സിനിമകളിലും മറ്റ് സംഗീത സംരംഭങ്ങളിലും മാത്രമല്ല, ആരാധനാലയങ്ങളിലും മികവുറ്റ ഒരു സൗണ്ട് എൻജിനീയർ വേണമെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. ആരാധനാലയങ്ങളിൽ ഓരോരുത്തരും അവരുടെ സൗകര്യത്തിന് അനുസരിച്ച് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതാണ് കാണുന്നത്, ആ രീതി ഇനി മാറണം. കൂടുതൽ ഫലപ്രദമായ രീതിയിൽ സൗണ്ട് സിസ്റ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമകളിലും മറ്റ് സംഗീത സംരംഭങ്ങളിലും മാത്രമല്ല, ആരാധനാലയങ്ങളിലും മികവുറ്റ ഒരു സൗണ്ട് എൻജിനീയർ വേണമെന്ന് സംഗീത സംവിധായകൻ ജെറി അമൽദേവ്. ആരാധനാലയങ്ങളിൽ ഓരോരുത്തരും അവരുടെ സൗകര്യത്തിന് അനുസരിച്ച് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതാണ് കാണുന്നത്, ആ രീതി ഇനി മാറണം. കൂടുതൽ ഫലപ്രദമായ രീതിയിൽ സൗണ്ട് സിസ്റ്റം ഉപയോഗിക്കേണ്ടതുണ്ട്. അതിന് പരിശീലനം ലഭിച്ച ഒരു സൗണ്ട് എൻജീനിയർ തന്നെ വേണമെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

ശബ്ദ ക്രമീകരണത്തിന് സർട്ടിഫിക്കറ്റ് കോഴ്സ്

ADVERTISEMENT

ആരാധനാലയങ്ങളിൽ സംഗീതം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി പുതിയ പഠന കോഴ്സ് തുടങ്ങാനൊരുങ്ങി ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്. 200 വർഷത്തെ ചരിത്രമുള്ള കോട്ടയം ഓർത്തഡോക്സ് സെമിനാരിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന കാൽവെയ്പാണ് ഇതെന്ന് പ്രിൻസിപ്പൽ റവ. ഫാ. ഡോ. റജി മാത്യുസ് പറഞ്ഞു. 6 മാസം നീളുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഗായക സംഘാങ്ങളെയും  അൾത്താരസംഘാംഗങ്ങളെയും ദേവാലയങ്ങളിലും മറ്റ് പ്രസ്ഥാനങ്ങളിലും സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കുന്നവരെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. താൽപര്യമുള്ള ഏവർക്കും പങ്കെടുക്കാമെന്ന് ശ്രുതി സ്കൂളിന്റെ ഡയറക്ടറും സെറാംപൂർ സർവകലാശാലയുടെ അധ്യക്ഷനുമായ ബിഷപ്പ് ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു.

ADVERTISEMENT

2023 ജനുവരിയില്‍ കോഴ്സ് ആരംഭിക്കും. ഫാ. മാത്യു കോശിയും ഫാ. ഷിനോ കെ തോമസുമാണ് ക്ലാസുകൾ നയിക്കുക. സംഗീതസംവിധായകൻ ജെറി അമൽദേവും ബോളിവുഡിൽ അൻപതിൽ പരം വർഷം ശബ്ദമിശ്രണ രംഗത്ത് പ്രവർത്തിക്കുന്ന ദമൻ സൂദ്, ശബ്ദമിശ്രണ രംഗത്ത് നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള പ്രമോദ് തോമസ്, എഴുനൂറിൽ പരം സിനിമകൾ മാസ്റ്റർ ചെയ്ത ഡോൾബി മുൻ എൻജിനീയർ ജോസ് ശങ്കൂരിക്കൽ, മികച്ച അധ്യാപകനുള്ള ദ്രോണാചാര്യ അവാർഡ് ജേതാവ് വിജയ് തോമസ് കുര്യൻ എന്നിവരും ഉപദേശകരായും അധ്യാപകരായും പരിശീലനത്തിന്റെ ഭാഗമാകും. 

മൈക്ക് ഏതുരീതിയിൽ ഉപയോഗിക്കണമെന്നും ശബ്ദം ഏതുരീതിയിൽ പുറപ്പെടുവിക്കണമെന്നും അത് എങ്ങനെ ശ്രോതാക്കളിലേക്ക് എത്തിക്കണമെന്നും തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ പോലും പഠനത്തിൽ ഉൾപ്പെടുത്തുമെന്ന് ശ്രുതി അസി. ഡയറക്ടർ  ഫാ. ഡോ. മാത്യു വർഗീസ് പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചു വ്യക്തമായ അവബോധമില്ലാത്തതിനാലാണ് പലപ്പോഴും ആരാധനാലയങ്ങളിലെ സംഗീതം കേൾവിക്കാർക്ക് അരോചകമായിത്തീരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൂടുതൽ വിവരങ്ങൾ ശ്രുതിയുടെ വെബ്സൈറ്റിൽ (http://www.srutimusic.org) ലഭ്യമാണ്. വിളിക്കേണ്ട നമ്പർ: 9447409452