ഇടവേളയ്ക്കു ശേഷം അമല പോൾ മലയാളത്തിൽ; ടീച്ചറിലെ പാട്ടിനു കയ്യടി
അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീച്ചറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കായലും കണ്ടലും’ എന്നു തുടങ്ങുന്ന ഗാനം ശ്രീനന്ദ ശ്രീകുമാർ ആണ് ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് ഡോൺ വിൻസന്റ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 5 വർഷത്തെ ഇടവേളയ്ക്കു ശേഷം അമല പോൾ

അമല പോൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീച്ചറിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കായലും കണ്ടലും’ എന്നു തുടങ്ങുന്ന ഗാനം ശ്രീനന്ദ ശ്രീകുമാർ ആണ് ആലപിച്ചത്. അൻവർ അലിയുടെ വരികൾക്ക് ഡോൺ വിൻസന്റ് ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
5 വർഷത്തെ ഇടവേളയ്ക്കു ശേഷം അമല പോൾ മലയാളത്തിലേക്കു തിരിച്ചെത്തുന്ന ചിത്രമാണ് ‘ടീച്ചർ’. ഹക്കീം ഷാജഹാൻ, ചെമ്പൻ വിനോദ് ജോസ്, അനുമോൾ, മഞ്ജുപിള്ളൈ, ഐ.എം.വിജയൻ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
വിവേക് ആണ് ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി. പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ഡിസംബർ 2ന് ‘ടീച്ചർ’ തിയറ്ററുകളിലെത്തും.