ADVERTISEMENT

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പഞ്ചാരയ്ക്കോ പാൽക്കുടം നീ’ എന്നു തുടങ്ങുന്ന പാട്ടിന് വയലാർ ശരത്ചന്ദ്ര വർമ‍യാണ് വരികൾ കുറിച്ചത്. വിദ്യാസാഗർ ഈണമൊരുക്കിയ ഗാനം ആതിര സുജിത്തും റീന മുരളിയും ചേർന്ന് ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചത്.

 

ചിത്രത്തിലെ പ്രധാന താരങ്ങളായ വിൻസി അലോഷ്യസും ദർശനയുമാണ് ഗാനരംഗത്തിൽ. ഇരുവരും തമ്മിലുള്ള സൗഹൃദക്കാഴ്ചകൾ പാട്ടില്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വിദ്യാസാഗറിന്റെ മാജിക്കൽ ഈണം ഇതിനകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ഇപ്പോള്‍ ട്രെൻഡിങ്ങിൽ ആണ്. സൗഹൃദത്തിന്റെ വർണക്കാഴ്ച സമ്മാനിക്കുന്ന ഗാനം കണ്ടിരിക്കാൻ പ്രത്യേക ഫീൽ ആണെന്നാണ് പ്രേക്ഷകപക്ഷം.

 

മഴവില്‍ മനോരമയിലെ ‘നായികാ നായകന്‍’ റിയാലിറ്റി ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. പി.ജി പ്രഗീഷിന്റേതാണു തിരക്കഥ. എല്‍.ജെ.ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവഹിക്കുന്നു. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. അജയ് മാങ്ങാട് ആണ് ചിത്രത്തിനു വേണ്ടി കലാസംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാറും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com