‘സ്വന്തമായി ചെയ്യാനറിയില്ല, ബോധമുള്ളവർ ചെയ്തത് അടിച്ചു മാറ്റി’; വിമർശിച്ച് ബിജിബാൽ
കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് സംഗീതസംവിധായകൻ ബിജിബാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ബിജിബാലിന്റെ പ്രതികരണം. ‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി

കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് സംഗീതസംവിധായകൻ ബിജിബാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ബിജിബാലിന്റെ പ്രതികരണം. ‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ’, ബിജിബാൽ കുറിച്ചു.
റിഷഭ് ഷെട്ടി നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിലെ ‘വരാഹ രൂപം’ ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലധികം പ്രേക്ഷകരെയാണു നേടിയത്. എന്നാൽ തങ്ങളുടെ ‘നവരസ’ പാട്ട് കാന്താരയുടെ പിന്നണിപ്രവർത്തകർ അതേ പടി പകർത്തിയതാണെന്നും ഉത്തരവാദികൾക്കെതിരെ നിയമവഴിയെ നീങ്ങുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.
അതേസമയം കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് കാന്താരയുടെ സംഗീതസംവിധായകൻ ബി.അജനീഷ് ലോക്നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ പാട്ടിൽ സമാനതകൾ തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായ് വിഘ്നേഷ് ആണ് കാന്താരയ്ക്കു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.