‘ഇയാളെ അഭിനന്ദിച്ചില്ലെങ്കിൽ അത് അപരാധമായിപ്പോകും’; നാദിർഷയെ കെട്ടിപ്പിടിച്ച് ഹരിഹരൻ
സ്വകാര്യ ചാനലിന്റെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ഹരിഹരനുമായുണ്ടായ കൂടിക്കാഴ്ചയുടെ മനോഹര അനുഭവം പങ്കിട്ട് നടനും സംവിധായകനുമായ നാദിർഷ. ചടങ്ങിൽ നാദിർഷയുടെയും കൂട്ടരുടെയും സംഗീതപരിപാടി ഉണ്ടായിരുന്നു. പാട്ടിനു ശേഷം തന്നെ അന്വേഷിച്ചു വന്ന് ഹരിഹരൻ അഭിനന്ദനം

സ്വകാര്യ ചാനലിന്റെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ഹരിഹരനുമായുണ്ടായ കൂടിക്കാഴ്ചയുടെ മനോഹര അനുഭവം പങ്കിട്ട് നടനും സംവിധായകനുമായ നാദിർഷ. ചടങ്ങിൽ നാദിർഷയുടെയും കൂട്ടരുടെയും സംഗീതപരിപാടി ഉണ്ടായിരുന്നു. പാട്ടിനു ശേഷം തന്നെ അന്വേഷിച്ചു വന്ന് ഹരിഹരൻ അഭിനന്ദനം അറിയിക്കുകയായിരുന്നുവെന്ന് നാദിർഷ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ’ എന്നാണ് നാദിർഷയെ കെട്ടിപ്പിടിച്ച് ഹരിഹരന്‍ പറഞ്ഞത്. അദ്ദേഹവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് നാദിർഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞതിങ്ങനെ:
പുരസ്കാര ദാന ചടങ്ങില്‍ എനിക്ക് പുരസ്കാരങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ നാദിർ ഷോ എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളിൽ ഹരിഹരൻ സാറിന്റെ സർഗ്ഗം എന്ന ചിത്രത്തിലെ സംഗീതമേ... അമരസല്ലാപമേ എന്ന ഗാനവും ഞാൻ ആലപിച്ചിരുന്നു. അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നിൽ എന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് ഹരിഹരൻ സർ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകൾ. അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു പുരസ്കാരവും ഇല്ലെന്നു ഞാൻ വിശ്വസിക്കുന്നു.