മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: രാഗതരംഗമായി മൂന്നാം ദിനം
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം രണ്ടു കച്ചേരികളാൽ ആസ്വാദ്യമമായി. ചങ്ങനാശേരി മാധവൻ നമ്പൂതിരിയും ഭാഗ്യലക്ഷ്മി ഗുരുവായൂരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളായിരുന്നു ഈ ദിനത്തിലെ ആകർഷണം. അമൃതവർഷിണി രാഗത്തിൽ ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ ‘സുധാമയി...’ എന്ന

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം രണ്ടു കച്ചേരികളാൽ ആസ്വാദ്യമമായി. ചങ്ങനാശേരി മാധവൻ നമ്പൂതിരിയും ഭാഗ്യലക്ഷ്മി ഗുരുവായൂരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളായിരുന്നു ഈ ദിനത്തിലെ ആകർഷണം.
അമൃതവർഷിണി രാഗത്തിൽ ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ ‘സുധാമയി...’ എന്ന കൃതിയിലാണു ചങ്ങനാശേരി മാധവൻ നമ്പൂതിരി കച്ചേരി ആരംഭിച്ചത്. പാപനാശം ശിവന്റെ ‘ശാരദേ വീണാവാദന...’ (രാഗം: ദേവഗാന്ധാരി), തഞ്ചാവൂർ ശങ്കരയ്യരുടെ ‘നാദജനപാലിനി...’ (നളിനകാന്തി), ഇന്ദിര നടേശന്റെ ‘അഭയ വരദേ ശാരദേ...’ (ഹിന്ദോളം), സ്വാതിതിരുനാളിന്റെ ‘പാഹി ജഗത്ജനനി...’ (ഹംസാനന്ദി) എന്നീ കൃതികളും തുടർന്ന് ആലപിച്ചു. ശുദ്ധസാവേരി രാഗത്തിൽ സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ‘ജനനി പാഹി സദാ...’ എന്ന കൃതിയാണ് രാഗം വിസ്തരിച്ച് ആലപിച്ചത്. ഗംഗ നരേന്ദ്രനാഥ്, രഞ്ജിനി രാഗത്തിൽ ഒരുക്കിയ ‘വരമരുളുക മായേ...’ എന്ന കൃതിയോടെ കച്ചേരി അവസാനിച്ചു.
തൃശൂർ എം.ശ്യാം കല്യാൺ (വയലിൻ), രാമക്കൽമേട് കലൈനാഥ് (മൃദംഗം), കോട്ടയം കെ.എസ്.ശരത് (ഘടം) എന്നിവരായിരുന്നു പക്കമേളം.
തിലംഗ് രാഗത്തിൽ പാപനാശം ശിവന്റെ ‘ശ്രീഗണേശശരണം...’ എന്ന കൃതിയിലാണ് ഭാഗ്യലക്ഷ്മി ഗുരുവായൂരിന്റെ കച്ചേരി ആരംഭിച്ചത്. ജി.എൻ.ബാലസുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ‘രഞ്ജനി നിരഞ്ജനി...’ (രഞ്ജനി), ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ ‘സുധാമയി...’ (അമൃതവർഷിണി), മുത്തുസ്വാമി ദീക്ഷിതരുടെ ‘അന്നപൂർണേ വിശാലാക്ഷി...’ (സാമ) എന്നീ കൃതികൾ ആലപിച്ച ശേഷം ‘സദാ പാലയാ...’ എന്ന കീർത്തനം രാഗവിസ്താരത്തോടെ അവതരിപ്പിച്ചു. മോഹനരാഗത്തിൽ ജി.എൻ.ബാലസുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ കൃതിയാണിത്. യാഴ്പ്പണം എൻ.വീരമണി അയ്യരുടെ ‘കർപ്പഗവല്ലി നിൻ പൊർപ്പദങ്ങൾ...’ എന്ന രാഗമാലികയിലാണു കച്ചേരി അവസാനിച്ചത്.
വയലിനിൽ തിരുവിഴ ജി.ഉല്ലാസും മൃദംഗത്തിൽ അയ്മനം ചന്ദ്രകുമാറും ഘടത്തിൽ കുറിച്ചിത്താനം എസ്.അനന്തകൃഷ്ണനും അകമ്പടി വായിച്ചു.