ദൂരെനിന്നുള്ള ദർശനസൗഭാഗ്യങ്ങൾ മുൻപും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ശ്വാസമരികെ സാന്നിധ്യം സങ്കൽപിച്ചിട്ടുള്ളതു പോലുമല്ല. വാണിയമ്മ വലിയ സന്തോഷത്തിലായിരുന്നു. മുഖം വിടർന്ന ചിരി. സദാ അതിശയംകൊള്ളുന്ന കണ്ണുകൾ. ചുണ്ടിൽ വളരെ പഴയൊരു ഗാനം അലസമായി നൃത്തം ചെയ്യുന്നു. അത്രയും ജാഗ്രതയുണ്ടായിരുന്നതിനാൽ പിടിച്ചെടുക്കാൻ വേഗം കഴിഞ്ഞു. എനിക്കും പ്രിയപ്പെട്ട ഗാനമല്ലേ, ചേച്ചി ഇപ്പോഴും പാടും ‘ശാന്ത ഒരു ദേവത’യിലെ ‘നിലവിളക്കിൻ തിരിനാളമായ് വിടർന്നു’. ബിലഹരിരാഗത്തിൽ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോമോഹനഗാനം. ഓരായിരം പാട്ടുകൾക്കു നടുവിൽനിന്നും ഇതിപ്പോൾ തുളുമ്പാനുള്ള കാരണം ചോദിക്കാതിരിക്കാൻ സാധിച്ചില്ല. അതിനുപോന്ന സ്വാതന്ത്ര്യം അവരുടെ സ്നേഹസമൃദ്ധമായ പെരുമാറ്റം ഇതിനകം തന്നുകഴിഞ്ഞല്ലോ. ‘കുറേ നാളുകൂടി അർജുനൻ മാസ്റ്ററെ കണ്ടു, നിറയേ സംസാരിച്ചു. എന്തുമാത്രം നല്ല പാട്ടുകൾ മാസ്റ്റർ എനിക്കു തന്നു. ഈ പാട്ടും അദ്ദേഹം തന്ന പരിഗണനയാണ്. ആയിടെ ഞാൻ പാടിക്കൊണ്ടിരുന്ന പാട്ടുകളുടെ സ്വഭാവം നോക്കിയാൽ മറ്റാരെങ്കിലും പാടേണ്ട പാട്ടാണ് നിലവിളക്കിൻ തിരിനാളം.’ വാണിയമ്മ ഒപ്പമുണ്ടായിരുന്ന ധർമപതിയെ ഒരുനോട്ടം നോക്കി, ഉത്സാഹത്തോടെ തുടർന്നു. ഈ ഗാനം പാടുന്നതിനു മുൻപായി മാസ്റ്റർ പറഞ്ഞു, ‘സന്ധ്യാനേരങ്ങളിൽ ഞങ്ങടെ നാട്ടിൻപുറത്തുകൂടി കടന്നുപോയാൽ വാതിൽക്കൽ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ പെൺകുട്ടികൾ കൈകൂപ്പി, കണ്ണുകൾപൂട്ടി സന്ധ്യാവന്ദനം ചൊല്ലുന്നതു കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൂരെനിന്നുള്ള ദർശനസൗഭാഗ്യങ്ങൾ മുൻപും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ശ്വാസമരികെ സാന്നിധ്യം സങ്കൽപിച്ചിട്ടുള്ളതു പോലുമല്ല. വാണിയമ്മ വലിയ സന്തോഷത്തിലായിരുന്നു. മുഖം വിടർന്ന ചിരി. സദാ അതിശയംകൊള്ളുന്ന കണ്ണുകൾ. ചുണ്ടിൽ വളരെ പഴയൊരു ഗാനം അലസമായി നൃത്തം ചെയ്യുന്നു. അത്രയും ജാഗ്രതയുണ്ടായിരുന്നതിനാൽ പിടിച്ചെടുക്കാൻ വേഗം കഴിഞ്ഞു. എനിക്കും പ്രിയപ്പെട്ട ഗാനമല്ലേ, ചേച്ചി ഇപ്പോഴും പാടും ‘ശാന്ത ഒരു ദേവത’യിലെ  ‘നിലവിളക്കിൻ തിരിനാളമായ് വിടർന്നു’. ബിലഹരിരാഗത്തിൽ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോമോഹനഗാനം. ഓരായിരം പാട്ടുകൾക്കു  നടുവിൽനിന്നും ഇതിപ്പോൾ  തുളുമ്പാനുള്ള കാരണം ചോദിക്കാതിരിക്കാൻ സാധിച്ചില്ല. അതിനുപോന്ന സ്വാതന്ത്ര്യം അവരുടെ സ്നേഹസമൃദ്ധമായ പെരുമാറ്റം ഇതിനകം തന്നുകഴിഞ്ഞല്ലോ. 

ഡോ.മധു വാസുദേവൻ, വാണി ജയറാം

ADVERTISEMENT

‘കുറേ നാളുകൂടി അർജുനൻ മാസ്റ്ററെ കണ്ടു, നിറയേ സംസാരിച്ചു. എന്തുമാത്രം നല്ല പാട്ടുകൾ മാസ്റ്റർ എനിക്കു  തന്നു. ഈ പാട്ടും അദ്ദേഹം തന്ന പരിഗണനയാണ്. ആയിടെ ഞാൻ പാടിക്കൊണ്ടിരുന്ന പാട്ടുകളുടെ സ്വഭാവം നോക്കിയാൽ മറ്റാരെങ്കിലും പാടേണ്ട പാട്ടാണ് നിലവിളക്കിൻ  തിരിനാളം.’ വാണിയമ്മ ഒപ്പമുണ്ടായിരുന്ന ധർമപതിയെ ഒരുനോട്ടം നോക്കി, ഉത്സാഹത്തോടെ തുടർന്നു. ഈ ഗാനം പാടുന്നതിനു  മുൻപായി മാസ്റ്റർ പറഞ്ഞു,    ‘സന്ധ്യാനേരങ്ങളിൽ ഞങ്ങടെ നാട്ടിൻപുറത്തുകൂടി കടന്നുപോയാൽ വാതിൽക്കൽ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ പെൺകുട്ടികൾ കൈകൂപ്പി, കണ്ണുകൾപൂട്ടി സന്ധ്യാവന്ദനം ചൊല്ലുന്നതു കാണാം. വാണി പാടുമ്പോൾ എല്ലാവരുടെയും മനസ്സിൽ അങ്ങനെയൊരു ദൃശ്യം തെളിഞ്ഞുവരണം.’ പാടിക്കഴിഞ്ഞപ്പോൾ മാസ്റ്റർക്കു വളരെ തൃപ്തിയായി. ‘നിലവിളക്കിൻ തിരി’ പാടുന്നതുവരെ അങ്ങനത്തെ രംഗം ഞാൻ കണ്ടിരുന്നില്ല. കുറേക്കാലം ചെന്നപ്പോൾ ഒരിക്കൽ സന്ധ്യാനേരത്ത് പള്ളുരുത്തിയിലുള്ള മാസ്റ്ററുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ ഞാൻ നേരിട്ടു കണ്ടു, വഴിയരികിലെ വീടുകളിൽ നല്ല ഭംഗിയുള്ള, നെറ്റിയിൽ ചന്ദനക്കുറി തൊട്ട പെൺകുട്ടികൾ ഈണത്തിൽ സന്ധ്യാനാമം ചൊല്ലുന്നു. ഭഗവാൻമാർ താഴെ ഇറങ്ങിവന്നുപോകും. ഇതൊന്നു നേരത്തേ കാണാൻ കഴിഞ്ഞെങ്കിൽ ‘നിലവിളക്കിൻ തിരിനാളം’ കുറേക്കൂടി നന്നാക്കാമായിരുന്നെന്നു തോന്നിപ്പോയി.’ അവരുടെ സമർപ്പണഭാവം എന്നെ അദ്ഭുതപ്പെടുത്തി.

‘വലിയ വലിയ ആളുകളൊക്കെ പറയും കലാകാരന്മാർക്കു നല്ല അനുഭവങ്ങൾ വേണം. പക്ഷേ. പാട്ടു പാടാനും ജീവിതാനുഭവങ്ങൾ ആവശ്യമാണെന്ന കാര്യം അതിനു മുൻപൊന്നും തോന്നിയിട്ടില്ല. ആരും ഓർമിപ്പിച്ചിട്ടില്ല.’ വാണിയമ്മ വാചാലതയോടെ സംസാരിച്ചുകൊണ്ടിരുന്നു. ഇടയിൽ ഒട്ടേറെ പാട്ടുപ്രേമികൾ,  അവരുടെ ആരാധകർ, ദേവിയെ വന്നുകണ്ടു വണങ്ങിപ്പോയി. ചിലർ ചിത്രമെടുക്കുന്നു, കാൽതൊടുന്നു. വാണിയമ്മ കുലീനമുദ്രകളോടെ ചിരിച്ചുനിന്നു.  ഹൈദരാബാദിൽ ‘റേഡിയോ മിർച്ചി’യുടെ പുരസ്കാരം സ്വീകരിക്കാൻ വന്നവരാണല്ലോ ഞങ്ങൾ രണ്ടുപേരും. പരിപാടി തുടങ്ങാൻ ഇനിയും സമയം ബാക്കിയുള്ളതിനാൽ വർത്തമാനം നിർത്തിയില്ല. ഞാൻ വാണിയമ്മയിൽനിന്നു കേൾക്കാൻ മോഹിച്ച മറുപടികൾ അവരുടെ ഉള്ളിൽ നേരത്തേ തുളുമ്പിനിന്നതുപോലെ തോന്നി. അതിനാൽ അവരുടെ  പാട്ടുകളിൽ തൊട്ടാൽ പൊട്ടുന്ന പാകത്തിൽ തുടുത്തുനിൽക്കുന്ന മാദകഭാവങ്ങളുടെ രഹസ്യം ചോദിക്കാൻ എനിക്കും  മടിയുണ്ടായില്ല. അവർ ആദ്യം പൊട്ടിച്ചിരിച്ചു. ‘ഇതൊന്നും മനപ്പൂർവം കൊണ്ടുവരുന്നതല്ല. എന്റെ വോയിസിൽ ആദ്യകാല സംഗീതസംവിധായകർ തിരിച്ചറിഞ്ഞ ഭാവം അതായിരുന്നു. അവർ അതിനെ വേണ്ടുവോളം ഉപയോഗിച്ചു. പുറകേ വന്നവർ, അത്തരം പാട്ടുകൾ വേണ്ടവർ എന്നെത്തന്നെ മതിയെന്നു നിശ്ചയിച്ചുകാണും. എനിക്കും ചോയിസുണ്ടായിരുന്നില്ല. പാടുന്ന പാട്ടുകളുടെ വരികൾക്കും രംഗങ്ങൾക്കും യോജിച്ചതരത്തിൽ പാടിക്കൊടുക്കുന്നു എന്നതിനപ്പുറം ഞാൻ മറ്റൊന്നും ചെയ്യുന്നില്ല. ഇത്ര മതി എന്നു പറഞ്ഞാൽ, മതി. കുറച്ചുകൂടി ഇറോട്ടിക് ആവണം എന്നു പറഞ്ഞാൽ അൽപംകൂടി ഭാവം കൊടുക്കും. സിനിമയിൽ വരുമ്പോൾ പിന്നെയും പൊലിക്കും. ഞാൻ പാടാത്തതും നിങ്ങൾ കേൾക്കും. അതങ്ങനെയാവണം. എല്ലാത്തിനും മേലെ ഏതു ഭാവത്തേയും അവതരിപ്പിക്കാനുള്ള ദൈവാനുഗ്രഹം കിട്ടണം. അപ്പോഴേ നല്ല ഗായികയാകൂ.’ അവർ കൈപ്പത്തികൾ പൂമൊട്ടുകൾ പോലെ ചേർത്തുപിടിച്ചു.

ADVERTISEMENT

ഇത്രയും നീട്ടിപ്പറഞ്ഞതിനുശേഷം വാണിയമ്മ എന്നെപ്പറ്റിയും കൗതുകത്തോടെ ചോദിച്ചു. ഏറ്റവും ചുരുക്കിയിട്ടും അവർ ഭർത്താവിനോടു പകരുമ്പോൾ വാചാലമാകുന്നു. അവരുടെ മുന്നിൽ ചെറിയ മനുഷ്യർ എന്ന സങ്കൽപമില്ല, സകലരും വലിയവരാണ്. എന്തിനെയും ജിജ്ഞാസയോടെ  കാണുന്ന വാണിയമ്മയുടെ ഈ വ്യക്തിഗുണം കണ്ണുകളിൽ പ്രകാശിച്ചുനിന്നു. എത്രയോ ഭാഷകളിൽ പാടിയിട്ടും അവരുടെ പാട്ടുകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നവർ മലയാളികളാണെന്നു തുറന്നുപറയാൻ അവർ തിടുക്കപ്പെട്ടു. അതിൽ വ്യാജമായി യാതൊന്നും ഉണ്ടായിരുന്നില്ല. നിർമലതയെ,  ഹൃദയവിശാലതയെ, കൃതജ്ഞതാഭാരത്തെ വാണിയമ്മ പണ്ടേ ജീവിതസാധനയാക്കി മാറ്റിയിരുന്നു. ആദ്യം കാണുന്നവരോടുപോലും അവർ പുലർത്തുന്ന ഹൃദയാതിരികത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഞങ്ങളുടെ വർത്തമാനം മാറി.

എഴുപതുകളിലും എൺപതുകളിലും വാണിയമ്മ പാടിയ പാട്ടുകളെല്ലാം ജനപ്രിയത നേടിയിട്ടുണ്ട്. അവയിലെ തേൻമധുരം ഓരോ തുള്ളിയിലും തുടിച്ചു. എന്നിട്ടും അവർ ആർജിച്ച വൻജനപ്രീതി, അക്കാലത്തെ മുൻനിര സംഗീതസംവിധായകരെ, അവരുടെ ദന്തഗോപുര തപസ്സുകളിൽനിന്നും ഉണർത്താൻ പര്യാപ്തമായില്ല. വ്യക്തിപരങ്ങളായ ഇഷ്ടങ്ങൾ നിർമിച്ച സ്വാശ്രയസംഘങ്ങൾ അന്നും സിനിമയിൽ സജീവമായിരുന്നു. ഇഷ്ടഗായികമാരിൽ പറ്റിപ്പിടിച്ചുനിന്ന ഓരോ സംവിധായകനും അവരുടേതായ പിടിവാശികളുണ്ടായി. അവരിൽനിന്നു പുറത്തേക്കിറങ്ങാൻ പലർക്കും സാവകാശം കിട്ടിയിട്ടുണ്ടാവില്ല. ഇതിൽ ചോദ്യം ചെയ്യാനോ കുറ്റപ്പെടുത്താനോ തക്കതായി ഒന്നുമേയില്ല. പ്രതിഭാസമ്പന്നത അവരുടെ പാട്ടുകളെയും വൻവിജയങ്ങളാക്കി. അവരുടെ ജനസമ്മതിയും ഗാനലോകത്തിൽ വെഞ്ചാമരങ്ങളും കൊറ്റക്കുടകളും ഉയർത്തിപ്പിടിച്ചു. കാരണം അവർക്കുവേണ്ടി പാടിയ അന്നത്തെ ഗായികമാരുടെ നിലവാരവും അത്യുന്നതമായിരുന്നു. അതിനാൽ വേറൊരാളെ പരീക്ഷിക്കേണ്ട സാഹചര്യങ്ങൾ സംഗീതസംവിധായകരുടെ മുന്നിലും വന്നുപെട്ടില്ല.

ADVERTISEMENT

ഒരിക്കൽ ഈ വിഷയം ദേവരാജൻ മാസ്റ്ററുമായി സംസാരിക്കാൻ ഇടവന്നു. ചവിട്ടി പുറത്താക്കുമെന്നും പേടിച്ചെങ്കിലും നിറഞ്ഞ ശാന്തതയോടെ മാസ്റ്റർ പ്രതികരിച്ചു. ‘എടേ, ഒരു പാട്ടുണ്ടാകുമ്പോൾ അതിനോടു ചേർന്നുതന്നെ ഒരു വോയിസ്കൂടി മനസ്സിൽ വരും. അതിനെ തള്ളിമാറ്റി വേറൊരു വോയിസ് കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടാണ്. തൃപ്തി വരില്ല. സത്യത്തിൽ ഇതൊരു ലിമിറ്റേഷനാണ്. അതിനെ ബ്രേക്ക് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ കുറേക്കൂടി മെയിൽ വോയിസുകൾ ഞാൻ പരീക്ഷിച്ചേനേ.’ അർഥപൂർണമായി ഒന്നു നിർത്തിയശേഷം ദേവരാജൻ മാസ്റ്റർ തുടർന്നു. ‘പിന്നെ ഇക്കാര്യത്തിൽ പുറത്തുനിന്നുള്ള ബലപ്രയോഗങ്ങളെ വകവച്ചുകൊടുക്കുന്നവനല്ലല്ലോ ദേവരാജൻ. എന്നാലും ഞാൻ കഴിവതും എല്ലാവരെയും പാടിച്ചിട്ടുണ്ട്. എണ്ണത്തിൽ കുറവായിരിക്കാം. പക്ഷേ കൊള്ളാത്ത പാട്ടുകൾ ഒന്നുമല്ല അവർക്കും ഞാൻ കൊടുത്തിട്ടുള്ളത്. എന്താ സംശയമുണ്ടോ?’  ഞാൻ വേഗം നിർത്തിക്കളഞ്ഞു,  മലയാളസംഗീതത്തിലെ മഹാജ്ഞാനിയെ സംശയിക്കാൻ ഈ നിസ്സാരനെന്തു യോഗ്യത!

കരമനയിലെ വീട്ടിൽ ദേവരാജൻ മാസ്റ്റർ  തുറന്നുപറഞ്ഞ സത്യങ്ങൾ വാണിയമ്മയും ശരിവച്ചെങ്കിലും അവർക്കുവേണ്ടി ഒരുക്കിയതും എന്നാൽ അവർക്കു ലഭിക്കാതെ പോയതുമായ പാട്ടുകളുടെ വേദന അവർ സൂക്ഷിച്ചുവച്ചിരിക്കുന്നു. അങ്ങനെ വഴുതിപ്പോയ പാട്ടുകളിൽ ഒരെണ്ണം സംസ്ഥാന അവാർഡും നേടി. പക്ഷേ വാണിയമ്മ പരിഭവിക്കുന്നില്ല. ‘എല്ലാം ദൈവം തരുന്നു. ചിലതെല്ലാം വച്ചു നീട്ടിയശേഷം പിൻവലിച്ചുകളയുന്നു. എന്നു കരുതി നമ്മൾ പൂജയും പ്രാർഥനയും മുടക്കുമോ!’ അവർ ചിരിച്ചു, കണ്ണുകളിൽ നക്ഷത്രങ്ങൾ പൊട്ടിച്ചിതറി.

ശ്രുതിശുദ്ധി, ഭാവശുദ്ധി, സ്വരശുദ്ധി ഇവ മൂന്നും ഏതു പാട്ടുകാരനെയും അഥവാ പാട്ടുകാരിയെയും വിലയിരുത്താൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളാണല്ലോ. വാണിയമ്മയുടെ പാട്ടിൽ വേറൊരെണ്ണംകൂടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു- അഭിനയ വൈഭവം. അവരുടെ ഓരോ പാട്ടിലും സവിശേഷമായ നടനകാന്തിയുണ്ട്. അവയുടെ ദൃശ്യപരത അപൂർവമാണ്. കേൾക്കുമ്പോൾ കാണുന്നതുപോലെ തോന്നും. കാരണം വാണിയമ്മ സമ്പൂർണ കലാകാരിയാണ്. ഒരിക്കൽ സലിൽ ചൗധരി പറഞ്ഞു, ‘പാട്ടു പാടുമ്പോൾ വാണി പാട്ടുകാരിയാകുന്നു. വാണി ചുവടുവച്ചാൽ നല്ല നൃത്തമാകും. വാണി ചായത്തളിക കയ്യിലെടുത്താൽ മനോഹരങ്ങളായ ചിത്രങ്ങളുണ്ടാവും. വാണി എഴുതിയാൽ നല്ല സാഹിത്യകാരിയാകും.’ ഒരു ഗായികയുടെ ഉന്നതമായ സഹൃദയത്വത്തിനു സമ്മാനം നൽകാൻ ഇതിലേറെ മൂല്യമുള്ള താമ്രപത്രമുണ്ടോ!

വാണിയമ്മയുടെ ഗാനപ്രതിഭയെ ആഴത്തിൽ രേഖപ്പെടുത്തുന്ന സാക്ഷ്യം എം.എസ്. വിശ്വനാഥനും നൽകി. അദ്ദേഹം പറഞ്ഞു, ‘ലിറിക്സിൽ എഴുതിവച്ചിട്ടില്ലാത്തതും വാണി പാട്ടിൽ കൊണ്ടുവരും. അവരെ പാട്ടുപാടാൻ ഏൽപ്പിച്ചാൽ എനിക്കു ലഭിക്കുന്ന ക്രെഡിറ്റിൽ കുറച്ചുകൂടി പോയിന്റുകൾ വീണുകൊള്ളും.’ ഇങ്ങനെയുള്ള വാണിയമ്മ അഭ്രപാളിയിൽ അവരുടെ പാട്ടുകൾക്കു പ്രാണൻ നൽകുന്ന നടിമാരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. അവരിൽ പലരും സ്വകാര്യമായി പരിഭവം പറഞ്ഞു, ‘ഞാൻ പാടിയ പ്രേമഗാനങ്ങൾ, കിടപ്പറഗാനങ്ങൾ ക്യാമറയുടെ മുന്നിൽ അഭിനയിക്കേണ്ടിവരുമ്പോൾ പലപ്പോഴും ലജ്ജകൊണ്ടുപോയിപോലും! സങ്കോചം കാരണം ടേക്കുകൾ പിന്നെയും പിന്നെയും വേണ്ടിവന്നുപോലും! ഒരു മുതിർന്ന നടിയുടെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ വാണിയമ്മ അവരുടെ വാക്കുകൾ പൊട്ടിച്ചിരിയോടെ ഉദ്ധരിച്ചു- ‘വാണീ,  നിനക്ക് കുറച്ചൊക്കെ  മാനംമര്യാദയായി പാടിക്കൂടെ! എന്തൊരു ബുദ്ധിമുട്ടാണെന്നറിയുമോ നീ പാടുന്ന പാട്ടുകളിൽ അഭിനയിക്കാൻ?’  ഇത്തരം അഭിപ്രായങ്ങളെ വാണിയമ്മ ചുമരിൽ അഭിമാനത്തോടെ ചില്ലിട്ടു തൂക്കാൻ കൊതിച്ചുപോകുന്നു. ഇതായിരുന്നു വാണിയമ്മയുടെ കമനീയമായ കലാവ്യക്തിത്വം..

പാട്ടുകൾ ചിത്രീകരിക്കുന്നതിലെ  ബദ്ധപ്പാടിനെക്കുറിച്ചുള്ള വർത്തമാനത്തിനിടയിൽ ഒരിക്കൽ ഐ.വി. ശശി ‘ഏഴാം കടലിനക്കരെ’യെ ഓർമിച്ചു. അതിലെ ‘സുരലോകജലധാര’ എന്ന ഗാനം കാനഡയിൽ നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. പി. ഭാസ്കരൻ എഴുതിയ മദഭരഗാനം. സംഗീതം എം.എസ്. വിശ്വനാഥനും. ഗായകർ, വാണി ജയറാമും ജോളി എബ്രഹാമും. ക്യാമറയുടെ മുൻപിൽ കെ.ആർ. വിജയയും ഒരു  വിദേശിയും നിൽക്കുന്നു. ‘പാട്ടിലെ ചില വാക്കുകൾക്കു വാണി ജയറാം കൊടുത്ത ഇറോട്ടിക് ഫീൽ കൊണ്ടുവരാൻ നടി ബുദ്ധിമുട്ടുന്നതുപോലെ തോന്നി. ക്യാമറയിലേക്കു  തിരിയാൻ അവർ മടിച്ചു. എനിക്കു നല്ല ദേഷ്യം വന്നു. പിന്നീടും ചില സന്ദർഭങ്ങളിൽ വാണി പ്രേമഗാനങ്ങളിൽ കൊടുക്കുന്ന വിശേഷപ്പെട്ട രതിഭാവങ്ങളെ മുഖത്തും ശരീരചലനങ്ങളിലും കൊണ്ടുവരാൻ നടിമാർ സങ്കോചപ്പെടുന്നതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പാട്ടുകളെ വാണി എത്ര പ്രഫഷണലായിട്ടാണ് കാണുന്നത്! അതു മനസ്സിലാക്കിക്കൊടുക്കാൻ അന്നത്തെ ചില നടിമാരുടെ മേൽ നല്ല സമ്മർദ്ദം വേണ്ടിവന്നു. അങ്ങനെയുള്ള  സാഹചര്യം പക്ഷേ ഇപ്പോൾ എവിടെയുമില്ല.’ ഐ.വി. ശശി ആശ്വാസംകൊണ്ടു.

വാണി ജയറാം പാടിയ പാട്ടുകളുടെ എണ്ണപ്പെരുക്കമോ പത്തൊൻപതു ഭാഷകളിലായി അവർ തീർത്ത ഗാനവിസ്മയങ്ങളുടെ വിശദാംശങ്ങളിലേക്കു യാത്രപോകാനോ ഇവിടെ ഞാൻ ഉദ്ദേശിക്കുന്നില്ല. വാണിയമ്മ എല്ലാ അർഥത്തിലും മികച്ച ഭാവഗായികയായിരുന്നു. പാശ്ചാത്യസംഗീതത്തിലെ ജാസ് ഗായിക ഡയാന റോസിൽ ഞാൻ അനുഭവിച്ച വികാരതീവ്രതയും നീനാ സൈമണിൽ കേൾക്കുന്ന സ്വരങ്ങളുടെ ഇഴയടുപ്പവും ഹിന്ദുസ്ഥാനി സംഗീതത്തിലെ കേസർബായി കേർകരുടെ ആത്മവിശ്വാസവും കർണാടകസംഗീതത്തിലെ എൻ.സി. വസന്തകോകിലം പൊഴിക്കുന്ന മധുരിമയും അവരിൽ ഒഴുകിവന്നുചേരുന്നു. പുതിയ തലമുറയിലെ ഗായികമാർക്കു പഠിച്ചെടുക്കാൻ വേണ്ടതായ പലതും വാണി ജയറാം അവശേഷിപ്പിക്കുന്നു. അതിനുള്ള കൃതജ്ഞത ഈ ചെറിയ വാക്കുകളിൽ ഞാനും രേഖപ്പെടുത്തിക്കോട്ടെ, പ്രിയപ്പെട്ട വാണിയമ്മേ.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രഫസറുമാണ്)

English Summary: Dr. Madhu Vasudevan Remembering Singer Vani Jairam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT