ആ സ്വരമാധുരിക്കു മുന്നില് ‘പൂക്കൾ... പനിനീർപൂക്കൾ’; വാണി ഫെബ്രുവരിയിൽ തുടങ്ങി, ഫെബ്രുവരിയിൽ മടക്കം
ഒരു ഫെബ്രുവരിയിലാണു വാണിയെ മലയാളത്തിനു കിട്ടിയത്. മറ്റൊരു ഫെബ്രുവരിയിലാണു ജയറാമിനെ വാണി വരിച്ചത്. അതേ ഫെബ്രുവരിയിൽ ഈ മധുരവാണി ഓർമകളുടെ സ്വരശീലയിൽ മറയുന്നു. എന്തെന്തു യാദൃശ്ചികതകൾ! 1973 ഫെബ്രുവരി 1നാണു മലയാള സിനിമയിലേക്കു വാണി ജയറാം ക്ഷണിക്കപ്പെടുന്നത്. മറ്റൊരു ഗായികയുടെ അസൗകര്യംമൂലം, സംഗീതസംവിധായകൻ സലിൽ ചൗധരി സംവിധായകൻ ശിവനോട് അന്വേഷിച്ചതാണ്. ഹിന്ദിയിലും മറാത്തിയിലും പാടി ശ്രദ്ധിക്കപ്പെടിരുന്ന വാണി ജയറാം എന്ന പേര് ശിവന്റെ മനസ്സിൽ വന്നു. ആ വാണി മലയാളത്തോടു ചേർക്കാൻ ബോംബെയിലേക്കു ഫോൺ കോൾ പോയത് 1973 ഫെബ്രുവരി 1ന്. ആ ക്ഷണത്തിന്റെ തുടർച്ചയായിരുന്നു ‘സ്വപ്നം’ എന്ന സിനിമയിലെ ഒഎൻവി–സലിൽ ചൗധരി ഗാനം: ‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി...’. ശബ്ദംകൊണ്ടു ‘സ്വപ്നം’ കാണാൻ മലയാളികളെ വാണി ശീലിപ്പിച്ചുതുടങ്ങുകയായിരുന്നു.

ഒരു ഫെബ്രുവരിയിലാണു വാണിയെ മലയാളത്തിനു കിട്ടിയത്. മറ്റൊരു ഫെബ്രുവരിയിലാണു ജയറാമിനെ വാണി വരിച്ചത്. അതേ ഫെബ്രുവരിയിൽ ഈ മധുരവാണി ഓർമകളുടെ സ്വരശീലയിൽ മറയുന്നു. എന്തെന്തു യാദൃശ്ചികതകൾ!
1973 ഫെബ്രുവരി 1നാണു മലയാള സിനിമയിലേക്കു വാണി ജയറാം ക്ഷണിക്കപ്പെടുന്നത്. മറ്റൊരു ഗായികയുടെ അസൗകര്യംമൂലം, സംഗീതസംവിധായകൻ സലിൽ ചൗധരി സംവിധായകൻ ശിവനോട് അന്വേഷിച്ചതാണ്. ഹിന്ദിയിലും മറാത്തിയിലും പാടി ശ്രദ്ധിക്കപ്പെടിരുന്ന വാണി ജയറാം എന്ന പേര് ശിവന്റെ മനസ്സിൽ വന്നു. ആ വാണി മലയാളത്തോടു ചേർക്കാൻ ബോംബെയിലേക്കു ഫോൺ കോൾ പോയത് 1973 ഫെബ്രുവരി 1ന്. ആ ക്ഷണത്തിന്റെ തുടർച്ചയായിരുന്നു ‘സ്വപ്നം’ എന്ന സിനിമയിലെ ഒഎൻവി–സലിൽ ചൗധരി ഗാനം: ‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി...’. ശബ്ദംകൊണ്ടു ‘സ്വപ്നം’ കാണാൻ മലയാളികളെ വാണി ശീലിപ്പിച്ചുതുടങ്ങുകയായിരുന്നു.
അതിനും അഞ്ചു വർഷം മുൻപ്, 1968 ഫെബ്രുവരി 4നാണു ജയറാം എന്ന ഇൻഡോ–ബൽജിയം ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയെ വാണി വിവാഹം കഴിക്കുന്നത്. ധനശാസ്ത്രം പഠിച്ച വാണിയും വാണിജ്യശാസ്ത്രം കൈകാര്യം ചെയ്ത ജയറാമും– ആ രീതിയിലുള്ള ചേർച്ചയിലേറെ സംഗീതംകൊണ്ട് അവർ ഇഴചേർന്നു. പണ്ഡിറ്റ് രവിശങ്കറിൽനിന്നു സിതാർ വാദനം പഠിച്ച ജയറാമിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായ ഭാര്യയേക്കാൾ പ്രിയംകരം ആ മധുരവാണിയായിരുന്നു. ബോംബെയിലാണു താമസം. കർണാടകസംഗീതത്തിൽ ദീർഘകാല പരിശീലനം നേടിയ വാണിക്ക് ഉത്തരേന്ത്യൻ സംഗീതത്തിലേക്കുകൂടി ജയറാം വഴിതെളിച്ചു. ഹിന്ദുസ്ഥാനി സംഗീതഗുരു ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാൻ വഴി സംഗീതസംവിധായകൻ വസന്ത് ദേശായിയിലേക്ക്, അതുവഴി ‘ഗുഡ്ഡി’യിലെ ‘ബോലേരേ പപിഹരാ...’ എന്ന ക്യൂട്ട് ഗാനത്തിലേക്ക്, ഗാനവാണിയുടെ ഗഗനത്തിലേക്ക് വാണി അലയടിച്ചുയർന്നു.
സംഗീതവാണിയെ ആസ്വാദകർക്കു സമ്മാനിച്ച ജയറാമിനൊപ്പം ജീവിതമാരംഭിച്ച അതേ ഫെബ്രുവരി 4ന് വാണി ജയറാം സ്മൃതിയുടെ സ്വരധാരയായി മുറിഞ്ഞുപോകുന്നു. കലൈവാണി എന്ന പേരിൽനിന്നു കലയൊട്ടും ചോരാതെ വാണി ജയറാം എന്നു പേരു പുതുക്കിയെഴുതിയ ഗായികയെ, ജയറാം എന്ന പേരില്ലാതെ നമുക്കാർക്കും തിരിച്ചറിയുകപോലുമില്ലായിരുന്നല്ലോ!
∙ എത്രയെത്ര സ്വപ്നകൽപനകൾ!
മറാത്തിയിൽ പാടിത്തുടങ്ങി, ഹിന്ദിയിൽ പാടിത്തെളിഞ്ഞു, മലയാളത്തിൽ പാടിപ്പതിഞ്ഞു... ഈ ശ്രേണിയിലെല്ലാം ഉത്തരേന്ത്യൻ സംഗീതധാരയുടെ സ്വാധീനം വാണിയിലുണ്ടായിരുന്നു. ദീർഘകാലം ബോംബെയിൽ ജീവിച്ചതുകൊണ്ടും അവിടെ ആദ്യം ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും ഉത്തരേന്ത്യക്കാരിയാണു താനെന്ന് പലരും കരുതിയിരുന്നതായി വാണിയമ്മ പറഞ്ഞിട്ടുണ്ട്. യാദൃശ്ചികതതന്നെ, മലയാളത്തിൽ വാണി ജയറാം ‘ലാൻഡ്’ ചെയ്തതു സാക്ഷാൽ സലിൽ ചൗധരിയുടെ സംഗീതത്തിലേക്ക്. ഹിന്ദുസ്ഥാനിയിൽ പൊതിഞ്ഞ മലയാളിത്തം ‘ചെമ്മീൻ’ മുതൽ ‘കടൽ’ വരെയുള്ള സിനിമകളിൽ നിറച്ചുവച്ച സലിൽ ചൗധരി.
സലിൽ ദായുടെ ‘സ്വപ്ന’ഗാനം പാടിയുദിച്ചയാൾ പിന്നെയും ഒരുപാടു സലിൽ ചൗധരി ഗാനങ്ങളുടെ ശബ്ദമായി. 19 ഭാഷയിൽ പാടിയെങ്കിലും, ഓരോ ഭാഷയിലും കേൾക്കുമ്പോൾ വാണിയുടെ സ്വന്തം ഭാഷയെന്നു തോന്നിപ്പിക്കുന്ന അക്ഷരത്തെളിമ അവർ നിലനിർത്തി. മലയാളത്തിന്റെ സ്വന്തം ചിത്രയെപ്പോലെ, ബംഗാളിൽനിന്നു പാടിപ്പറന്നെത്തിയ ശ്രേയ ഘോഷാലിനെപ്പോലെ വാക്കിന്റെ വടിവിനെ അവർ ആദരിച്ചു, ഉച്ചാരണത്തിൽ ശ്രദ്ധിച്ചു. ആ ശ്രദ്ധയെ ഒ.എൻ.വി.കുറുപ്പും ശ്രീകുമാരൻ തമ്പിയുമടക്കം അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് പാട്ടുകളുടെ വൈവിധ്യത്തിലേക്കു വാണി പടികയറിപ്പോകുന്നത്. ആർ.കെ.ശേഖറിന്റെ സംഗീതത്തിൽ ‘ആഷാഢമാസം...’ എന്ന വിരഹശബ്ദം തന്നെയാണ് എം.എസ്.വിശ്വനാഥന്റെ ‘ഏതു പന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ...’ എന്ന ഫെസ്റ്റിവ് മൂഡുള്ള പാട്ടു പാടിയതും.
ഒന്നാനാം കുന്നിൻമേൽ..., നാടൻ പാട്ടിലെ മൈന..., കണ്ണീൽ പൂവ് ചുണ്ടിൽ പാല്..., ഈ മലർകന്യകൾ..., കിളിയേ കിളി കിളിയേ..., ഉണരൂ ഉണരൂ ഉഷാദേവതേ..., ധൂം ധൂം തന... (സലിൽ ചൗധരി), എന്റെ കയ്യിൽ പൂത്തിരി... (വി.ദക്ഷിണാമൂർത്തി), നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്... (കെ.രാഘവൻ), നവനീത ചന്ദ്രികേ തിരിതാഴ്ത്തൂ... (ജി.ദേവരാജൻ), നായകാ... പാലകാ... മനുഷ്യസ്നേഹഗായകാ... (ശ്യാം), മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ... (കെ.ജെ.ജോയ്), ഓർമകൾ... ഓർമകൾ... ഓലോലം പകരുമീ ഈണങ്ങളിൽ... (എം.ജി.രാധാകൃഷ്ണൻ), മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ..., പൂക്കൾ പനിനീർപൂക്കൾ... (ജെറി അമൽദേവ്), ഏതോ ജൻമകൽപനയിൽ... (ജോൺസൺ), ഓലഞ്ഞാലിക്കുരുവീ... (ഗോപി സുന്ദർ) എന്നിങ്ങനെ പല കാലങ്ങളുടെ ശബ്ദമായി മനസ്സിൽനിന്നിറങ്ങിപ്പോകാതെ നിൽക്കുകയാണ്, ഈ വാണി.
∙ അർജുനഗാനത്തിൽ നിറഞ്ഞ്...
ബാബുരാജിന് എസ്.ജാനകി, ജി.ദേവരാജനു പി.സുശീലയും മാധുരിയും എന്നപോലെയായിരുന്നു എം.കെ.അർജുനന്റെ സംഗീതത്തിന് വാണി ജയറാം. പല ശബ്ദങ്ങൾ സുരഭിലമാക്കിയ മലയാളത്തെ സുശീല–ജാനകി–വാണി ത്രയംപോലെ സ്വരസുന്ദരമാക്കിയ മറ്റധികം പേരില്ലതാനും. കർണാടകസംഗീതത്തിലെ ത്രിമൂർത്തികളെപ്പോലെയാണ് ഇവർ മൂവരുമെന്നാണു ഡോ. എം.ബാലമുരളീകൃഷ്ണ ഒരിക്കൽ വിശേഷിപ്പിച്ചത്. പി.ഭാസ്കരനും ബാബുരാജും ജാനകിയുമെന്നപോലെ, വയലാറും ദേവരാജനും സുശീലയുമെന്നപോലെ, ശ്രീകുമാരൻ തമ്പിയും അർജുനനും വാണിയുമെന്ന ടീം ഏറെക്കാലം ഹിറ്റ് ചാർട്ടുകളിൽ ചേർന്നുനിന്നു. വാണി ജയറാം മലയാളത്തിൽ പാടിയ എഴുനൂറോളം ഗാനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് അർജുനസംഗീതത്തിലാണ്–എൺപതോളം. അർജുനന്റെ സംഗീതത്തിൽ വാണി പാടിയ പാട്ടുകൾക്കൊന്ന് അൻപോടെ കാതോർത്താൽ കേൾക്കാം, ഇമ്പമുള്ള ഈണങ്ങളുടെ ഒരു പുഴയൊഴുക്ക്. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., സീമന്തരേഖയിൽ ചന്ദനം ചാർത്തിയ..., തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ..., തേടിത്തേടി ഞാനലഞ്ഞു..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., ഒരു പ്രേമലേഖനം എഴുതിമായ്ക്കും... മെലഡീവാണികളുടെ നിര നീളുന്നു!
∙ ഹിന്ദിയിൽ വാഴാതെ...
സലിൽ ചൗധരിയുടെ മലയാളത്തിലെ ശബ്ദം എന്ന നിലയിൽനിന്ന് ഒരു സിനിമയിലേ വാണി ജയറാം മാറിപ്പോയിട്ടുള്ളൂ. രാമു കാര്യാട്ടിന്റെ ‘നെല്ലി’ലായിരുന്നു അത്. വാണിക്കു ബോംബെയിൽ റിക്കോർഡിങ് തിരക്കായപ്പോൾ, ബോംബെയിൽനിന്നു സാക്ഷാൽ ലതാ മങ്കേഷ്കറെ കൊണ്ടുവന്നു സലിൽ ദാ പാടിച്ചു. ‘കദളി കൺകദളി...’ എന്ന ആ ഗാനം മലയാളത്തിനു ലതയുടെ ശബ്ദത്തിൽ കിട്ടിയ ഏക അനുഗ്രഹവുമായി!
ലതയെന്ന ഗാനം ഹിന്ദിയിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ് വസന്ത് ദേശായ് വാണിയെക്കൊണ്ടു ഹിന്ദിയിൽ പാടിക്കുന്നത്. ലതയുടെ അനിയത്തി ആശ ഭോൺസ്‌ലെയും അക്കാലത്തെ ഹിറ്റ് ഗായിക. ‘ഗുഡ്ഡി’യിലെ ‘ബോലേരേ പപ്പി...’യിൽ വാണിയുടെ ശബ്ദത്തിനു ലതയുടെ ഛായപോലും തൊട്ടെടുക്കാം. ആ പാട്ടിൽ വാണി ബോളിവുഡ് കീഴടക്കുമെന്ന് ആസ്വാദകർ വാഴ്ത്തി. റഫിയും കിഷോറും മുകേഷും മന്നാഡെയും തലത്തും ഹേമന്ത് കുമാറുമടക്കമുള്ളവർക്കൊപ്പം വാണിയുടെ യുഗ്മഗാനങ്ങൾ സിനിമകളിൽ നിറഞ്ഞു. എന്നിട്ടും, ഒരു കാലത്തിനപ്പുറം വാണി ഹിന്ദിയിൽ സ്ഥിരമായില്ല.
‘ബോലേരേ പപ്പി...’ക്കു സംഗീതചക്രവർത്തി താൻസന്റെ പേരിലുള്ള അവാർഡ് 1971ൽ ലഭിച്ചപ്പോൾ, വാണി മത്സരിച്ചതു ലതാ മങ്കേഷ്കറോടായിരുന്നു. ‘ദസ്തകി’ൽ ലത പാടിയ ‘ബയ്യാൻ നാഡരോ...’ എന്ന ഗാനവും ‘ബോലേരേ...’യുമാണ് അന്തിമ റൗണ്ടിൽ മത്സരിച്ചത്. അവാർഡ് വാണിക്കായിരുന്നു. ഒരുപക്ഷേ, ലതാ മങ്കേഷ്കറുടെ ആധിപത്യം ആദ്യം ചോദ്യം ചെയ്യപ്പെട്ട സന്ദർഭവും ഇതായിരിക്കാം.
∙ വേറിട്ടൊരു വിഐപി
പല ഭാഷകളിലെ കയ്യടി നേടിയ ആ ശബ്ദത്തെ മലയാളം മാത്രം കാര്യമായി അംഗീകരിക്കാതിരുന്നതാണ്, ആ ശബ്ദംപോലെത്തന്നെ ഏറെ ആശ്ചര്യമുളവാക്കുന്ന വസ്തുത. എഴുനൂറോളം ഗാനങ്ങൾ പാടിയയാൾക്ക് ഒരു സംസ്ഥാന അവാർഡ്പോലും കേരളത്തിൽനിന്നു കിട്ടിയില്ല! ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പത്മഭൂഷണിലൂടെ ആദരിക്കപ്പെട്ട വാണി പക്ഷേ, അന്ത്യംവരെയും മലയാളത്തോട് അതീവസ്നേഹവും ആദരവുമാണു പുലർത്തിയത്.
ഹിന്ദുസ്ഥാനി സംഗീതവും ഗസലും കർണാടകസംഗീതവുമൊക്കെ ആലാപനത്തിന്റെ മുദ്രകളാക്കിയ വാണി ജയറാം ഒരിക്കൽ പറഞ്ഞിട്ടുണ്ട്: ‘പാടുമ്പോൾ തെറ്റിയാൽ ഇപ്പോഴും ഞാൻ മുഴുവനായാണു പാടാറുള്ളത്. ആ ഭാഗം മാത്രം എഡിറ്റ് ചെയ്തു പാടാറില്ല’. പാട്ടിനോടുള്ള ഇഷ്ടം ചിത്രവരയോടും കവിതയെഴുത്തിനോടും സംഗീതസംവിധാനത്തോടുമൊക്കെ മാത്രമല്ല, വീട്ടുജോലിയോടുപോലും അവർ നിലനിർത്തി. പ്രായമേറിയപ്പോഴും വീട്ടിലെ ജോലികൾ ചെയ്ത് വിഐപികളിലെ വേറിട്ട മുഖവുമായി, വാണിയമ്മ.
വാണി ജയറാമിനു കിട്ടിയ മൂന്നു ദേശീയ അവാർഡുകളിൽ രണ്ടെണ്ണം തെലുങ്കിൽനിന്നും ഒരെണ്ണം തമിഴിൽനിന്നുമായിരുന്നു. രണ്ടാമത്തെ ദേശീയ അവാർഡിനു വഴിയൊരുക്കിയ സിനിമകളിലൊന്ന് ‘ശങ്കരാഭരണ’മാണ്. ആ വിസ്മയചിത്രം ആസ്വാദകർക്കു സമ്മാനിച്ച സംവിധായകൻ കെ.വിശ്വനാഥ് വിടപറഞ്ഞതിന്റെ രണ്ടാം ദിവസം വാണി ജയറാമും ഓർമയാകുന്നു; ഏതേതു ജൻമകൽപനകൾക്കും ആസ്വദിക്കാവുന്ന നൂറുനൂറു ഗാനങ്ങൾ സമ്മാനിച്ചുകൊണ്ട്.
English Summary: Vani Jairam Who Fell in Love with Malayalam; A Memoir