പണം വീശിയെറിഞ്ഞ് ആരാധകർ, കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ; വിഡിയോ വൈറൽ
പാട്ടുപാടി പണം പെയ്യിച്ച് ഗുജറാത്തി ഗായിക ഗീത ബെൻ റബാരി. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറിൽ ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീതപരിപാടിക്കിടെയാണ് ഗീതയുടെ ദേഹത്തേയ്ക്കു നോട്ടുമഴ പെയ്തത്. കാഴ്ചക്കാരായി എത്തിയവർ പാട്ടിൽ മതിമറന്ന് പണം വേദിയിലേക്ക് എറിയാന്‍ തുടങ്ങി. ഒടുവിൽ കുമിഞ്ഞുകൂടിയ നോട്ടുകൾക്കു

പാട്ടുപാടി പണം പെയ്യിച്ച് ഗുജറാത്തി ഗായിക ഗീത ബെൻ റബാരി. ഗുജറാത്തിലെ കച്ച് ജില്ലയിലെ റാപാറിൽ ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീതപരിപാടിക്കിടെയാണ് ഗീതയുടെ ദേഹത്തേയ്ക്കു നോട്ടുമഴ പെയ്തത്. കാഴ്ചക്കാരായി എത്തിയവർ പാട്ടിൽ മതിമറന്ന് പണം വേദിയിലേക്ക് എറിയാന്‍ തുടങ്ങി. ഒടുവിൽ കുമിഞ്ഞുകൂടിയ നോട്ടുകൾക്കു നടുവിലിരുന്നാണ് ഗീത റബേരി സംഗീത കച്ചേരി അവസാനിപ്പിച്ചത്.
ഗീതയുടെ കച്ചേരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുൻപ് അമേരിക്കൻ വേദിയിൽ ഗായിക പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ചതു വാർത്തയായിരുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്നു വലയുന്ന യുക്രെയ്ന്‍ ജനതയ്‌ക്കായി പണം സമാഹരിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പാട്ടിനൊടുവിൽ പണം കുമിഞ്ഞുകൂടിയത്.
വീണ്ടും ആറാടാൻ സമാന്ത? പുഷ്പ 2ൽ ആവർത്തിക്കുമോ ഐറ്റം ഡാൻസ്? പ്രതികരിച്ച് ദേവി ശ്രീ പ്രസാദ്
ഗുജറാത്തിലെ ജനപ്രിയ നാടൻപാട്ട് കലാകാരിയാണ് ഗീത ബെൻ റബാരി. ‘റോമാ സെർ മാ...’ എന്നു തുടങ്ങുന്ന ഇവരുടെ ഗാനം ഏറെ പ്രശസ്തമാണ്. കച്ചിലെ ഗ്രാമത്തിൽ ജനിച്ച ഗീത, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാട്ട് പാടി തുടങ്ങിയത്. ആലാപന വൈദഗ്ധ്യവും ഭജനകളിലും നാടൻ പാട്ടുകളിലുമുള്ള കഴിവും ഗായികയെ ഗുജറാത്തിലെ ജനപ്രിയ കലാകാരിയാക്കി മാറ്റി.