‘ഹോ ഏക് ദോ പല്‍ കി’; ഹയയിലെ ഹിന്ദി ഗാനം പുറത്ത്, ഏറ്റെടുത്ത് പ്രേക്ഷകർ
നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ക്യാംപസ് മ്യൂസിക്കൽ ത്രില്ലർ ‘ഹയ’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ഹോ ഏക് ദോ പല്‍ കി’ എന്ന ഹിന്ദി ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. ലക്ഷ്മി മേനോന്‍ വരികള്‍ കുറിച്ച പാട്ടിന് വരുണ്‍ സുനില്‍ ഈണമൊരുക്കിയിരിക്കുന്നു. വരുണും ഗ്വേന്‍ ഫെര്‍ണാണ്ടസും

നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ക്യാംപസ് മ്യൂസിക്കൽ ത്രില്ലർ ‘ഹയ’യിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘ഹോ ഏക് ദോ പല്‍ കി’ എന്ന ഹിന്ദി ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. ലക്ഷ്മി മേനോന്‍ വരികള്‍ കുറിച്ച പാട്ടിന് വരുണ്‍ സുനില്‍ ഈണമൊരുക്കിയിരിക്കുന്നു. വരുണും ഗ്വേന്‍ ഫെര്‍ണാണ്ടസും ചേർന്നാണു ഗാനം ആലപിച്ചത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു.
പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹയ’. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ഈ മ്യൂസിക്കൽ ത്രില്ലർ നിർമിച്ചിരിക്കുന്നു. ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്.
ഭരത്, ശംഭു മേനോൻ, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണായക വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ്, ശ്രീരാജ്, ബിജു പപ്പൻ, ലയ സിംസൺ, വിജയൻ കാരന്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു.