ഇത്തവണത്തെ ഓണം ദേവദൂതർ പാട്ടിന്റെ ഹിറ്റ് മധുരത്തിനൊപ്പമാണെന്ന് ഗായകൻ ബിജു നാരായണൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടി ഗായകൻ ആലപിച്ച ‘ദേവദൂതർ പാടി’ എന്ന പാട്ട് ഇപ്പോഴും ട്രെൻഡിങ്ങാണ്. പാട്ട് പുറത്തിറങ്ങിയ ശേഷം എവിടെ പോയാലും ആളുകൾ ഈ പാട്ട് പാടാൻ നിർബന്ധിക്കാറുണ്ടെന്നും ഇത്തവണത്തെ ഓണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ ഓണം ദേവദൂതർ പാട്ടിന്റെ ഹിറ്റ് മധുരത്തിനൊപ്പമാണെന്ന് ഗായകൻ ബിജു നാരായണൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടി ഗായകൻ ആലപിച്ച ‘ദേവദൂതർ പാടി’ എന്ന പാട്ട് ഇപ്പോഴും ട്രെൻഡിങ്ങാണ്. പാട്ട് പുറത്തിറങ്ങിയ ശേഷം എവിടെ പോയാലും ആളുകൾ ഈ പാട്ട് പാടാൻ നിർബന്ധിക്കാറുണ്ടെന്നും ഇത്തവണത്തെ ഓണത്തിനു കിട്ടിയ സമ്മാനമാണ് പാട്ടിന്റെ വിജയമെന്നും ബിജു നാരായണൻ മനോരമ ഓൺലൈനിനോടു മനസ്സു തുറന്നു. 

ADVERTISEMENT

‘ഓണം ദേവദൂതർക്കൊപ്പമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രവും ചാക്കോച്ചന്റെ നൃത്തവും ദേവദൂതർ എന്ന പാട്ടും വലിയ ഹിറ്റ് ആയി മാറി.  ഔസേപ്പച്ചൻ എന്ന സംഗീതപ്രതിഭയുടെ ദാസേട്ടൻ എന്ന ലെജൻഡ് പാടിയ പാട്ട് റിക്രിയേറ്റ് ചെയ്തതാണ്. അത് ഒറിജിനൽ പോലെ തന്നെ എല്ലാവരും സ്വീകരിച്ചു എന്നത് സന്തോഷം തരുന്ന കാര്യമാണ്. ചിത്രം ഇപ്പോഴും ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്നു. ഞാൻ പിന്നണി പാടിത്തുടങ്ങിയിട്ട് മുപ്പത് വർഷമായി. മുപ്പതാമത്തെ വർഷം പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ദൈവം തന്നത്. ഇത്തരത്തിലൊരു ഹിറ്റ് വല്ലപ്പോഴും സംഭവിക്കുന്നതാണ്. ഈ വർഷത്തെ ഓണത്തിന് എന്റെ എറ്റവും വലിയ സന്തോഷം അതാണ്. പാട്ട് യുവാക്കൾ ഉൾപ്പടെയുള്ള പ്രേക്ഷകർ ഏറ്റെടുത്തു ട്രെൻഡിങ്ങിൽ ഇടം നേടി എന്നുള്ളത് ഒരുപാട് സന്തോഷം നൽകുന്നു. ഈ ഓണക്കാലത്ത് ഇത്തരമൊരു ഹിറ്റ് എനിക്ക് നൽകിയതിന് എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. എവിടെ പോയാലും ആളുകൾ ഈ പാട്ട് പാടാൻ നിർബന്ധിക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് അമേരിക്കയിൽ ഓണം പരിപാടിയുമായി ബന്ധപ്പെട്ടു പോയപ്പോഴും ദേവദൂതർ പാടാൻ ആണ് ആളുകൾ ആവശ്യപ്പെട്ടത്.

ADVERTISEMENT

ഇത്തവണ വളരെ രസകരമായ മറ്റൊരു ഓണാനുഭവം ഉണ്ടായി. ഓണപരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിൽ ഫിലാഡൽഫിയയിൽ എത്തിയപ്പോൾ മാവേലി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണാനിടയായി. കാലം മാറുമ്പോൾ ഓണവും മാവേലിയുമൊക്കെ മാറുമെങ്കിലും ഇത്തരമൊരു അനുഭവം വളരെ പുതുമയുള്ളതായിരുന്നു. ഓണം നമ്മുടെ നാട്ടിൽ ആഘോഷിക്കുന്നതിനേക്കാൾ കാര്യമായി പ്രവാസി മലയാളികൾ ആഘോഷിക്കാറുണ്ട്. നമ്മൾ ഓണദിനം എന്തായാലും ആഘോഷിക്കും പക്ഷേ പ്രവാസികൾക്ക് ഓണത്തിന് അവധിയൊന്നും കിട്ടില്ല. അവർ വാരാന്ത്യത്തിൽ ആയിരിക്കും ആഘോഷിക്കുക. അങ്ങനെ വരുമ്പോൾ നവംബർ വരെയൊക്കെ പോകും ഓണാഘോഷം.

ADVERTISEMENT

രണ്ടു പ്രളയവും കോവിഡും സൃഷ്ടിച്ച ഇത്രയും നാളത്തെ മാന്ദ്യത്തിനു ശേഷം ഇത്തവണ ഓണവും ഓണപ്പരിപാടികളും പഴയതുപോലെ സജീവമായിട്ടുണ്ട്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണത്. ഇത്തവണ ഓണപ്പാട്ടുകൾ കൂടുതൽ പാടിയിട്ടുണ്ട്. അതെല്ലാം നല്ല സൂചനയാണ്.  ഇനി വരുന്ന ഓണക്കാലവും എല്ലാവർക്കും ആഘോഷിക്കാനും സന്തോഷിക്കാനും ഇടയാകട്ടെ എന്നാണു പ്രാർഥന. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ’. ബിജു നാരായണൻ പറഞ്ഞു.