മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആദ്യദിനത്തിൽ രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. പിന്നണി ഗായകൻ സുദീപ് കുമാർ ആദ്യ കച്ചേരി അവതരിപ്പിച്ചു. വയലിൻ: തിരുവിഴ വിജു എസ് ആനന്ദ്. മൃദംഗം: കടയ്ക്കാവൂർ ജി.എസ്.രാജേഷ് നാഥ്. ഘടം: മങ്ങാട് കെ.വി.പ്രമോദ്. ഗണപതി സ്തുതിയായ പ്രണമാമ്യഹംശ്രീ എന്ന ഗൗളരാഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആദ്യദിനത്തിൽ രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. പിന്നണി ഗായകൻ സുദീപ് കുമാർ ആദ്യ കച്ചേരി അവതരിപ്പിച്ചു. വയലിൻ: തിരുവിഴ വിജു എസ് ആനന്ദ്. മൃദംഗം: കടയ്ക്കാവൂർ ജി.എസ്.രാജേഷ് നാഥ്. ഘടം: മങ്ങാട് കെ.വി.പ്രമോദ്. 

ADVERTISEMENT

ഗണപതി സ്തുതിയായ പ്രണമാമ്യഹംശ്രീ എന്ന ഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ മൈസൂർ വാസുദേവാചാര്യരുടെ ആദിതാള കൃതി പാടിക്കൊണ്ട് കച്ചേരി ആരംഭിച്ചു. തുടർന്ന് പാപനാശം ശിവൻ കൃതിയായ ഹേമവതി രാഗത്തിലുള്ള എന്നൈ കാത്തരുൾവതുരു എന്ന കൃതിയും സരസസാമദാന എന്ന മലയമാരുത രാഗത്തിലുള്ള ത്യാഗരാജകൃതിയും ആലപിച്ചു. 

ADVERTISEMENT

സംഗീതക്കച്ചേരിയുടെ പ്രധാന ഇനം കല്യാണി രാഗത്തിലുള്ള ത്യാഗരാജകൃതിയായ ഏതാ ഉന്നറ എന്ന ആദിതാളത്തിലുള്ള കൃതിയായിരുന്നു. തുടർന്ന് മംഗളപ്രദീപികേ എന്ന കൃതിയോടെ കച്ചേരി അവസാനിപ്പിച്ചു. 

ADVERTISEMENT

രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത് ശാന്തള രാജുവാണ്. വയലിൻ: തിരുനല്ലൂർ അജിത് കുമാർ. മൃദംഗം: തൃപ്പൂണിത്തുറ ആർ രാജ്നാരായണൻ. ഘടം:  മീനടം ഹരികൃഷ്ണൻ ചെട്ടിയാർ. ശ്രീവിഘ്നരാജം ഭജേ എന്ന  ഊത്തുക്കാട് വെങ്കട സുബ്ബയ്യരുടെ ഗംഭീര നാട്ട കൃതി ഗണപതി സ്തുതിയോടു കൂടി കച്ചേരി ആരംഭിച്ചു. തുടർന്ന് സ്വാതി തിരുനാൾ രചിച്ച കാനഡ രാഗത്തിലുള്ള മാമവ സദാ ജനനി രൂപക താളത്തിലുള്ള കൃതിയും അമൃതവർഷിണി രാഗത്തിലുള്ള ദീക്ഷിതർ കൃതിയായ ആനന്ദാമൃത വർഷിണിയും ആലപിച്ചു. 

പ്രധാന ഇനം കല്യാണി രാഗത്തിലുള്ള പാപനാശനം ശിവൻ കൃതിയായ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഉന്നൈ അല്ലാൽ എന്ന കൃതിയായിരുന്നു. ശേഷം ലാൽഗുഡി ആർ. ജയരാമൻ രചിച്ച ബിഹാഗ് രാഗത്തിലുള്ള തില്ലാനയോടുകൂടി കച്ചേരി സമാപിച്ചു.