നഗ്നതാ ചിത്രീകരണം; ബിടിഎസിന്റെ സംഗീതസംവിധായകന് ജയിൽ ശിക്ഷ
ബിടിഎസ്, ടിഎക്സ്ടി ബാൻഡുകൾക്കായി സംഗീതസംവിധാനം നിർവഹിച്ച് ലോകപ്രശസ്തനായ ബോബി ജങ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ബോബി ജങ് അറസ്റ്റിലായത്. ഇയാളെ ഒരു വർഷത്തെ തടവിനു വിധിച്ചു. അതേ സമയം, താൻ ആ സ്ത്രീയുടെ ഫോട്ടോ എടുത്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബോബി

ബിടിഎസ്, ടിഎക്സ്ടി ബാൻഡുകൾക്കായി സംഗീതസംവിധാനം നിർവഹിച്ച് ലോകപ്രശസ്തനായ ബോബി ജങ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ബോബി ജങ് അറസ്റ്റിലായത്. ഇയാളെ ഒരു വർഷത്തെ തടവിനു വിധിച്ചു. അതേ സമയം, താൻ ആ സ്ത്രീയുടെ ഫോട്ടോ എടുത്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബോബി ജങ്ങിന്റെ വാദം. എന്നാൽ കോടതി ഇക്കാര്യം തള്ളിക്കളഞ്ഞു.
ഇത് രണ്ടാം തവണയാണ് ബോബി ജങ്ങിനെ ഇതേ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യുന്നത്. ആദ്യ തവണ താൻ കുറ്റക്കാരാനല്ലെന്നു തെളിയിച്ചു ബോബി പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത്തവണ അതിജീവിതയുടെ മാനസിക സംഘർഷം കൊറിയൻ നിയമ സംവിധാനത്തിനു നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നു ശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.
ഒരു വർഷത്തെ കഠിന തടവാണ് കൊറിയൻ കോടതി ബോബിക്ക് വിധിച്ചത്. കുട്ടികളോ സ്ത്രീകളോ ഭിന്ന ശേഷിക്കാരോ പങ്കാളികളായ സംഗീത ആൽബങ്ങളിൽ പ്രവർത്തിക്കുന്നതിൽ നിന്നു ബോബി ജങ്ങിനെ അഞ്ച് വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതോടൊപ്പം ലൈംഗികാതിക്രമം തടയുന്നത് സംബന്ധിച്ച 40 മണിക്കൂർ നീണ്ട ക്ലാസ്സിൽ ബോബി പങ്കെടുക്കണം.