മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം: ആറാം ദിനം ആനന്ദരാഗങ്ങൾ
കലൈമാമണി ഡോ. ആർ.സൂര്യപ്രകാശും കോന്നിയൂർ സുരേഷ് കെ.നായരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളാണ് മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിവസം ആസ്വാദകരെ ആനന്ദത്തിലാഴ്ത്തിയത്. നാട്ട രാഗത്തിൽ സ്വർണ വെങ്കിടേശ ദീക്ഷിതർ ചിട്ടപ്പെടുത്തിയ ‘ശിവത്രയ മഹാഗണപതിം...’ എന്ന കൃതിയിലായിരുന്നു ഡോ.

കലൈമാമണി ഡോ. ആർ.സൂര്യപ്രകാശും കോന്നിയൂർ സുരേഷ് കെ.നായരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളാണ് മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിവസം ആസ്വാദകരെ ആനന്ദത്തിലാഴ്ത്തിയത്.
നാട്ട രാഗത്തിൽ സ്വർണ വെങ്കിടേശ ദീക്ഷിതർ ചിട്ടപ്പെടുത്തിയ ‘ശിവത്രയ മഹാഗണപതിം...’ എന്ന കൃതിയിലായിരുന്നു ഡോ. ആർ.സൂര്യപ്രകാശിന്റെ കച്ചേരി ആരംഭിച്ചത്. ത്യാഗരാജ ഭാഗവതരുടെ ‘ലാവണ്യ രാമ...’ (രാഗം: പൂർണഷഡ്ജം), സ്വാതിതിരുനാളിന്റെ ‘മാമവസദാ ജനനി...’ (കാനഡ), മുത്തുസ്വാമി ദീക്ഷിതരുടെ ‘വിശാലാക്ഷിം...’ (പന്തുവരാളി), ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ ‘ഭൂവനേശ്വരീയ...’ (മോഹന കല്യാണി), പാപനാശം ശിവന്റെ ‘കാ വാ വാ കന്താ വാ വാ...’ (വരാളി), മുത്തുസ്വാമി ദീക്ഷിതരുടെ ‘മരതകവല്ലീം...’ (കാംബോജി) എന്നീ കൃതികൾക്കുശേഷം ഡോ. സൂര്യപ്രകാശ് തന്നെ ചിട്ടപ്പെടുത്തിയ ‘ദേവർഗൾ അരുൾ സെയ്ത രാഗംഗങ്ങളേ...’ എന്ന രാഗമാലിക അവതരിപ്പിച്ചു. യമൻ രാഗത്തിലെ സ്വാതിതിരുനാൾ കൃതി ‘ജയ് ജയ് ദേവീ...’, ജോൺ പുരി രാഗത്തിൽ ഗോപാലകൃഷ്ണ ഭാരതി ചിട്ടപ്പെടുത്തിയ ‘എപ്പോ വരുവാരോ...’ എന്നീ കൃതികളും തുടർന്ന് അവതരിപ്പിച്ചു. ‘മരതകവല്ലീം...’ ആണു രാഗവിസ്താരത്തോടെ അവതരിപ്പിച്ചത്.
വൈക്കം പത്മ കൃഷ്ണൻ (വയലിൻ), പ്രഫ. വൈക്കം വേണുഗോപാൽ (മൃദംഗം), തിരുവനന്തപുരം ആർ.രാജേഷ് (ഘടം) എന്നിവരാണു പക്കമേളം വായിച്ചത്.
മുത്തുസ്വാമി ദീക്ഷിതരുടെ ‘വാതാപി ഗണപതിംഭജേ...’ എന്ന ഹംസധ്വനി കീർത്തനത്തിലാണു കോന്നിയൂർ സുരേഷ് കെ.നായരുടെ കച്ചേരിക്കു തുടക്കമായത്. ശ്യാമശാസ്ത്രി ചിട്ടപ്പെടുത്തിയ ‘റാവേ ഹിമഗിരി കുമാരി...’ (രാഗം: തോടി), സ്വാതിതിരുനാളിന്റെ ‘ഗോപാലക പാഹിമാം...’ (രേവഗുപ്തി), ത്യാഗരാജ സ്വാമിയുടെ ‘മനുവ്യാളകിൻചരാ...’ (നളിനകാന്തി), മുത്തുസ്വാമി ദീക്ഷിതരുടെ ‘മീനാക്ഷി മേമുദം ദേഹി...’ (പൂർവികല്യാണി), പുരന്ദരദാസരുടെ ‘തംബുരു മീട്ടീതവാ...’ (സിന്ധുഭൈരവി) എന്നിവയും തുടർന്ന് ആലപിച്ചു. ‘മീനാക്ഷി മേമുദം ദേഹി...’യായിരുന്നു രാഗവിസ്താരത്തോടെ അവതരിപ്പിച്ചത്.
വയലിനിൽ സുരേഷ് നമ്പൂതിരിയും മൃദംഗത്തിൽ തുറവൂർ ബി.സുശീൽ കുമാറും ഘടത്തിൽ രോഹിത് പ്രസാദും അകമ്പടിയേകി.