ഫുട്ബോൾ ‘ദൈവത്തിന്’ ആദരം; മറഡോണയുടെ ഓർമദിനത്തിൽ ശ്രദ്ധ നേടി സംഗീത ആൽബം
![maradonna-song maradonna-song](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2022/11/25/maradonna-song.jpg?w=575&h=299)
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടവാങ്ങി 2 വർഷം പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫ്രാങ്കോ ആണ് ഗാനം ആലപിച്ചത്. സൽമാൻ മൊയ്തീൻ, റെന്നി ദേവസ്യ എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. റെന്നിയാണു പാട്ടിന് ഈണമൊരുക്കിയത്. മനോരമ

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടവാങ്ങി 2 വർഷം പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫ്രാങ്കോ ആണ് ഗാനം ആലപിച്ചത്. സൽമാൻ മൊയ്തീൻ, റെന്നി ദേവസ്യ എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. റെന്നിയാണു പാട്ടിന് ഈണമൊരുക്കിയത്. മനോരമ മ്യൂസിക് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചു.
ഫുട്ബോളിന്റെ ആവേശം നിറയ്ക്കുന്ന കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജന്റീന ടീമിനോടുള്ള മുഴുവൻ സ്നേഹവും ആരാധനയും പാട്ടിൽ തെളിഞ്ഞു കാണാം. ചടുലമായ നൃത്തച്ചുവടുകളും ആവേശം കൊള്ളിക്കും ആലാപനമികവും പ്രേക്ഷകരെ താളം പിടിപ്പിക്കുകയാണ്. സലീം പുളിക്കൽ ഗാനരംഗങ്ങളുടെ ചിത്രീകരണവും മിഥുൻ വി.എം എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചു. അജയ് ജോയ് ആണ് കീബോർഡ് പ്രോഗ്രാമിങ്ങും മിക്സിങ്ങും നിർവഹിച്ചത്.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഫുട്ബോൾ ലോകത്തിലെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് മറഡോണയെന്ന് ആരാധകർ കുറിക്കുന്നു. അർജന്റീന ടീമിനു പിന്തുണയറിയിച്ച് നിരവധി ആരാധകരാണു പാട്ട് പങ്കുവയ്ക്കുന്നത്.