‘പിഎസ്-2’ വിലെ ‘ശിവോഹം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആദി ശങ്കരന്റെ നിർവാണ ശതകത്തിലെ ‘ശിവോഹം’ എന്ന മന്ത്രം എ.ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിലൂടെയാണു പ്രേക്ഷകർക്കരികിലെത്തിയത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, ശെൻബകരാജ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പിഎസ്-2’ വിലെ ‘ശിവോഹം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആദി ശങ്കരന്റെ നിർവാണ ശതകത്തിലെ ‘ശിവോഹം’ എന്ന മന്ത്രം എ.ആർ.റഹ്മാന്റെ മാസ്മരിക സംഗീതത്തിലൂടെയാണു പ്രേക്ഷകർക്കരികിലെത്തിയത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, ശെൻബകരാജ്, ടി.എസ്.അയ്യപ്പൻ എന്നിവര്‍ ചേർന്നു പാട്ട് ഭക്തിനിർഭരമായി ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് പിഎസ്2. ‘ശിവോഹം’ പാട്ടില്‍ മധുരാന്തകൻ എന്ന മർമ പ്രധാനമായ കഥാപാത്രമായി റഹ്മാൻ എത്തുന്നു. ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകൻ. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നൽകുന്ന ഗാനരംഗമാണിത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

ADVERTISEMENT

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവൽ 'പൊന്നിയിൻ സെല്‍വൻ' ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ രണ്ടു ഭാഗങ്ങളിലായി ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്മാൻ, ജയറാം, പ്രഭു, ശരത് കുമാർ, പാർഥിപൻ, വിക്രം പ്രഭു, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, കിഷോർ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, മോഹൻ റാം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 28നു തിയറ്ററുകളിലെത്തും.