ബേബി ജോണ് കലയന്താനി - അഭിജിത് കൊല്ലം ടീമിന്റെ ക്രിസ്തീയ ഗാനങ്ങള് തരംഗമാകുന്നു
ക്രൂശിതാ.. കരുണാമയാ.. കനിവോടെ നോക്കേണമേ... കുരിശിന്റെ ചോട്ടിൽ അമ്മയോടൊപ്പം നിൽക്കട്ടെ യേശുവേ ഞാനും, തിരുമുഖം– കാണട്ടേ കർത്താവേ ഞാനും... കാൽവരിയുടെ കണ്ണീരോർമകളിലേക്ക് നമ്മെ തിരികെ നടത്തുകയാണ് ബേബി ജോൺ കലയന്താനിയുടെ വരികളും സംഗീതവും. മനോരമ മ്യൂസിക് പുറത്തിറക്കിയ പുതിയ ഭക്തിഗാന ആൽബം ഇതിനകം

ക്രൂശിതാ.. കരുണാമയാ.. കനിവോടെ നോക്കേണമേ...
കുരിശിന്റെ ചോട്ടിൽ അമ്മയോടൊപ്പം
നിൽക്കട്ടെ യേശുവേ ഞാനും, തിരുമുഖം–
കാണട്ടേ കർത്താവേ ഞാനും...
കാൽവരിയുടെ കണ്ണീരോർമകളിലേക്ക് നമ്മെ തിരികെ നടത്തുകയാണ് ബേബി ജോൺ കലയന്താനിയുടെ വരികളും സംഗീതവും. മനോരമ മ്യൂസിക് പുറത്തിറക്കിയ പുതിയ ഭക്തിഗാന ആൽബം ഇതിനകം ആയിരങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു. സങ്കടരാഗത്തിൽ ചിട്ടപ്പെടുത്തിയ ഇതിനെ നാലുഗാനങ്ങളും നേർത്തൊരു കരച്ചിലായോ സാന്ത്വനമായോ ആരാധകരുടെ ഹൃദയങ്ങളെ വന്നുതൊടുന്നു. അഭിജിത് കൊല്ലമാണ് ഗാനങ്ങൾക്കു സ്വരം നൽകിയിരിക്കുന്നത്. കാരുണ്യവാനായ കർത്താവിനോട് ഒരു കുമ്പസാരക്കൂട്ടിലെന്നപോലെ നടത്തുന്നൊരു ഏറ്റുപറച്ചിലിന്റെ അനുതാപഭാവം നിറഞ്ഞുനിൽക്കുന്നു ഓരോ പാട്ടിലും.
എന്നെ അറിയുന്നു എന്നു ഞാൻ
കരുതുമ്പോൾ പോലും
എന്നെ അറിയുന്നില്ല...
അവനവനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത ആത്മാവിന്റെ നൊമ്പരവുമായാണ് ഈ ഗാനം തുടങ്ങുന്നത്. ഒപ്പം നമ്മെ നമ്മേക്കാൾ കൂടുതൽ ദൈവം മനസ്സിലാക്കുന്നു എന്ന തിരിച്ചറിവിലേക്കു തുടർന്നു പാടുകയും ചെയ്യുന്നു. ഗാനത്തിന്റെ പശ്ചാത്തലഭാവത്തോടു ചേർന്നുനിൽക്കുംവിധം ആർദ്രമായാണ് അഭിജിത്തിന്റെ സ്വരം നമ്മുടെ കാതുകളിൽ അലിയുന്നത്.
ഒരുവേള പോലുമെന്നെ പിരിയാതെ നിന്നു നീ
തിരുമാറിൽ ചേർക്കുവാനായ്..
മിഴിനീര് മായ്ക്കുവാനായ്...
ഒരുവേള പോലും പിരിയാതെ, ഒരുനിമിഷം പോലും ഒറ്റയ്ക്കാക്കാതെ ചേർത്തുപിടിക്കുന്ന ദിവ്യകാരുണ്യത്തോട് എത്ര നന്ദി പറഞ്ഞിട്ടും പറഞ്ഞിട്ടും കണ്ണുകളിലെ നനവു മായുന്നില്ല. അമിതമായ ഓർക്കസ്ട്രേഷന്റെ ആഡംബരമില്ലാതെ ഹൃദയംതൊടുന്ന സ്വരമാധുരിയിലാണ് ഗാനം നാം കേട്ടിരുന്നുപോകുന്നത്.
അനുപമ സ്നേഹമായ്
അടിയന്റെ ആത്മാവിൽ
അണയുക നീ ദിവ്യ കാരുണ്യമേ...
ഏറെ പരിചിതമായ അഭിജിത്തിന്റെ ആലാപനശേലി അൽപം നേരം ശ്രവിച്ചിരുന്നാൽ നമ്മളുടെ മൗനം പോലും ആ സ്വരത്തോടു താദാത്മ്യം പ്രാപിക്കുന്നതുപോലെ തോന്നിപ്പോകും.വെവ്വേറെ നാലു ഗാനങ്ങളാണെങ്കിലും ഒറ്റയിരിപ്പിൽ ഹെഡ്‌സെറ്റ് കാതിൽ തിരുകി കേട്ടിരുന്നാൽ നമ്മുടെ മനസ്സിനെപ്പോലും ഭാരശൂന്യമാക്കുന്നൊരു മാന്ത്രികതയുണ്ട് ബേബി ജോണിന്റെ സംഗീതത്തിന്.