എലിസബത്ത് രാജ്ഞിക്ക് സംഗീത ആദരം; ആൽബം പുറത്തിറക്കി ട്യൂട്ടേഴ്സ് വാലി, വിഡിയോ
അന്തരിച്ച എലിസബത്ത് രാജ്‍ഞിയോടുള്ള ആദരസൂചകമായി സംഗീത ആൽബം പുറത്തിറക്കി ട്യൂട്ടേഴ്സ് വാലി സംഗീത അക്കാദമി. ‘ഹെർ ഡയമണ്ട് റേൻ’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. 4 മ്യൂസിക്സ് ഈണമൊരുക്കിയിരിക്കുന്നു. ഔർ സാവ്രൻ ക്വീൻ എന്ന ആൽബത്തിലേതാണ് ഈ ഗാനം. ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ

അന്തരിച്ച എലിസബത്ത് രാജ്‍ഞിയോടുള്ള ആദരസൂചകമായി സംഗീത ആൽബം പുറത്തിറക്കി ട്യൂട്ടേഴ്സ് വാലി സംഗീത അക്കാദമി. ‘ഹെർ ഡയമണ്ട് റേൻ’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. 4 മ്യൂസിക്സ് ഈണമൊരുക്കിയിരിക്കുന്നു. ഔർ സാവ്രൻ ക്വീൻ എന്ന ആൽബത്തിലേതാണ് ഈ ഗാനം.
ഇംഗ്ലിഷ്, മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലൊരുക്കിയ ഗാനം ട്യൂട്ടേഴ്സ് വാലിയിലെ സംഗീത വിദ്യാർഥികളാണ് ആലപിച്ചത്. പാട്ടിനു വേണ്ടി ചാൾസ് ലെവിസ് ലോറൻസ് ഇംഗ്ലിഷിലും ബി.കെ.ഹരിനാരായണൻ മലയാളത്തിലും അറഫ മെഹ്മൂദ് ഹിന്ദിയിലും വിനോദ് വേണു തമിഴിലും വരികൾ കുറിച്ചു.
ബ്രിട്ടിഷ് പാർലമെന്റിൽ വച്ച് പാർലമെന്റ് അംഗം സ്റ്റീഫൻ ക്രെസ്‌വെൽ ടിംസ് ആണ് സംഗീത ആൽബത്തിന്റെ പ്രകാശം നിർവഹിച്ചത്. പാർലമെന്റ് അംഗം വീരേന്ദ്ര ശർമ, ട്യൂട്ടേഴ്സ് വാലി മാനേജിങ് ഡയറക്ടർ നോർഡി ജേക്കബ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വേറിട്ട ദൃശ്യ വിരുന്നൊരുക്കിയാണ് സംഗീത ആൽബം ആസ്വാദകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ഇതാദ്യമാണ് എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി ഒരു ഇന്ത്യൻ സംഗീത ആൽബം പുറത്തിറങ്ങുന്നത്.