മുൻ കാമുകിയുടെ മടിയിൽ ഭാര്യ; പ്രതികരിച്ച് ജസ്റ്റിൻ ബീബർ
ഭാര്യ ഹെയ്‌ലി ബീബറും തന്റെ മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഗായകൻ ജസ്റ്റിൻ ബീബർ. തങ്ങൾക്ക് ഒരുമിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്നതിലും സമാധാനത്തോടെ ഒത്തുചേരലുകൾ നടത്താനാകുന്നതിലും സന്തോഷമുണ്ടെന്ന് ജസ്റ്റിൻ അടുത്ത വൃത്തങ്ങളോടു

ഭാര്യ ഹെയ്‌ലി ബീബറും തന്റെ മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഗായകൻ ജസ്റ്റിൻ ബീബർ. തങ്ങൾക്ക് ഒരുമിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്നതിലും സമാധാനത്തോടെ ഒത്തുചേരലുകൾ നടത്താനാകുന്നതിലും സന്തോഷമുണ്ടെന്ന് ജസ്റ്റിൻ അടുത്ത വൃത്തങ്ങളോടു പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തങ്ങൾക്കിടയിൽ മോശമായ വികാരങ്ങളൊന്നുമില്ലെന്ന് ഹെയ്‌ലിയും സെലീനയും തെളിയിക്കുകയാണെന്നും ജസ്റ്റിൻ ബീബർ കൂട്ടിച്ചേർത്തു.
സെലീന ഗോമസും ഹെയ്‌ലി ബീബറും അടുത്തിടെ ലൊസാഞ്ചലസിൽ 2022 മ്യൂസിയം ഗാലയിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഇരുവരും ഒരുമിച്ചെടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്. ടൈറൽ ഹാംപ്ടൺ എന്ന ഫൊട്ടോഗ്രഫർ ആണ് ചിത്രങ്ങൾ പകർത്തിയത്. ‘പ്ലോട്ട് ട്വിസ്റ്റ്’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. സെലീനയുടെ മടിയിലിരിക്കുന്ന ഹെയ്‌ലിയെ ആണ് ചിത്രത്തിൽ കാണാനാവുക.
ഹെയ്‌ലി ബീബർ, സെലീന ഗോമസിൽ നിന്നും കാമുകൻ ജസ്റ്റിൻ ബീബറിനെ തട്ടിയെടുത്തു ഭർത്താവാക്കിയതാണെന്ന് അടുത്തിടെ ചർച്ചകൾ ശക്തമായിരുന്നു. പിന്നാലെ ഹെയ്‌ലിയും സെലീനയും വാർത്തകളിൽ നിറഞ്ഞു. എന്നാൽ വിവാദ ചർച്ചകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. അപവാദ പ്രചാരണങ്ങൾ സജീവമാകുന്നതിനിടയിലാണ് ഹെയ്‌ലിയും സെലീനയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നത്. ഇതുകണ്ട് അദ്ഭുതത്തോടെയാണ് ആരാധകരുടെ പ്രതികരണം.
2011ലാണ് ജസ്റ്റിൻ ബീബറും സെലീന ഗോമസും പ്രണയത്തിലാണെന്ന ചർച്ചകൾ പുറത്തുവന്നത്. പ്രണയകാലത്ത് ജസ്റ്റിൻ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പിന്നീട് സെലീന തന്നെ രംഗത്തെത്തുകയും ചെയ്തു. 2018ൽ ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലിയുമായി വിവാഹിതനായി. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം.