അട്ടപ്പാടി ഗാനവുമായി നഞ്ചിയമ്മ; ഏറ്റെടുത്ത് പ്രേക്ഷകർ
ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ആലപിച്ച പുതിയ ഗാനം പ്രേക്ഷകർക്കരികിലെത്തി. ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിനു വേണ്ടിയാണ് നഞ്ചിയമ്മയുടെ പുതിയ ഗാനം. ‘അട്ടപ്പാടി സോങ്’ എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തിറങ്ങിയത്. ഊരുമൂപ്പൻ തങ്കരാജ് മാഷാണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. പാട്ട് ഇതിനകം

ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ ആലപിച്ച പുതിയ ഗാനം പ്രേക്ഷകർക്കരികിലെത്തി. ‘സിഗ്നേച്ചർ’ എന്ന ചിത്രത്തിനു വേണ്ടിയാണ് നഞ്ചിയമ്മയുടെ പുതിയ ഗാനം. ‘അട്ടപ്പാടി സോങ്’ എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തിറങ്ങിയത്. ഊരുമൂപ്പൻ തങ്കരാജ് മാഷാണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്.
പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുമേഷ് പരമേശ്വർ ആണ് പാട്ടിന്റെ പ്രോഗ്രാമിങ്ങും മിക്സിങ്ങും നിർവഹിച്ചത്. മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സിഗ്നേച്ചർ’. ബാബു തട്ടിൽ രചന നിർവഹിച്ചിരിക്കുന്നു. ലിബിൻ അരുൺ ആണ് നിർമാണം. ചിത്രത്തിലൂടെ വീണ്ടും നഞ്ചിയമ്മയുടെ പാട്ട് കേൾക്കാനായതിന്റെ സന്തോഷത്തിലാണു പ്രേക്ഷകർ.
അടുത്തിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന പാട്ടാണ് നഞ്ചിയമ്മയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്.