താരാട്ടീണവുമായ് ഒഴുകിയെത്തിയ ‘മാനത്തെ വെള്ളിത്തേര്’; കവർ സോങ്ങുമായി കൃഷ്ണ പ്രഭ
പ്രണയിനിയിൽ അമ്മയുടെ ഗുണങ്ങൾ തേടാറുണ്ട് ചില ആൺകുട്ടികൾ. അങ്ങനെ ഒരു ചെറുപ്പക്കാരന് ഒരു പെൺ സ്വരത്തോടു തോന്നിയ ഭ്രാന്തമായ ആരാധനയും ആ ആരാധനയ്ക്ക് ആധാരമായ ഭൂതകാല നോവുകളും ഒരു താരാട്ടു പാട്ടിലൂടെ കാട്ടിത്തന്ന ചിത്രമാണ് 1994 ൽ ഫാസിൽ സംവിധാനം ചെയ്ത ‘മാനത്തെ വെള്ളിത്തേര്’. ആ ചിത്രത്തിലെ ‘മനസ്സിൻ മടിയിലെ

പ്രണയിനിയിൽ അമ്മയുടെ ഗുണങ്ങൾ തേടാറുണ്ട് ചില ആൺകുട്ടികൾ. അങ്ങനെ ഒരു ചെറുപ്പക്കാരന് ഒരു പെൺ സ്വരത്തോടു തോന്നിയ ഭ്രാന്തമായ ആരാധനയും ആ ആരാധനയ്ക്ക് ആധാരമായ ഭൂതകാല നോവുകളും ഒരു താരാട്ടു പാട്ടിലൂടെ കാട്ടിത്തന്ന ചിത്രമാണ് 1994 ൽ ഫാസിൽ സംവിധാനം ചെയ്ത ‘മാനത്തെ വെള്ളിത്തേര്’. ആ ചിത്രത്തിലെ ‘മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ’ എന്ന ഗാനം ഒരേ സമയം താരാട്ടിന്റെ ഈണവും ഒരു കുഞ്ഞിന്റെ ദുരിതം നിറഞ്ഞ ബാല്യത്തിന്റെ ദൃശ്യങ്ങളും പ്രേക്ഷകരുടെ ഉള്ളിൽ നിറച്ചിരുന്നു. ജോൺസൺ സംഗീത സംവിധാനം ചെയ്ത ആ മനോഹരഗാനത്തിന്റെ ഒരു കവർവേർഷൻ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
മനസ്സിൻ മടിയിലെ മാന്തളിരിൽ
മയങ്ങൂ മണിക്കുരുന്നേ
കനവായ് മിഴികളെ തഴുകാം ഞാൻ
ഉറങ്ങൂ നീയുറങ്ങൂ...
കാറ്റും കായലോരവും ഒരു താരാട്ടിൽ മതിമറന്നൊഴുകുന്ന ദൃശ്യ–ശ്രവ്യ വിരുന്നുമായെത്തിയ കവർ സോങ്ങിൽ അഭിനേത്രിയും നർത്തകിയുമായ കൃഷ്ണ പ്രഭയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവർ സോങ് ഒരുക്കിയിരിക്കുന്നത് നോയിസ് ഗേറ്റ് മീഡിയയാണ്. ഷാരോൺ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം റിജോയ് ബെന്നി. എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചിരിക്കുന്നത് മനു മധു. അസോഷ്യേറ്റ് ക്യാമറ വിഷ്ണു പി.വി., അസിസ്റ്റന്റ് ഡയറക്ടർ: ദിനേശ് ഡി., പ്രൊജക്റ്റ് ഹെഡ് ഡെൻസൺ ഡൊമനിക്.