നഞ്ചിയമ്മയുടെ കൈ പിടിച്ച് പാട്ടുപാടി ചുവടുവച്ച് പിഷാരടി; ലണ്ടൻ കുസൃതികളെന്ന് കുറിപ്പ്, വിഡിയോ
ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്കൊപ്പമുള്ള നടൻ രമേഷ് പിഷാരടിയുടെ രസകരമായ വിഡിയോ വൈറൽ ആകുന്നു. ലണ്ടനിൽ നഞ്ചിയമ്മയ്ക്കൊപ്പം ചിരിച്ചു കളിച്ചു പാട്ടു പാടി ചുവടുവയ്ക്കുന്ന പിഷാരടി ആണ് ദൃശ്യങ്ങളിൽ. നടനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘രമേഷ്്

ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയ്ക്കൊപ്പമുള്ള നടൻ രമേഷ് പിഷാരടിയുടെ രസകരമായ വിഡിയോ വൈറൽ ആകുന്നു. ലണ്ടനിൽ നഞ്ചിയമ്മയ്ക്കൊപ്പം ചിരിച്ചു കളിച്ചു പാട്ടു പാടി ചുവടുവയ്ക്കുന്ന പിഷാരടി ആണ് ദൃശ്യങ്ങളിൽ. നടനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ പഴനിസ്വാമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘രമേഷ്് പിഷാരടിയുടെ ലണ്ടൻ കുസൃതികൾ’ എന്ന അടിക്കുറിപ്പോടെയെത്തിയ വിഡിയോ ചുരുങ്ങിയ സമയംകൊണ്ടു വൈറൽ ആയിക്കഴിഞ്ഞു. പിഷാരടിയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
മലയാളി സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനാണ് നഞ്ചിയമ്മ ലണ്ടനിലെത്തിയത്. ലോകപ്രശസ്ത സംഗീത ബാൻഡ് ബീറ്റിൽസിന്റെ തട്ടകമായ ലിവർപൂളിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബീറ്റിൽസിനോടുള്ള ആദരസൂചകമായി നിർമിച്ച ബാൻഡ് അംഗങ്ങളുടെ പ്രതിമകൾക്കു മുന്നിൽ നില്‍ക്കുന്ന നഞ്ചിയമ്മയുടെ ചിത്രമാണ് പുറത്തുവന്നത്.
അടുത്തിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്. പിന്നാലെയായിരുന്നു ലണ്ടൻ യാത്ര. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന പാട്ടാണ് നഞ്ചിയമ്മയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്.