പാട്ടുകൾ മാത്രമല്ല, വള്ളപ്പാട്ടും പുള്ളോൻപാട്ടുമെല്ലാം മലയാളസിനിമയിൽ പലകാലങ്ങളിലായി ഇടംപിടിച്ചിട്ടുണ്ട്.
ഒരു ‘വള്ളപ്പാട്ട്’ അകലെ
1967ൽ ‘കാവാലം ചുണ്ടൻ’ എന്ന സിനിമയ്ക്കുവേണ്ടി യേശുദാസ് പാടിയ ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ’ എന്ന വള്ളപ്പാട്ട് പരമ്പരാഗത ഈണത്തിന്റെ ചുവടുപിടിച്ചുതന്നെയാണ് ജി. ദേവരാജൻ ചിട്ടപ്പെടുത്തിയത്. 1983ൽ ‘വീണപൂവ്’ എന്ന സിനിമയ്ക്കുവേണ്ടി മുല്ലനേഴി എഴുതി വിദ്യാധരൻ ഈണമിട്ട് യേശുദാസും ജിൻസിയും ചേർന്നുപാടുന്ന ‘കന്നിമാസത്തിലേ ആയില്യം നാളില്’ എന്ന പുള്ളോൻപാട്ട് മലയാളചലച്ചിത്ര സംഗീത ശാഖയിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. അനുനാസിക ശബ്ദം സമർഥമായി ഉപയോഗിച്ച് പുള്ളോൻപാട്ടിന്റെ തനിമ യേശുദാസ് ഈ ഗാനത്തിൽ പുനഃസൃഷ്ടിക്കുന്നത് പഠനവിഷയമാകേണ്ടതാണ്.
പി.ഭാസ്കരന്റെയും കാവാലം നാരായണപ്പണിക്കരുടെയും ഒട്ടേറെ ഗാനങ്ങൾ നാട്ടുമാവിൻചുന മണക്കുന്നവയാണ്. പന്തിരുചുറ്റും പച്ചോല (ഉത്സവപ്പിറ്റേന്ന്), അമ്പത്തൊൻപതു പെൺപക്ഷി (ആലോലം) തുടങ്ങിയവ യഥാർഥ നാടൻപാട്ടെന്നു തോന്നിപ്പിക്കുന്ന കാവാലത്തിന്റെ രചനകളാണ്. നാടൻ പാട്ടുകളുടെ ചുവടുപിടിച്ച് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയ ആരാന്നേ ആരാന്നേ, ചിമ്മിച്ചിമ്മി, തെളുതെളെ (ഉറുമി) എന്നീ ഗാനങ്ങളും ശ്രദ്ധേയം.
ഈ സിനിമാ ഗാനങ്ങളിൽ ഇന്നും നാട്ടുമാമ്പൂ മണം
തമ്പ്രാൻ കൊടുത്തത് (സിന്ദൂരച്ചെപ്പ്-യൂസഫലി കേച്ചേരി), കദളി കൺകദളി, കല്യാണപ്രായത്തിൽ (നെല്ല്-വയലാർ), ചീകിത്തിരുകിയ പീലിത്തലമുടി (ഒന്നാം പ്രതി ഒളിവിൽ-പി.ഭാസ്കരൻ), വളകിലുക്കണ കുഞ്ഞോളേ (കൺമഷി-എസ്. രമേശൻ നായർ), ആലേലോ പുലേലോ (പ്രണയവർണങ്ങൾ-സച്ചിദാനന്ദൻ പുഴങ്കര), ചാഞ്ഞുനിൽക്കണ (രസികൻ-എം.ഡി അശോക്), വളയൊന്നിതാ (റോക്ക് ആൻഡ് റോൾ-ഗിരീഷ് പുത്തഞ്ചേരി), ചെമ്മാന ചെമ്പുലയന്റെ (കണ്ണാടിക്കടവത്ത്), ഏനുണ്ടോടീ അമ്പിളിച്ചന്തം (സെല്ലുലോയ്ഡ്), ഒരു നാളു പൊലർന്നിട്ടു (തോറ്റം), വലം നടന്ന് (പോപ്പിൻസ്).
∙ കാട്ടുതേൻ മധുരം തേടുന്നതെന്തിന്?
‘നെല്ല്’ സിനിമയ്ക്കുവേണ്ടി സംഗീതമൊരുക്കാൻ വന്ന ബംഗാളി സംഗീത സംവിധായകൻ സലിൽ ചൗധരി വരുംവഴി ഒരു കിളിയുടെ പാട്ടുകേട്ട് വണ്ടിയിൽ നിന്നിറങ്ങി കാട്ടിലേക്കു പോയതായി കേട്ടിട്ടുണ്ട്. ഏറെ നേരം കഴിഞ്ഞും അദ്ദേഹത്തെ കാണാതെ കൂടെയുള്ളവർ പരിഭ്രമിച്ചു. ദിവസങ്ങൾക്കുശേഷം അദ്ദേഹം തിരിച്ചുവന്നപ്പോൾ ആദ്യം ചെയ്തത്, ആ പക്ഷിയുടെ ശബ്ദം അനുകരിച്ചുള്ള സംഗീതോപകരണമുണ്ടാക്കുകയാണ്. ആ സിനിമയിലെ ‘നീലപ്പൊന്മാനെ’ എന്ന പ്രസിദ്ധമായ ഗാനത്തിന്റെ തുടക്കത്തിൽ ഉപയോഗിച്ചിരിക്കുന്നത് ആ ശബ്ദമാണ്. ആ പാട്ടി വേറിട്ടു നിർത്തുന്നതും അതുതന്നെ. കാടിന്റെ തനിമയോട് എല്ലാ കലാകാരന്മാരുടെയും മനസ്സ് ചേർന്നുനിൽക്കുന്നതു സ്വാഭാവികം.
ഗോത്രസമൂഹത്തിന്റെ കഥ പറയുന്ന സിനിമകൾക്കുവേണ്ടി മാത്രമാണ് ഇത്തരം ഗാനങ്ങൾ ചമച്ചതെന്നു കരുതണ്ട. കാടോരങ്ങളിലെ കഥ പറയുമ്പോൾ, കഥാപാത്രം കാട്ടിലേക്കിറങ്ങുന്ന സാഹചര്യങ്ങളിൽ, കഥാപാത്രത്തിന്റെ മനോവികാരങ്ങളെ കൂടുതൽ തന്മയത്വത്തോടെ പ്രേക്ഷകരിലേക്കെത്തിക്കേണ്ടിവന്നപ്പോൾ. ഒക്കെ ചലച്ചിത്ര സംവിധായകർ കാട്ടുപാട്ടിന്റെ മധുരം തേടിപ്പോയി. വേറിട്ട ഒറ്റപ്പാട്ടുകൊണ്ടുതന്നെ ചരിത്രത്തിലേക്ക് സിനിമയെ അടയാളപ്പെടുത്താനുള്ള ആഗ്രഹവും അവരുടെ അടിമനസ്സിലുണ്ടായിരുന്നിരിക്കാം.