ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നു പരാതി; ആരോപണം തള്ളി ഗായകൻ
ഗായകൻ ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി നൽകി ഇവന്റ് മാനേജ്മെന്റ് ഏജൻസി ഉടമ വിവേക് രവി. ഇയാളുടെ ഏജൻസിയുമായി കരാർ ചെയ്ത ഹണി സിങ്ങിന്റെ പരിപാടി റദ്ദാക്കിയതിനെത്തുടർന്നു തർക്കമുണ്ടായിരുന്നു. പിന്നാലെ ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണു

ഗായകൻ ഹണി സിങ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി നൽകി ഇവന്റ് മാനേജ്മെന്റ് ഏജൻസി ഉടമ വിവേക് രവി. ഇയാളുടെ ഏജൻസിയുമായി കരാർ ചെയ്ത ഹണി സിങ്ങിന്റെ പരിപാടി റദ്ദാക്കിയതിനെത്തുടർന്നു തർക്കമുണ്ടായിരുന്നു. പിന്നാലെ ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണു പരാതി.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിവേക് രവിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഹണി സിങ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്റെ പേരിനു കളങ്കം വരുത്താൻ വേണ്ടിയുള്ള ശ്രമമാണിതെന്നും താനും പരാതിക്കാരനുമായി യാതൊരുവിധ കരാറും ഇല്ലെന്നും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നും ഹണി സിങ് ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തി വരികയാണ്.