ജോക്കറിൽ സർപ്രൈസ്! ഹാർലി ക്വിന്നായി ലേഡി ഗാഗ, ആവേശക്കൊടുമുടിയിൽ ആരാധകർ
ഹോളിവുഡ് ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുകയാണ് സംവിധായകൻ റ്റോഡ് ഫിലിപ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം. ജോക്കർ സീരീസില്‍ ഒരു ചിത്രം കൂടി പ്രേഷകർക്കു മുന്നിലെത്താൻ തയ്യാറെടുക്കുന്നു. വാക്വിന്‍ ഫിനിക്സ് തന്നെയാണ് ഇത്തവണയും ജോക്കര്‍ വേഷത്തിലെത്തുക. പോപ് താരം ലേഡി ഗാഗ ചിത്രത്തിൽ ഹാർലി ക്വിന്നായി

ഹോളിവുഡ് ആരാധകരെ ആകാംക്ഷയുടെ കൊടുമുടി കയറ്റുകയാണ് സംവിധായകൻ റ്റോഡ് ഫിലിപ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം. ജോക്കർ സീരീസില്‍ ഒരു ചിത്രം കൂടി പ്രേഷകർക്കു മുന്നിലെത്താൻ തയ്യാറെടുക്കുന്നു. വാക്വിന്‍ ഫിനിക്സ് തന്നെയാണ് ഇത്തവണയും ജോക്കര്‍ വേഷത്തിലെത്തുക. പോപ് താരം ലേഡി ഗാഗ ചിത്രത്തിൽ ഹാർലി ക്വിന്നായി വേഷമിടുന്നു. ഇത് പ്രേക്ഷകരുടെ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും വ്യാപ്തി കൂട്ടുന്നു. ഇതിനു മുന്‍പ് ഹാർലി ക്വിന്നായി എത്തിയത് മാര്‍ഗറ്റ് റോബിയായിരുന്നു. 2019ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
ഡി.സി കോമിക്കായ ബാറ്റ്മാൻ സിനിമകളിലെ വില്ലനായാണ് ആദ്യമായി ജോക്കർ പ്രത്യക്ഷപ്പെടുന്നത്. 1966 ല്‍ റിലീസ് ചെയ്ത ആദ്യ ബാറ്റ്മാൻ ചിത്രത്തിൽ ജോക്കറായി വേഷമിട്ടത് സീസർ റൊമേറൊയാണ്. പിന്നീട് വില്ലൻ കഥാപാത്രങ്ങൾക്ക് പ്രത്യേകം കഥ പറയുന്ന രീതി ഹോളിവുഡിൽ അരങ്ങേറിയതോടെ ജോക്കറിനും പശ്ചാത്തല കഥയൊരുങ്ങി. അത്തരത്തിൽ വില്ലൻമാരെ േകന്ദ്ര കഥാപാത്രങ്ങളാക്കി അവരെ ആഘോഷിച്ചത് കൂടുതലും ഡിസ്നിയാണ്. ക്രുവെല്ല, മാലഫിസൻറ് തുടങ്ങി പ്രേഷക ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളുണ്ട്.
സൂയിസൈഡ് സ്ക്വാഡ്, ബേഡ്സ് ഓഫ് പ്രേ തുടങ്ങിയ സിനിമകളിലൂടെയാണ് ജോക്കറിന്‍റെ കാമുകിയായ ഹാർലി ക്വിന്നിനെ ലോകം ഏറ്റെടുത്ത് തുടങ്ങിയത്. മാനസിക രോഗിയായ ജോക്കറിനെ ചികിൽസിച്ച മനോരോഗ വിദഗ്ധയായിരുന്നു ഹാർലി ക്വിന്‍. ‘ജോക്കർ: ഫോളി എ ഡ്യുക്സ്!’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോക്കര്‍- ഹാർലി ജോടികള്‍ ഒന്നിക്കുമോ എന്നുൾപ്പടയുള്ള ആകാംക്ഷയും പ്രേഷകർക്കുണ്ട്. മനുഷ്യരുടെ മാനസികാരോഗ്യത്തെയും വിഷാദം, ഏകാന്തത തുടങ്ങിയ അവസ്ഥകളെയും ഗൗരവത്തിൽ അവതരിപ്പിച്ച ചിത്രമാണ് ജോക്കർ. ലേഡി ഗാഗ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.