മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്‍റെ എട്ടാം ദിവസം രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യ കച്ചേരി അവതരിപ്പിച്ചത് ബാംഗ്ലൂര്‍ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന എം ബി ഹരിഹരന്‍ അശോക് എസ് എന്നിവര്‍ ചേര്‍ന്നാണ്. വയലിന്‍ ഇടപ്പള്ളി അജിത്കുമാര്‍, മൃദംഗം ചേര്‍ത്തല ജി കൃഷ്ണകുമാര്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്‍റെ എട്ടാം ദിവസം രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യ കച്ചേരി അവതരിപ്പിച്ചത് ബാംഗ്ലൂര്‍ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന എം ബി ഹരിഹരന്‍ അശോക് എസ് എന്നിവര്‍ ചേര്‍ന്നാണ്. വയലിന്‍ ഇടപ്പള്ളി അജിത്കുമാര്‍, മൃദംഗം ചേര്‍ത്തല ജി കൃഷ്ണകുമാര്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടം. 

ADVERTISEMENT

വസന്ത രാഗത്തില്‍ പുരന്ദര ദാസര്‍ രചിച്ച കൊടുബേഗ ദിവ്യമതി എന്ന ആദിതാള കൃതിയാണ് ആദ്യം ആലപിച്ചത്. തുടര്‍ന്ന് മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ വരലക്ഷ്മി നമസ്തുഭ്യം (ശ്രീരാഗം, രൂപക താളം), ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ കാനഡ രാഗത്തില്‍ ചിട്ടപ്പെടുത്തിയ അപരാജിതേ അമരേശനുതേ, പെരിയസ്വാമി തൂരാന്‍ ശുദ്ധ സാവേരിയില്‍ രചിച്ച തായേ ത്രിപുരസുന്ദരീ എന്നിവ അതി മനോഹരമായി ആലപിച്ചു. പാപനാശം ശിവന്‍റെ ഷണ്‍മുഖപ്രിയ രാഗത്തിലുള്ള ആദിതാള കൃതി പാര്‍വതീ നായകനേ രാഗവിസ്താരത്തോടെ അവതിരിപ്പിച്ചു. തുടര്‍ന്ന് തനിയാവര്‍ത്തനം.

ADVERTISEMENT

തുടര്‍ന്ന് അവതരിപ്പിച്ചത് പുരന്ദര ദാസരുടെ പീലു രാഗത്തിലുള്ള പരാകു മാതതേ, സ്വാതി തിരുനാള്‍ കൃതിയായ പൂന്തേന്‍ നേര്‍മൊഴി (ആനന്ദഭൈരവി), മുത്തുസ്വാമി ദീക്ഷിതരുടെ ആഞ്ജനേയം സദാ (ശങ്കരാഭരണം), തരംഗമ്പാടി പഞ്ചനാഥ അയ്യര്‍ രാഗമാലികയില്‍ രചിച്ച ആരഭിമാനം വെയ്ത്താതരി, മൈസൂര്‍ ഗണപതി സച്ചിതാനന്ദ സ്വാമിജി ദേശ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ശ്രീഹനുമാന്‍ ജയ് ഹനുമാന്‍, ഗുരു സുരജാനന്ദയുടെ ഗംഗാധീശ്വരം (സിന്ധുഭൈരവി) എന്നീ കൃതികളാണ്. പുരന്ദര ദാസര്‍ സുരുട്ടിയില്‍ ചിട്ടപ്പെടുത്തിയ ഇന്ദിനാ ദിനമേ ശുഭദിനമു എന്ന കൃതിയോടെ കച്ചേരി സമാപിച്ചു.

ADVERTISEMENT

ദുര്‍ഗ്ഗാ വിശ്വനാഥാണ് രണ്ടാമത്തെ കച്ചേരി അവതരിപ്പിച്ചത്. മാഞ്ഞൂര്‍ രഞ്ജിത് വയലിന്‍, മൃദംഗം കോട്ടയം മനോജ് കുമാര്‍, ഘടം ആലുവ ആര്‍ രാജേഷ്. 

ഹംസധ്വനിരാഗം ആദി താളത്തിലുള്ള അഭീഷ്ടവര്‍ദ്ധ ശ്രീമഹാഗണപതേ എന്ന പുരന്ദരദാസ കൃതിയോടെയാണ് കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് മൈസൂര്‍ വാസുദേവാചാര്യയുടെ മാമവതുര്‍ ശ്രീസരസ്വതീ (ഹിന്ദോളം, ആദി), ജി എന്‍ ബാലസുബ്രഹ്മണ്യം ബഹുദാരി രാഗത്തില്‍ രചിച്ച ഉന്നടിയേ ഗതി, ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ അമൃതവര്‍ഷിണിയില്‍ ചിട്ടപ്പെടുത്തിയ സുധാമയീ, ശ്രീ ജാലന്ധരം എന്ന ഗംഭീരനാട്ടയിലുള്ള ജയചാമരാജ വൊഡയാര്‍ കൃതി എന്നിവ മനോഹരമായി ആലപിച്ചു. പാപനാശം ശിവന്‍ കീരവാണിയില്‍ ചിട്ടപ്പെടുത്തിയ ദേവീനീയേതുണൈ രാഗവിസ്താരത്തോടെ ആലപിച്ചതിനു ശേഷം തനിയാവര്‍ത്തനം.

പെരിയസ്വാമി തൂരാന്‍ രചിച്ച കലിയുഗവരദന്‍ (ബൃന്ദാവനസാരംഗ, ആദി), കാപ്പിരാഗത്തില്‍ ചിദംബര ഭാരതി ചിട്ടപ്പെടുത്തിയ അംബാകൃപൈതന്തു രക്ഷിയമ്മാ, അണ്ണാമലൈ റെഡ്ഡിയാരുടെ ചെഞ്ചുരുട്ടി രാഗത്തിലുള്ള സെന്നിക്കുളനഗര്‍ വാസര്‍ എന്നിവയ്ക്കു ശേഷം ബൃന്ദാവന സാരംഗി രാഗത്തില്‍ ചിട്ടപ്പെടുത്തിയ നമദേവ കീര്‍ത്തനു എന്ന പരമ്പരാഗത കൃതിയോടെ കച്ചേരി സമാപിച്ചു.