കാന്താരയിലെ പാട്ടിന് വീണ്ടും വിലക്ക്; കോപ്പിയടിച്ചിട്ടില്ലെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് കോടതി
ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ

ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും നിലപാടെടുത്ത കോടതി, നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിച്ചു. പകർപ്പവകാശ നിയമം 1956 പ്രകാരമുള്ള കേസിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘കാന്താര’ നിർമിച്ചത്.