ഈദ് ദിനത്തിൽ പങ്കുവച്ച ആശംസാ പോസ്റ്റിനെതിരെ മതവിദ്വേഷ പരമർശം നടത്തിയവരെ വിമർശിച്ച് ഗായകൻ ഷാൻ മുഖർജി. ഇത്തരം പ്രചാരണങ്ങൾക്കു നേരെ മൗനം പാലിക്കുന്നയാളല്ല താനെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണു താന്‍ പഠിച്ചതെന്നും ഷാൻ പ്രതികരിച്ചു. മതേതര ഇന്ത്യയിൽ ഇത്തരമൊരു മതവിദ്വേഷ പരാമർശം ഉണ്ടായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈദ് ദിനത്തിൽ പങ്കുവച്ച ആശംസാ പോസ്റ്റിനെതിരെ മതവിദ്വേഷ പരമർശം നടത്തിയവരെ വിമർശിച്ച് ഗായകൻ ഷാൻ മുഖർജി. ഇത്തരം പ്രചാരണങ്ങൾക്കു നേരെ മൗനം പാലിക്കുന്നയാളല്ല താനെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണു താന്‍ പഠിച്ചതെന്നും ഷാൻ പ്രതികരിച്ചു. മതേതര ഇന്ത്യയിൽ ഇത്തരമൊരു മതവിദ്വേഷ പരാമർശം ഉണ്ടായത് അദ്ഭുതപ്പെടുത്തിയെന്നും ഷാൻ പറയുന്നു.

ADVERTISEMENT

പരമ്പരാഗത ഇസ്‌ലാമിക തൊപ്പി ധരിച്ച് പ്രാർഥിക്കുന്നതിന്റെ ചിത്രമാണ് ചെറിയപെരുന്നാൾ ദിനത്തിൽ ഷാൻ പങ്കുവച്ചത്. ഗായകന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേർ മതവിദ്വേഷ പരാമർശവുമായി രംഗത്തെത്തി. ഹിന്ദു മത വിശ്വാസിയായ ഷാൻ ഇസ്‌ലാമിക വേഷം ധരിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചായിരുന്നു വിമർശനം. പിന്നാലെ ട്രോളുകളും പ്രചരിച്ചു. ഇതേ തുടർന്നാണ് വിഷയത്തിൽ പ്രതികരിച്ച് ഷാൻ മുഖർജി രംഗത്തെത്തിയത്. 

ADVERTISEMENT

‘കരം കർദെ എന്ന എന്‍റെ സംഗീത വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടെടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഞാൻ ബ്രാഹ്മണനാണ്. കുട്ടിക്കാലം മുതൽ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനുമാണ് വീട്ടുകാർ എന്നെ പഠിപ്പിച്ചത്. എന്‍റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടതും അങ്ങനെ തന്നെ. എന്റെ ചിത്രത്തിനെതിരെ വന്ന വിമർശനങ്ങൾ അദ്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ ചിന്തയാണു പ്രശ്നം.  എല്ലാവർക്കും ചെറിയപെരുന്നാൾ ആശംസകൾ’, ഷാൻ പറഞ്ഞു.

ADVERTISEMENT

ഏറെ ആരാധകരുള്ള ഇന്ത്യൻ ഗായകനാണ് ഷാൻ മുഖർജി. ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം.