ADVERTISEMENT

അർബുദത്തെ അതിജീവിച്ച മനക്കരുത്തുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അവനി എത്തുന്നു. അർബുദം ശരീരത്തിൽ പിടിമുറുക്കിയപ്പോൾ സംഗീതം മുറുകെപിടിച്ചാണ് അവനി മനസ്സിനെ പിടിച്ചുനിർത്തിയത്. നാലര വർഷം നീണ്ട ചികിൽസയ്ക്കൊടുവിൽ അർബുദത്തെ അതിന്റെ പാട്ടിന് വിട്ട് അവനി പാട്ടുപാടി. ഇത്തവണ ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.

 

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതവേദിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് അവനി കോഴിക്കോട്  സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദിയിലേക്ക് എത്തുന്നത്. കലോത്സവത്തിൽ മൽസരിക്കുന്നതിലല്ല, പങ്കെടുക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് അവനി പറയുന്നു.

 

വെഞ്ഞാറമൂട് ഗവ എച്ച്എസ്എസിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ് അവനി. സംഗീതത്തില്‍ മാത്രമല്ല, പഠിത്തത്തിലും മിടുക്കി. ചികിൽസയ്ക്കിടയിൽ എഴുതിയ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തിരുന്നു. അച്ഛൻ ശിവപ്രസാദും അമ്മ സജിതയുമാണ് അവനിയുടെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com