പത്താനിലെ പാട്ട് കോപ്പിയടിയോ? വിവാദക്കുരുക്കിൽ ദീപികയുടെ ഹോട് നമ്പർ, വൈറൽ ചർച്ച
വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായ പത്താനിലെ ‘ബേഷറം രംഗ്’ പാട്ടിനു നേരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. പാട്ട് മറ്റു പല ഗാനങ്ങളുടെയും കോപ്പിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഫ്രെഞ്ച് ഗായികയായ ജെയിനിന്റെ 2016ല്‍ പുറത്തിറങ്ങിയ 'മക്കബ' എന്ന ഗാനവുമായി ബേഷറം രംഗിന് സാമ്യമുണ്ടെന്നാണ് ഒരുകൂട്ടരുടെ

വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായ പത്താനിലെ ‘ബേഷറം രംഗ്’ പാട്ടിനു നേരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. പാട്ട് മറ്റു പല ഗാനങ്ങളുടെയും കോപ്പിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഫ്രെഞ്ച് ഗായികയായ ജെയിനിന്റെ 2016ല്‍ പുറത്തിറങ്ങിയ 'മക്കബ' എന്ന ഗാനവുമായി ബേഷറം രംഗിന് സാമ്യമുണ്ടെന്നാണ് ഒരുകൂട്ടരുടെ കണ്ടെത്തൽ. ലീവൈസ്, മിറ്റ്സുബിഷി തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അമേരിക്കന്‍ ഡാഡ് എന്ന സീരീസിലുമടക്കം ഉപയോഗിച്ച ഈ ഗാനത്തിന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു.
മക്കബയെ കൂടാതെ, 2019ല്‍ പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രത്തിലെ ഗുന്‍ഗ്രൂ എന്ന ഗാനവുമായും 2001ല്‍ പുറത്തിറങ്ങിയ തും ബിന്‍ എന്ന ചിത്രത്തിലെ കോയി ഫാരിയാദ് എന്ന പാട്ടുമായും സാമ്യമുള്ളതായും ചിലര്‍ പറയുന്നു. പാട്ടിന്‍റെ ദൃശ്യങ്ങളും ഗുന്‍ഗ്രു, റേസ് 2 തുടങ്ങിയവയായി സാമ്യമുണ്ടെന്നും പറയുന്നവരുണ്ട്. പത്താന്റെ ടീസർ ‘ക്യാപ്റ്റൻ അമേരിക്ക: ദ് വിന്റർ സോള്‍ജിയർ’ എന്നതിന്റെ കോപ്പിയാണെന്ന് മുമ്പ് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാലപിച്ച ‘ബേഷറം രംഗ്’ എന്ന ഗാനത്തിന്‍റെ സംഗീതസംവിധാനം വിശാലും ശേഖറും ചേര്‍ന്നാണ്. ദീപികയുടെ ഹോട്ട് ലുക്കാണ് പാട്ടിന്റെ മുഖ്യാകർഷണം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.
അതേസമയം, പാട്ടിലെ ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമർശനങ്ങളും പ്രതിഷേധങ്ങളും ചൂടുപിടിച്ചിരിക്കുകയാണ്. പാട്ടിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കീനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാറുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ‘ബേഷ്റം രംഗ്’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.