‘നിങ്ങൾ ക്രിയേറ്റിവിറ്റിയെ കൊല ചെയ്യുന്നു’; നിർമാതാക്കൾക്കെതിരെ ബോളിവുഡ് ഗായിക
നിർമാതാക്കൾ ക്രിയേറ്റിവിറ്റിയെ കൊല ചെയ്യുകയാണെന്ന് ഗായിക സോന മോഹപത്ര. സൂപ്പർഹിറ്റ് ഗാനം ‘ഓ സജ്ന’ റീമേക്ക് ചെയ്ത് നേഹ കക്കർ വിവാദത്തിലായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സോന. റീമേക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റിയെ കൊല്ലുകയാണ് ചെയ്യുന്നതെന്നും സാമ്പത്തികലാഭം മാത്രം മുന്നിൽക്കണ്ട്

നിർമാതാക്കൾ ക്രിയേറ്റിവിറ്റിയെ കൊല ചെയ്യുകയാണെന്ന് ഗായിക സോന മോഹപത്ര. സൂപ്പർഹിറ്റ് ഗാനം ‘ഓ സജ്ന’ റീമേക്ക് ചെയ്ത് നേഹ കക്കർ വിവാദത്തിലായ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സോന. റീമേക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റിയെ കൊല്ലുകയാണ് ചെയ്യുന്നതെന്നും സാമ്പത്തികലാഭം മാത്രം മുന്നിൽക്കണ്ട് നിർമാതാക്കൾ റീമേക്കുകൾ പുറത്തിറക്കുന്നതിലൂടെ സർഗാത്മകസൃഷ്ടികൾ ഇല്ലാതാവുകയാണെന്നും സോന മോഹപത്ര പ്രതികരിച്ചു.
ഫൽഗുനി പഥക് ആലപിച്ച ‘ഓ സജ്ന’ പാട്ടിന്റെ റീമേക്ക് അടുത്തിടെയാണ് നേഹ കക്കർ പുറത്തിറക്കിയത്. തൊണ്ണൂറുകളിൽ റിലീസ് ചെയ്ത് തലമുറകളുടെ വികാരമായി മാറിയ ഈ ഗാനം പുനസൃഷ്ടിച്ചതിൽ അസന്തുഷ്ടരായാണ് പ്രേക്ഷകർ പ്രതികരിച്ചത്. നേഹ പാട്ട് പാടി നശിപ്പിച്ചുവെന്ന് ആരോപണങ്ങളുയർന്നു. വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഫൽഗുനി പഥക്കും രംഗത്തെത്തിയിരുന്നു. പാട്ടിന്റെ പൂർണമായ അവകാശം തനിക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പാട്ട് പുനസൃഷ്ടിച്ചതിന്റെ പേരിൽ നേഹയ്ക്കെതിരെ നിയമപരമായി നീങ്ങുമായിരുന്നുവെന്ന് ഫൽഗുനി പറഞ്ഞു.
വിഷയത്തിൽ നേഹ കക്കറും പ്രതികരണമറിയിച്ചിരുന്നു. തന്റെ വിജയത്തിലും സന്തോഷത്തിലും അസന്തുഷ്ടരാവരാണ് തന്നെ വിമർശിക്കുന്നതെന്നും അവരോടു തനിക്ക് സഹതാപം തോന്നുന്നുവെന്നും നേഹ പ്രതികരിച്ചു.