‘അച്ഛനും അമ്മയ്ക്കും നന്ദി’; ജന്മദിനത്തിൽ മനസ്സ് തൊട്ട് ഹാരിസ് ജയരാജിന്റെ കുറിപ്പ്, അപൂർവ ചിത്രം
കുട്ടിക്കാലത്തെ അപൂർവചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഹാരിസ് ജയരാജ്. ഇന്നലെയാണ് അദ്ദേഹം 48ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ സ്പെഷൽ ആയാണ് കുട്ടിക്കാലത്തെ ചിത്രം ഹാരിസ് ജയരാജ് ട്വീറ്റ് ചെയ്തത്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രമാണിത്. സഹോദരിയും ഒപ്പമുണ്ട്. തങ്ങളുടെ വീടിനു മുന്നിൽ വച്ചെടുത്ത

കുട്ടിക്കാലത്തെ അപൂർവചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഹാരിസ് ജയരാജ്. ഇന്നലെയാണ് അദ്ദേഹം 48ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ സ്പെഷൽ ആയാണ് കുട്ടിക്കാലത്തെ ചിത്രം ഹാരിസ് ജയരാജ് ട്വീറ്റ് ചെയ്തത്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രമാണിത്. സഹോദരിയും ഒപ്പമുണ്ട്. തങ്ങളുടെ വീടിനു മുന്നിൽ വച്ചെടുത്ത ചിത്രമാണിതെന്ന് ഹാരിസ് ജയരാജ് കുറിച്ചു.
‘എന്നെ ഈ നിലയിലെത്തിച്ച എന്റെ അച്ഛനോടും അമ്മയോടും നന്ദി പറയാന്‍ ഈ ജന്മദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ എന്നെ സംഗീതം പഠിപ്പിച്ചു. അമ്മ സ്നേഹം പ്രകടിപ്പിക്കാനും വിനയാന്വിതനായി കഴിയാനും പരിശീലിപ്പിച്ചു. നന്ദി’, ചിത്രത്തിനൊപ്പം ഹാരിസ് ജയരാജ് കുറിച്ചു. തന്റെ രണ്ടാം വയസ്സിലുള്ള ചിത്രമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഹാരിസ് ജയരാജിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. അപൂർവചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. 2001 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘മിന്നലേ’ എന്ന ചിത്രത്തിലൂടെയാണ് ഹാരിസ് ജയരാജ് സംഗീതസംവിധാനരംഗത്ത് ഹരിശ്രീകുറിച്ചത്. തുടർന്ന് തിരക്കുള്ള സംഗീതസംവിധായകനായി വളർന്നു. നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.