അഭിനേത്രി ആകാൻ നഞ്ചിയമ്മ; 21 പാട്ടുകളുമായി ‘ത്രിമൂർത്തി’ വരുന്നു
പുതുമുഖങ്ങളെ അണിനിരത്തി ക്യാംപസ് ടൈം ട്രാവലർ ചിത്രം ‘ത്രിമൂർത്തി’ ഒരുങ്ങുന്നു. കെബിഎം സിനിമാസിന്റെ ബാനറിൽ നവാഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ നഞ്ചിയമ്മ ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ക്യാംപസ് ടൈം ട്രാവലർ ചിത്രം ‘ത്രിമൂർത്തി’ ഒരുങ്ങുന്നു. കെബിഎം സിനിമാസിന്റെ ബാനറിൽ നവാഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്.
21 പാട്ടുകളുമായാണ് ‘ത്രിമൂർത്തി’ ഒരുങ്ങുന്നത്. 50ലേറെ നവാഗത ഗായകർ ചിത്രത്തിനായി ഗാനങ്ങൾ ആലപിക്കുന്നുണ്ട്. ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് ‘ത്രിമൂർത്തി’യുടെ സംഗീതസംവിധാനവും നിർവഹിക്കുന്നത്.
വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേർന്നാണു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, നർമ്മത്തിനു പ്രാധാന്യം നൽകുന്ന ടൈം ട്രാവലര്‍ ത്രില്ലറാണ്. 300ലധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി നിർവഹിക്കുന്നു. എഡിറ്റിങ്: ആന്റോ ജോസ്.